advertisement

പ്രതി അതിജീവിതയെ വിവാഹം കഴിച്ചു; കേരള ഹൈക്കോടതി പോക്‌സോ കേസ് റദ്ദാക്കി

Last Updated:

കഴിഞ്ഞ ജൂണിൽ പരാതിക്കാരിയുമായി സൗഹൃദത്തിലായ യുവാവ് അവരെ സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിച്ചു എന്നതായിരുന്നു പോലീസിൽ ലഭിച്ച പരാതി

News18
News18
കൊച്ചി: പത്തനംതിട്ട സ്വദേശിയായ 23-കാരനെതിരെ രജിസ്റ്റർ ചെയ്ത പോക്‌സോ കേസ് പരാതിക്കാരിയായ യുവതിയെ വിവാഹം കഴിച്ച സാഹചര്യത്തിൽ ഹൈക്കോടതി റദ്ദാക്കി. ഇരുവരും നിലവിൽ ദമ്പതികളായി സന്തോഷത്തോടെ ജീവിക്കുന്നത് കണക്കിലെടുത്ത് ജസ്റ്റിസ് സി. പ്രതീപ് കുമാറാണ് ഉത്തരവിട്ടത്.
കഴിഞ്ഞ ജൂണിൽ പരാതിക്കാരിയുമായി സൗഹൃദത്തിലായ യുവാവ് അവരെ സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിച്ചു എന്നതായിരുന്നു പോലീസിൽ ലഭിച്ച പരാതി. എന്നാൽ കേസ് നടപടികൾ പുരോഗമിക്കവെ ഇരുവരും നിയമപരമായി വിവാഹിതരായി. കേസ് തുടരുന്നത് തങ്ങളുടെ കുടുംബജീവിതത്തെ ബാധിക്കുമെന്നും നിലവിൽ താൻ പ്രായപൂർത്തിയായെന്നും കാട്ടി അതിജീവിത തന്നെ യുവാവിനെ പിന്തുണച്ച് സത്യവാങ്മൂലം സമർപ്പിച്ചു. ഇതോടെയാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.
പരാതിക്കാരിയുമായി വിവാഹം നടന്നതും ഇരുവരും ഒരുമിച്ച് ജീവിക്കുന്നതും കോടതി പരിഗണിച്ചു. സമാനമായ സാഹചര്യങ്ങളിൽ കേസ് റദ്ദാക്കാമെന്ന സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും മുൻ ഉത്തരവുകൾ ജസ്റ്റിസ് സി. പ്രതീപ് കുമാർ ചൂണ്ടിക്കാട്ടി. ഇത്തരം സന്ദർഭങ്ങളിൽ നിയമനടപടികളുമായി മുന്നോട്ട് പോകുന്നത് ദമ്പതികളുടെ ജീവിതത്തിൽ വിള്ളലുണ്ടാക്കുമെന്ന് നിരീക്ഷിച്ചാണ് പോക്‌സോ കേസിന്റെ തുടർനടപടികൾ കോടതി അവസാനിപ്പിച്ചത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രതി അതിജീവിതയെ വിവാഹം കഴിച്ചു; കേരള ഹൈക്കോടതി പോക്‌സോ കേസ് റദ്ദാക്കി
Next Article
advertisement
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
  • ദുബായിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ ഫെയർമണ്ട് ഹോട്ടലിന് സമീപം നാലുപേർക്ക് പരിക്ക്

  • ബുർജ് ഖലീഫ ഒഴിപ്പിക്കുകയും, ദുബായ് വിമാനത്താവളങ്ങൾ അടയ്ക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു

  • യുഎഇയുടെ പ്രതിരോധ സംവിധാനം മിസൈലുകൾ വിജയകരമായി തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു

View All
advertisement