• HOME
  • »
  • NEWS
  • »
  • buzz
  • »
  • ഭാര്യയെ കിയാര അദ്വാനിയുമായി താരതമ്യം ചെയ്തു; ഭക്ഷണം നൽകുന്നില്ലെന്ന പരാതിയുമായി ഭർത്താവ്

ഭാര്യയെ കിയാര അദ്വാനിയുമായി താരതമ്യം ചെയ്തു; ഭക്ഷണം നൽകുന്നില്ലെന്ന പരാതിയുമായി ഭർത്താവ്

കിയാരയുടെ പേരിൽ ഭാര്യയും ഭർത്താവും തമ്മിൽ വഴക്കുണ്ടാക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്

  • Share this:

    ബോളിവുഡ് താരങ്ങളെയും സെലിബ്രിറ്റികളെയും ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവരുണ്ട്. സിനിമാതാരങ്ങളെ പ്രത്യേകിച്ച് നടിമാരെ പുകഴ്ത്തി സംസാരിക്കുന്നതും, അവരുമായി താരതമ്യം ചെയ്യുന്നതുമൊക്കെ കുടുംബ ബന്ധങ്ങളിൽ വിള്ളലുണ്ടാക്കിയേക്കാം. ഇപ്പോഴിതാ, സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോയാണ് ചർച്ചയാകുന്നത്. നടി കിയാര അദ്വാനിയെ പുകഴ്ത്തി സംസാരിച്ചതിന് ഭാര്യ ഭക്ഷണം നൽകുന്നില്ലെന്നാണ് യുവാവിന്‍റെ പരാതി.

    കിയാരയുടെ പേരിൽ ഭാര്യയും ഭർത്താവും തമ്മിൽ വഴക്കുണ്ടാക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ട്വിറ്റർ ഉപയോക്താവായ പ്രവീൺ എന്നയാളുടെ ഹാൻഡിൽ ഷെയർ ചെയ്ത ചെറിയ ക്ലിപ്പാണ് ഇന്റർനെറ്റിൽ തരംഗമായത്. “ഭർത്താവ് ഭാര്യയെ കിയാര അദ്വാനിയുമായി താരതമ്യം ചെയ്യുമ്പോൾ. #KiaraAdvani #viral #cutecouple” എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്.

    ദേഷ്യപ്പെട്ട ഭാര്യയെയാണ് വീഡിയോയിൽ കാണുന്നത്. ഇതിനിടയിൽ, ഭർത്താവ് പശ്ചാത്തലത്തിൽ സംസാരിക്കുന്നതും കേൾക്കാം (അദ്ദേഹം ഫോൺ പിടിച്ച് ഭാര്യയുടെ സംസാരം റെക്കോർഡ് ചെയ്യുന്നുണ്ട്).


    ഭർത്താവ് യുവതിയെ സമാധാനിപ്പിക്കാൻ ശ്രമിക്കുമ്പോൾ, പ്രകോപിതയായ ഭാര്യ അയാൾക്ക് ഭക്ഷണം നൽകാൻ വിസമ്മതിച്ചു.

    ആ മനുഷ്യൻ തന്റെ പ്രസ്താവനയെ ന്യായീകരിക്കാൻ ശ്രമിക്കുകയും അഭിനയത്തിന്റെ കാര്യത്തിൽ കിയാരയെ പുകഴ്ത്തുക മാത്രമാണ് ചെയ്തതെന്നും പറയുന്നുണ്ട്.

    “ഞാൻ അഭിനയിക്കണമെന്ന് നിങ്ങൾ കരുതുന്നുണ്ടോയെന്ന്” ഭാര്യ ചോദിക്കുന്നു. “തും ജാവോ കിയാര അദ്വാനി കെ പാസ് ഔർ തുംഹേ കഹൻ നഹി മിലേഗാ (നിങ്ങൾ കിയാര അദ്വാനിയുടെ അടുത്തേക്ക് പോകൂ, നിങ്ങൾക്ക് ഇന്ന് ഭക്ഷണം പോലും കിട്ടില്ല),” വീഡിയോ അവസാനിക്കുമ്പോൾ യുവതി പറയുന്നത് കേൾക്കാം.

    ഏതായാലും ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതിനോടകം ആയിരകണക്കിന് ആളുകളാണ് വീഡിയോ കണ്ടിട്ടുള്ളത്. നൂറുകണക്കിന് ലൈക്കും കമന്‍റും വീഡിയോയ്ക്ക് കിട്ടിക്കഴിഞ്ഞു.

    Published by:Anuraj GR
    First published: