എ.ആര്‍ റഹ്‌മാന്‍ ഷോയ്ക്ക് ടിക്കറ്റെടുത്തിട്ടും കാണാനാകാതെ നിരവധി പേര്‍; സംഘാടകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍

Last Updated:

നിരാശരായ എആര്‍ റഹ്‌മാന്‍ ആരാധകര്‍ സംഗീതപരിപാടി നടക്കുന്നിടത്തുനിന്നുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും എക്‌സിലൂടെ പങ്കുവെച്ചു.

സംഗീത സംവിധായകനും ഓസ്‌കര്‍ പുരസ്‌കാര ജേതാവുമായ എആര്‍ റഹ്‌മാന്‍ ചെന്നൈയില്‍ നടത്തിയ സംഗീതപരിപാടിക്കെതിരേ രൂക്ഷവിമര്‍ശനവുമായി ആരാധകര്‍. ടിക്കറ്റെടുത്തിട്ടും നിരവധി പേര്‍ക്ക് ഞായറാഴ്ച നടന്ന ‘മറക്കുമ നെഞ്ചം’ പരിപാടിയിലേക്ക് പ്രവേശനം ലഭിച്ചില്ല. സംഗീതപരിപാടി നടക്കുന്ന ഹാളില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും കൂടുതല്‍ ആളുകള്‍ക്ക് ടിക്കറ്റുകള്‍ വിതരണം ചെയ്തതാണ് കാരണമെന്ന് കാട്ടി നിരവധിപേര്‍ പരാതിയുമായി രംഗത്തെത്തി. സാധുവായ ടിക്കറ്റ് കൈവശമുണ്ടായിട്ടും തങ്ങള്‍ക്ക് സംഗീതപരിപാടി നടക്കുന്നിടത്തേക്ക് പ്രവേശനം ലഭിച്ചില്ലെന്ന് നിരവധി പേര്‍ സമൂഹമാധ്യമമായ എക്‌സിലൂടെ വ്യക്തമാക്കി.
നിരാശരായ എആര്‍ റഹ്‌മാന്‍ ആരാധകര്‍ സംഗീതപരിപാടി നടക്കുന്നിടത്തുനിന്നുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും എക്‌സിലൂടെ പങ്കുവെച്ചു. എ.ആര്‍ റഹ്‌മാന്റെ ടീമിനെയും അവര്‍ കുറ്റപ്പെടുത്തി. ”2000 രൂപ ടിക്കറ്റെടുത്ത ആരാധകര്‍ക്ക് സംഗീതപരിപാടി നടക്കുന്നിടത്തേക്ക് പ്രവേശിക്കാന്‍ പോലും കഴിഞ്ഞില്ല,” സംഭവസ്ഥലത്തുനിന്നുള്ള വീഡിയോ അടക്കം ചേര്‍ത്തുകൊണ്ട് ഒരാള്‍ എക്‌സില്‍ പോസ്റ്റ് ചെയ്തു. വളരെ മോശം രീതിയില്‍ സംഘടിപ്പിച്ച സംഗീതപരിപാടിയായിരുന്നു. പണവും ഊര്‍ജവും നഷ്ടമായി. വഞ്ചിക്കപ്പെടുകയും ചെയ്തു. പരിപാടി നടക്കുന്നിടത്ത് വലിയതോതിലുള്ള വഴക്കുകളും ചീത്തവിളികളും ഉണ്ടായി. ഇത് വലിയ മാനസിക സമ്മര്‍ദം എനിക്കുണ്ടാക്കി,-മറ്റൊരു ആരാധകര്‍ എക്‌സില്‍ കുറിച്ചു.
advertisement
‘എആര്‍ റഹ്‌മാന്റെ നേതൃത്വത്തില്‍ നടന്ന ഏറ്റവും മോശം സംഗീതപരിപാടിയായിരുന്നു അത്. മനുഷ്യത്വത്തെ ബഹുമാനിക്കൂ. എന്നിലെ 30 വര്‍ഷത്തെ ആരാധകന്‍ ഇന്ന് മരിച്ചു. മറക്കുമാ നെഞ്ചം ഒരിക്കലും മറക്കില്ല. സ്റ്റേജില്‍ പരിപാടി അവതരിപ്പിക്കുന്നയാള്‍ക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് കാണാന്‍ പോലും കഴിയില്ല, മറ്റൊരു ആരാധകന്‍ പറഞ്ഞു.
advertisement
അതേസമയം, എആര്‍ റഹ്‌മാനോ സംഘാടകരോ സംഭവത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
എ.ആര്‍ റഹ്‌മാന്‍ ഷോയ്ക്ക് ടിക്കറ്റെടുത്തിട്ടും കാണാനാകാതെ നിരവധി പേര്‍; സംഘാടകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍
Next Article
advertisement
കൃത്രിമ മഴ പെയ്യിക്കാൻ കഴിഞ്ഞില്ല; ഡൽഹിയിൽ ക്ലൗഡ് സീഡിങ് പരാജയം
കൃത്രിമ മഴ പെയ്യിക്കാൻ കഴിഞ്ഞില്ല; ഡൽഹിയിൽ ക്ലൗഡ് സീഡിങ് പരാജയം
  • ഡൽഹിയിൽ 1.2 കോടി രൂപ മുടക്കി നടത്തിയ കൃത്രിമ മഴ പരീക്ഷണം പരാജയപ്പെട്ടു.

  • വായു ഗുണനിലവാരം മോശമായ ഡൽഹിയിൽ ക്ലൗഡ് സീഡിംഗ് പരീക്ഷണം നടത്തിയെങ്കിലും ഫലം കണ്ടില്ല.

  • പരീക്ഷണത്തെ വിമർശിച്ച് ആം ആദ്മി പാർട്ടി

View All
advertisement