കൂട്ടം തെറ്റിയ കുട്ടിയാനയെ അമ്മയ്ക്കരികിൽ എത്തിച്ച വനംവകുപ്പിന്റെ ദൗത്യം സിനിമയാക്കണമെന്ന് ആനന്ദ് മഹീന്ദ്ര
- Published by:Vishnupriya S
- news18-malayalam
Last Updated:
ഐഎഎസ് ഓഫീസർ സുപ്രിയ സാഹു പങ്കുവെച്ച പോസ്റ്റിൽ നന്ദി രേഖപ്പെടുത്തിയാണ് ആനന്ദ് മഹീന്ദ്ര പ്രതികരണം അറിയിച്ചത്
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ വ്യക്തിയാണ് വ്യവസായി ആനന്ദ മഹീന്ദ്ര. അദ്ദേഹം പങ്കുവയ്ക്കുന്ന രസകരമായ പോസ്റ്റുകളും വീഡിയോകളും എല്ലാം പലപ്പോഴും സൈബറിടത്ത് വൈറലായി മാറാറുണ്ട്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ 10 ദശലക്ഷത്തിലധികം ഫോളോവേഴ്‌സിനെയും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോൾ തമിഴ്നാട്ടിൽ ഒരു കുട്ടിയാനയുടെ രക്ഷാപ്രവർത്തനത്തെ കുറിച്ച് അദ്ദേഹം എക്‌സിൽ പങ്കുവെച്ച പോസ്റ്റാണ് ഏറ്റവും പുതിയതായി ശ്രദ്ധ നേടുന്നത്. സംഭവം ആദ്യം പോസ്റ്റ് ചെയ്തത് ഐഎഎസ് ഓഫീസർ സുപ്രിയ സാഹു ആണ്.
"പൊള്ളാച്ചിയിലെ ആനമല കടുവാ സങ്കേതത്തിൽ കൂട്ടംതെറ്റിയ ആനക്കുട്ടിയെ അമ്മയ്ക്കും ആനക്കൂട്ടത്തിനുമൊപ്പം ഞങ്ങളുടെ വനപാലകർ ഒരുമിപ്പിച്ചപ്പോൾ തമിഴ്നാട് വനം വകുപ്പിൽ ഈ വർഷം അവസാനിക്കുന്നത് ഹൃദയസ്പർശിയായ ഒരു സംഭവത്തിലാണ്. അമ്മയെ തിരഞ്ഞു നടക്കുന്ന കുട്ടിയാനയെ ഫീൽഡ് ടീം ആണ് കണ്ടെത്തിയത്. ഡ്രോണുകളുടെയും പരിചയസമ്പന്നരായ ഫോറസ്റ്റ് വാച്ചർമാരുടെയും സഹായത്തോടെ ആനക്കൂട്ടത്തെ കണ്ടെത്തുകയും കുട്ടിയാനയെ സുരക്ഷിതമായി തിരിച്ചേൽപ്പിക്കുകയും ചെയ്തു. ഇവയെ ടീമുകൾ ഇപ്പോഴും നിരീക്ഷിക്കുന്നുണ്ട്. രാമസുബ്രഹ്മണ്യൻ, സിഎഫ്, ഭാർഗവ തേജ എഫ്ഡി, റേഞ്ച് ഓഫീസർ മണികണ്ഠൻ എന്നിവർക്കും മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ," എന്നാണ് സുപ്രിയ സാഹു പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
advertisement
Bravo @supriyasahuias ! You’ve demonstrated that Compassion & Technology are a powerful combination that can help humans be peaceful co-habitants of this planet.
Make a short film out of this wonderful story, please. ???????????????????????? https://t.co/BXJYB3dATn
— anand mahindra (@anandmahindra) December 31, 2023
advertisement
ഈ ദൗത്യത്തിന്റെ വീഡിയോയും അതിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. സുപ്രിയ സാഹു പങ്കുവെച്ച് പോസ്റ്റിൽ നന്ദി രേഖപ്പെടുത്തിയാണ് ആനന്ദ് മഹീന്ദ്ര ഈ സംഭവത്തിൽ തന്റെ പ്രതികരണം അറിയിച്ചത്. " നന്ദി, സുപ്രിയ സാഹു.. ഈ ഭൂമിയിൽ മനുഷ്യർക്ക് സമാധാനപരമായി സഹവസിക്കാൻ നമ്മുടെ സഹാനുഭൂതിയും സാങ്കേതികവിദ്യയും ഒരുമിച്ച് ശക്തമായി പ്രവർത്തിക്കുമെന്ന് നിങ്ങൾ ഞങ്ങൾക്ക് കാണിച്ചുതന്നു. ഈ അത്ഭുതകരമായ കഥ ഒരു ഹ്രസ്വചിത്രമായി നിർമ്മിക്കൂ " എന്നും അദ്ദേഹം പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.
advertisement
അതേസമയം കുട്ടിയാനയെ അമ്മയുടെ അരികിൽ എത്തിക്കുന്ന മൂന്ന് വീഡിയോ ക്ലിപ്പുകൾ ആണ് സാഹുവിന്റെ പോസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നത്. ഇതിനോടകം തന്നെ ഈ പോസ്റ്റ് 3.2 ലക്ഷത്തിലധികം ആളുകളും കണ്ടു. കൂടാതെ ആനന്ദ് മഹീന്ദ്ര കൂടി ഈ വീഡിയോ പങ്കുവെച്ചതോടെ നിരവധി സോഷ്യൽ മീഡിയ ഉപഭോക്താക്കളും വനംവകുപ്പ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് രംഗത്തെത്തി. ഇത് നിങ്ങളുടെ മികച്ച പ്രവർത്തനവും സമർപ്പണവും ആണെന്നാണ് ഒരു ഉപഭോക്താവ് ഈ പോസ്റ്റിന് താഴെ കുറിച്ചിരിക്കുന്നത്. കൂടാതെ ഈ സംഭവം ഹ്രസ്വചിത്രം ആക്കാനുള്ള ആനന്ദ് മഹീന്ദ്രയുടെ ആശയത്തെയും ചിലർ പ്രശംസിച്ചു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
January 02, 2024 9:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കൂട്ടം തെറ്റിയ കുട്ടിയാനയെ അമ്മയ്ക്കരികിൽ എത്തിച്ച വനംവകുപ്പിന്റെ ദൗത്യം സിനിമയാക്കണമെന്ന് ആനന്ദ് മഹീന്ദ്ര