Sushant Singh Rajput | സുശാന്ത് വിമാനത്തിൽ കയറാൻ ഭയപ്പെട്ടിരുന്നോ? ഫ്ലൈറ്റ് സിമുലേറ്റർ വീഡിയോ പുറത്തുവിട്ട് റിയയുടെ വാദം പൊളിച്ചടുക്കി അങ്കിത
- Published by:Anuraj GR
- news18-malayalam
Last Updated:
ആറുവർഷത്തോളം സുശാന്ത് സിംഗ് രജ്പുത്തുമായി അടുത്ത ബന്ധമുണ്ടായിരുന്ന ആളാണ് അങ്കിത. ഒരു ഫ്ലൈയിംഗ് ലൈസൻസ് ലഭിക്കുക എന്നത് അദ്ദേഹത്തിന്റെ സ്വപ്നങ്ങളിലൊന്നായിരുന്നുവെന്ന് അവർ പറയുന്നു
അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുതിന് ക്ലസ്റ്റ്രോഫോബിയ എന്ന മാനസികപ്രശ്നം ഉണ്ടായിരുന്നുവെന്ന റിയ ചക്രവർത്തിയുടെ ആരോപണം തള്ളി താരത്തിന്‍റെ മുൻ സുഹൃത്ത് അങ്കിത ലൊഖാണ്ഡെ. ഇരുട്ടുള്ള സ്ഥലങ്ങളിൽ അസ്വസ്ഥത അനുഭവപ്പെടുന്ന പ്രശ്നമാണിത്. അതുകൊണ്ടുതന്നെ വിമാനത്തിൽ കയറാൻ സുശാന്ത് ഭയപ്പെട്ടിരുന്നുവെന്നായിരുന്നു റിയയുടെ ആരോപണം. എന്നാൽ ഫ്ലൈറ്റ് സിമുലേറ്റർ ഗെയിം കളിച്ചുകൊണ്ടിരിക്കുന്ന സുശാന്തിന്‍റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് റിയ ചക്രബർത്തിയുടെ ആരോപണം അങ്കിത പൊളിച്ചത്.
സുശാന്തുമൊത്ത് നടത്തിയ ഒരു വിമാനയാത്രയെക്കുറിച്ച് പരാമർശിക്കുമ്പോഴാണ് നടന് ക്ലസ്റ്റ്രോഫോബിയ എന്ന മാനസികപ്രശ്നമുണ്ടായിരുന്ന കാര്യം റിയ വെളിപ്പെടുത്തിയത്. അതുകൊണ്ടുതന്നെ വിമാനത്തിൽ കയറുന്നതിന് മുമ്പ് സുശാന്ത് ഇതിനുള്ള മരുന്ന് കഴിച്ചിരുന്നതായും റിയ വെളിപ്പെടുത്തി. എന്നാൽ റിയയുടെ ആരോപണം തീർത്തും തെറ്റാണെന്നും, വിമാനം ഓടിക്കാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നയാളാണ് സുശാന്തെന്നും അങ്കിത ലോഖാണ്ഡെ പറയുന്നു. സുശാന്ത് ബോയിംഗ് 737 ഫിക്സഡ് ബേസ് ഫ്ലൈറ്റ് സിമുലേറ്റർ പറത്തുന്ന വീഡിയോയാണ് ഇതിനൊപ്പം അവർ പങ്കുവെച്ചത്.
advertisement
advertisement
ആറുവർഷത്തോളം സുശാന്ത് സിംഗ് രജ്പുത്തുമായി അടുത്ത ബന്ധമുണ്ടായിരുന്ന ആളാണ് അങ്കിത ലൊഖാണ്ഡെ. ഒരു ഫ്ലൈയിംഗ് ലൈസൻസ് ലഭിക്കുക എന്നത് അദ്ദേഹത്തിന്റെ സ്വപ്നങ്ങളിലൊന്നായിരുന്നുവെന്ന് അവർ പറയുന്നു. അങ്കിത പങ്കുവെച്ച വീഡിയോയിൽ, സുഷാന്ത് 2018 ൽ വാങ്ങിയ ഫ്ലൈറ്റ് സിമുലേറ്ററിൽ ടേക്ക് ഓഫ് ചെയ്യുന്നത് വ്യക്തമാണ്. "സ്വപ്നമല്ല ഇത് #ക്ലസ്റ്റ്രോഫോബിയയാണോ? നിങ്ങൾ എല്ലായ്പ്പോഴും പറക്കാൻ ആഗ്രഹമുണ്ടായിരുന്നയാളാണ്, നിങ്ങൾ അത് ചെയ്തു" എന്ന അടിക്കുറിപ്പോടെയാണ് അവൾ വീഡിയോ പങ്കുവെച്ചത്.
