Anupam Kher | 20 വർഷമായി അന്ധയായ അമ്മയെ തോളിലേന്തി യുവാവ്; തീർത്ഥാടന യാത്രകൾ സ്പോൺസർ ചെയ്യുമെന്ന് അനുപം ഖേർ
Anupam Kher | 20 വർഷമായി അന്ധയായ അമ്മയെ തോളിലേന്തി യുവാവ്; തീർത്ഥാടന യാത്രകൾ സ്പോൺസർ ചെയ്യുമെന്ന് അനുപം ഖേർ
ഒരു മുണ്ടുടുത്ത്, ഒരു മുളക്കമ്പിന്റെ ഇരുവശങ്ങളിലും ഓരോ കുട്ടകൾ കെട്ടി, അതു ചുമന്നു കൊണ്ടു പോകുന്ന കൈലാഷിനെയാണ് ചിത്രത്തിൽ
അനുപം ഖേർ
Last Updated :
Share this:
അന്ധയായ അമ്മയെ തോളിലേന്തി നടക്കുന്ന യുവാവിന് കൈത്താങ്ങുമായി നടൻ അനുപം ഖേർ (Anupam Kher). ഇദ്ദേഹത്തിനും അമ്മക്കും രാജ്യത്തെവിടെയും തീർഥാടനം നടത്താമെന്നും അതിനുള്ള തുക താൻ സ്പോൺസർ ചെയ്യുമെന്നും അനുപം ഖേർ അറിയിച്ചു. ഈയടുത്താണ് കൈലാഷ് ഗിരി ബ്രഹ്മചാരി (Kailash Giri Brahmachari) എന്നയാളെക്കുറിച്ചും കൈലാഷിന്റെ അമ്മയെക്കുറിച്ചും അനുപം ഖേർ അറിയുന്നത്. ഇവരുടെ ചിത്രം തന്റെ ട്വിറ്റർ പേജിൽ പങ്കുവെയ്ക്കുകയും സഹായ സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു.
ഒരു മുണ്ടുടുത്ത്, ഒരു മുളക്കമ്പിന്റെ ഇരുവശങ്ങളിലും ഓരോ കുട്ടകൾ കെട്ടി, അതു ചുമന്നു കൊണ്ടു പോകുന്ന കൈലാഷിനെയാണ് ചിത്രത്തിൽ കാണുന്നത്. ഒരു കൊട്ടയിൽ അവരുടെ സാധനങ്ങളാണ് സൂക്ഷിച്ചിരിക്കുന്നത്. മറ്റൊരു കുട്ടയിൽ കൈലാഷിന്റെ അമ്മ ഇരിക്കുന്നത് കാണാം. "20 വർഷമായി അമ്മയെ തോളിലേന്തി നടക്കുകയാണ്. ഇതാണ് ആധുനിക ശ്രാവൺ കുമാർ എന്നറിയപ്പെടുന്ന കൈലാഷ് ഗിരി ബ്രഹ്മചാരി. അമ്മയുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനായി ഇന്ത്യയിലെ വിവിധ തീർഥാടന കേന്ദ്രങ്ങൾ സന്ദർശിക്കുകയാണ് ഇദ്ദേഹം. കഴിഞ്ഞ 20 വർഷമായി 80 വയസ്സുള്ള അന്ധയായ അമ്മയെ ചുമലിലേറ്റി നടക്കുകയാണ്," എന്നാണ് ചിത്രത്തോടൊപ്പം എഴുതിയിരുന്നത്.
The description in the pic is humbling! Pray it is true! So If anybody can find the whereabouts of this man please do let us know. The @anupamcares will be honoured to sponsor all his journeys with his mother to any pilgrimage in the country all his life. 🙏🕉 #MondayMotivationpic.twitter.com/Ec6dDE1QbN
ഈ മനുഷ്യൻ എവിടെയാണെന്ന് ആർക്കെങ്കിലും കണ്ടെത്താൻ കഴിയുമെങ്കിൽ, ദയവായി തന്നെ അറിയിക്കണമെന്നും ജീവിതകാലം മുഴുവൻ അവർക്ക് രാജ്യത്തെ ഏതു സ്ഥലത്തും തീർത്ഥാടനം നടത്താമെന്നും അമ്മയ്‌ക്കൊപ്പമുള്ള അദ്ദേഹത്തിന്റെ എല്ലാ യാത്രകളും സ്‌പോൺസർ ചെയ്യുമെന്നും അനുപം ഖേർ ചിത്രം പങ്കുവെച്ചുകൊണ്ട് ട്വീറ്റ് ചെയ്തു.
നിരവധിയാളുകൾ അനുപം ഖേറിന്റെ സഹായസന്നദ്ധതയെ പ്രശംസിച്ച് രംഗത്തെത്തുന്നുണ്ട്. നല്ല മനസിനുടമയാണ് അനുപം ഖേർ എന്നും അദ്ദേഹത്തിന്റെ ഉദാരമനസ്കത പ്രശംസിക്കപ്പെടേണ്ടതുണ്ടെന്നും നിരവധി പേർ കമന്റ് ബോക്സിൽ കുറിച്ചു.
അതേസമയം, അനുപം ഖേർ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന കാർത്തികേയ 2 ഉടൻ പുറത്തിറങ്ങും. ചന്ദു മൊണ്ടേത്തിയായാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജൂലൈ 22 നാണ് ചിത്രത്തിന്റെ റിലീസ്. കാർത്തികേയ-2 ന്റെ ക്യാരക്റ്റർ പോസ്റ്ററുകൾ അണിയറ പ്രവർത്തകർ പുറത്തിറക്കിയിരുന്നു. മലയാളി താരം അനുപമ പരമേശ്വരൻ ചിത്രത്തിൽ മുഗ്ദാ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന കാർത്തികേയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിഖിൽ സിദ്ധാർഥ് ആണ്. ധനവന്ത്രി എന്ന കേന്ദ്ര കഥാപാത്രത്തെയാണ് അനുപം ഖേർ അവതരിപ്പിക്കുന്നത്. ശ്രീനിവാസ റെഡ്ഡി, പ്രവീൺ, ആദിത്യ മീനൻ, തുളസി, സത്യ, വിവ ഹർഷ, വെങ്കട്ട് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാങ്കേതിക ടീം: കഥ, തിരക്കഥ, സംവിധാനം - ചന്തു മുണ്ടേടി, ബാനർ: പീപ്പിൾ മീഡിയ ഫാക്ടറി & അഭിഷേക് അഗർവാൾ ആർട്സ്, സഹ നിർമ്മാതാവ്: വിവേക് കുച്ചിഭോട്ല, നിർമ്മാതാക്കൾ: ടി.ജി. വിശ്വ പ്രസാദ്, അഭിഷേക് അഗർവാൾ; സംഗീതം: കാലഭൈരവ, ഛായാഗ്രാഹകൻ: കാർത്തിക് ഘട്ടമനേനി, കലാസംവിധാനം: സാഹി സുരേഷ്.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.