Onam 2020| വെള്ളിയാഴ്ച മുതൽ ഓണാവധി; ആർക്കൊക്കെയാണ് അധികമുള്ളതെന്ന് അറിയാമോ?
- Published by:Rajesh V
- news18-malayalam
Last Updated:
സർക്കാർ ഓഫീസുകൾ, ബാങ്കുകൾ, ബിവറേജസ് ഔട്ട്ലെറ്റുകൾ എന്നിവക്കൊക്കെ ഏതൊക്കെ ദിവസങ്ങളിലാണ് അവധി എന്ന് അറിയാം.
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ ഓണാവധി. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തുടര്‍ച്ചയായ ആറ് ദിവസം അവധി ലഭിക്കും. ആഗസ്റ്റ് 28 മുതല്‍ അടുത്ത മാസം രണ്ട് വരെ സംസ്ഥാനത്ത് അവധിയാണ്. ആഗസ്റ്റ് 28ന് അയ്യന്‍കാളി ജയന്തിയാണ്. ആഗസ്റ്റ് 29ന് മുഹറത്തിന്‍റെ അവധി ലഭിക്കും. ആഗസ്റ്റ് 30, 31, സെപ്റ്റംബര്‍ 1 ദിവസങ്ങളിലായി യഥാക്രമം ഒന്നാം ഓണം, തിരുവോണം, മൂന്നാം ഓണം അവധികള്‍ വരുന്നു. സെപ്റ്റബര്‍ 2ന് ശ്രീനാരായണഗുരു ജയന്തിയുടെ അവധിയും ലഭിക്കും.
Also Read- Onam 2020 | പൊടിഞ്ഞാൽ കച്ചവടം പൊളിക്കും: ഓണവിപണിയിൽ പ്രതീക്ഷയോടെ പരമ്പരാഗത പപ്പട നിർമ്മാതാക്കൾ
കോവിഡ് കാലത്ത് വീട്ടിലിരുന്നു മടുത്തവരെ വീണ്ടും വീട്ടിലിരുത്തുകയാണ് ഇത്തവണത്തെ ഓണ൦. കോവിഡ് വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ ഓഫീസുകളും സ്വകാര്യ സ്ഥാപനങ്ങളും 50 ശതമാനം ജീവനക്കാരെ വച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ തുടര്‍ച്ചയായി അവധി കിട്ടുന്നതിന്റെ സന്തോഷമൊന്നും ഇപ്പോള്‍ പലര്‍ക്കുമുണ്ടാകില്ല.
Also Read- Onam 2020 | ഓണക്കാലത്ത് വ്യാപാരസ്ഥാപനങ്ങളുടെ നടത്തിപ്പ്; പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി
advertisement
വെള്ളിയാഴ്ച മുതല്‍ 4 ദിവസം ബാങ്കുകളും പ്രവര്‍ത്തിക്കില്ല. അവധിയാണെങ്കിലും ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നതിനായി വെള്ളിയാഴ്ച ട്രഷറി തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ ധനകാര്യ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലോട്ടറി ടിക്കറ്റ് തുക സ്വീകരിക്കുന്ന ട്രഷറികള്‍ 1, 2, 10 തിയതികളിലും തുറക്കും.
TRENDING Covid 19| കൊറോണ വൈറസ് എന്തുകൊണ്ട് പുരുഷന്മാരെ വേഗത്തിൽ കീഴ്‌പ്പെടുത്തുന്നു; ഗവേഷകരുടെ കണ്ടെത്തൽ അറിയാം [NEWS]ആദ്യം ഇടാനിരുന്ന പേര് മാറ്റി; മോഹൻലാലിന് മോഹിപ്പിക്കുന്ന പേര് നൽകിയത് അമ്മാവൻ [NEWS] Thiruvananthapuram Airport| 'വിമാനത്താവള നടത്തിപ്പിനായി അപേക്ഷിച്ചിട്ടില്ല'; വിവാദത്തിൽ പേര് വലിച്ചിഴയ്ക്കരുത്': എം എ യൂസഫലി[NEWS]
ബിവറേജസ് ഷോപ്പുകള്‍ 31 മുതല്‍ സെപ്റ്റംബര്‍ 2 വരെ തുടര്‍ച്ചയായി 3 ദിവസം പ്രവര്‍ത്തിക്കില്ല. 2, 3 തിയതികളില്‍ ബാറുകള്‍ക്കും അവധിയാണെങ്കിലും കഴിഞ്ഞ വര്‍ഷത്തെപ്പോലെ തിരുവോണ ദിവസമായ 31ന് തുറക്കാന്‍ അനുവദിച്ചേക്കുമെന്നാണ് സൂചന. ബെവ്കോയ്ക്കൊപ്പം കൺസ്യൂമർ ഫെഡ് മദ്യശാലകളും ഏഴ് മണി വരെ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ബാറുകൾ പതിവ് പോലെ രാവിലെ 9 മണിക്ക് തുറന്ന് വൈകിട്ട് 5 ന് അടയ്ക്കും.
advertisement
ഓണം പ്രമാണിച്ച് 26 മുതല്‍ അടുത്ത മാസം 2 വരെ കടകള്‍ക്കു രാത്രി 9 വരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. റേഷന്‍ കടകള്‍ക്ക് ഞായറും തിരുവോണ ദിനമായ പിറ്റേന്നും ആണ് അവധി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 27, 2020 2:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Onam 2020| വെള്ളിയാഴ്ച മുതൽ ഓണാവധി; ആർക്കൊക്കെയാണ് അധികമുള്ളതെന്ന് അറിയാമോ?