ക്ലസ്റ്റ്രോഫോബിക് അനുഭവപ്പെടുന്നതിനാൽ സുശാന്ത് സിങ് രജ്പുത് വിമാനയാത്രയ്ക്ക് മുമ്പ് മരുന്നുകൾ കഴിച്ചുവെന്ന് റിയ ചക്രബർത്തി ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. അദ്ദേഹം മരിക്കുന്നതിന് മുമ്പ് യൂറോപ്പിലേക്കുള്ള യാത്ര വിവരിച്ചുകൊണ്ടാണ് അവർ ഇത് പറഞ്ഞത്.
advertisement
#RheaChakraborty in the hot seat. No questions spared. Rajdeep questions her on the infamous Europe trip and #Sushant's mental health. #IndiaTodayGrillsRhea @SardesaiRajdeep
Watch the full interview tonight at 9 PM on India Today TV. pic.twitter.com/yQEkBMcKCl
— IndiaToday (@IndiaToday) August 27, 2020
advertisement
സുശാന്തിനെക്കുറിച്ച് റിയ നടത്തിയ നിരവധി വെളിപ്പെടുത്തലുകൾ നേരത്തെ അങ്കിതയും സുശാന്തിന്റെ കുടുംബവും നേരത്തെ തള്ളിക്കളഞ്ഞിരുന്നു. റിയ തന്റെ മകന് ലഹരിമരുന്ന് കൊടുത്തു കൊല്ലുകയായിരുന്നവെന്ന് പിതാവ് കെ കെ സിംഗ് പരസ്യമായി ആരോപിച്ചിരുന്നു. റിയയെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യാൻ സിബിഐ തയ്യാറാകണമെന്ന് 15 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ സിംഗ് ആവശ്യപ്പെടുന്നു.
You may also like:'മുടിവെട്ടിയാൽ മരിച്ചു പോകും'; എൺപത് വർഷമായി മുടിവെട്ടാതെ 92 കാരൻ [NEWS]Onam 2020| വെള്ളിയാഴ്ച മുതൽ ഓണാവധി; ആർക്കൊക്കെയാണ് അധികമുള്ളതെന്ന് അറിയാമോ? [NEWS] VK Ebrahim Kunju| ‘പാലാരിവട്ടം പാലം’: തകരാത്ത ചിത്രമിട്ട് മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്; പോസ്റ്റിന് താഴെ ചർച്ചയോട് ചർച്ച [NEWS]
'റിയ വളരെക്കാലമായി എന്റെ മകൻ സുശാന്തിന് ചായയിൽ ലഹരിമരുന്ന് കലർത്തി കൊടുക്കാറുണ്ടായിരുന്നു. അവളാണ് അവന്‍റെ കൊലപാതകി. റിയയെയും കൂട്ടാളികളെയും ഉടൻ അറസ്റ്റ് ചെയ്യണം, ”വീഡിയോ ക്ലിപ്പിൽ സിംഗ് പറഞ്ഞു. സുശാന്തിന്റെ മരണത്തെക്കുറിച്ചു ഇപ്പോൾ അന്വേഷിച്ചുകൊണ്ടിരിക്കുന്നത് സിബിഐയാണ്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 27, 2020 4:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Sushant Singh Rajput | സുശാന്ത് വിമാനത്തിൽ കയറാൻ ഭയപ്പെട്ടിരുന്നോ? ഫ്ലൈറ്റ് സിമുലേറ്റർ വീഡിയോ പുറത്തുവിട്ട് റിയയുടെ വാദം പൊളിച്ചടുക്കി അങ്കിത