33 വര്‍ഷം സ്വന്തം വീടും കലാസൃഷ്ടികളും മറച്ചുവെച്ച കലാകാരന്‍; കണ്ടെത്തിയത് മരണശേഷം

Last Updated:

ഇതിന് മുന്നിലൂടെ പോകുന്ന ഒരാള്‍ക്കും അതിനുള്ളില്‍ അമൂല്യമായ കലാസൃഷ്ടികളുടെ വലിയ ശേഖരമുണ്ടെന്ന് അറി‍ഞ്ഞില്ല

ജീവിച്ചിരിക്കുമ്പോള്‍ അംഗീകാരം ലഭിക്കാത്ത കലാകാരന്മാരും അവരുടെ ഒട്ടേറെ കലാസൃഷ്ടികളും ഉണ്ടാകും. എന്നാല്‍, അവരുടെ മരണത്തിന് ശേഷം അവയ്ക്ക് ലഭിക്കുന്ന അംഗീകാരം ചിലപ്പോള്‍ വളരെ വലുതായിരിക്കും. ഇത്തരത്തിൽ റോണ്‍ ഗിറ്റിന്‍സ് എന്ന കലാകാരന്‍ തന്റെ കലാസൃഷ്ടികള്‍ മറ്റുള്ളവരില്‍ നിന്ന് വര്‍ഷങ്ങളോളം മറച്ചുവയ്ക്കുകയായിരുന്നു. അദ്ദേഹം തന്റെ കലാസൃഷ്ടികള്‍ നീണ്ട 33 വര്‍ഷമാണ് മറ്റുള്ളവരില്‍ നിന്ന് മറച്ചുവെച്ചത്. അവ തന്റെ കുടുംബാംഗങ്ങളെപ്പോലും കാണിച്ചിരുന്നില്ല. 2019-ല്‍ ഗ്രിട്ടിന്‍സിന്റെ മരണശേഷമാണ് അദ്ദേഹത്തിന്റെ കലാസൃഷ്ടികള്‍ കണ്ടെടുത്തത്.
ഗ്രേഡ് II ലിസ്റ്റിംഗില്‍ ഉള്‍പ്പെടുത്തി ഇവ സംരക്ഷിക്കുകയാണ് ഇപ്പോള്‍. ഇംഗ്ലണ്ടിലെ വിരാലിന് സമീപമുള്ള ബിര്‍കെന്‍ഹെഡിലാണ് റോണ്‍ ഗിറ്റിന്‍സിന്റെ കലാസൃഷ്ടികള്‍ കണ്ടെടുത്തത്. ലിസ്റ്റിംഗിലൂടെ റോണ്‍ ഗിറ്റിന്‍സിന്റെ അസാധാരണവും കലാപരവുമായ നേട്ടങ്ങളും കാഴ്ചപ്പാടുകളും ബഹുമാനിക്കപ്പെടുകയാണെന്ന് ഹിസ്റ്ററിക് ഇംഗ്ലണ്ട് വ്യക്തമാക്കി. ഇംഗ്ലണ്ടിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ പരിപാലിക്കാനും അവ ആസ്വദിക്കുന്നതിന് ആളുകളെ സഹായിക്കുകയും ചെയ്യുന്ന ഒരു പൊതു സ്ഥാപനമാണ് ഹിസ്റ്ററിക് ഇംഗ്ലണ്ട്. പുറമെ നിന്ന് നോക്കുമ്പോള്‍ ഗിറ്റിന്‍സിന്റെ വസതി ഒരു സാധാരണ ഫ്‌ളാറ്റ് പോലെ തന്നെയാണ് ഉള്ളത്.
advertisement
ഇതിന് മുന്നിലൂടെ പോകുന്ന ഒരാള്‍ക്കും അതിനുള്ളില്‍ അമൂല്യമായ കലാസൃഷ്ടികളുടെ വലിയ ശേഖരമുണ്ടെന്ന് അറിയാനാകുമായിരുന്നില്ല. നാല് പതിറ്റാണ്ടോളമാണ് റോണ്‍ ഗിറ്റിന്‍സ് ഇവിടെ താമസിച്ചിരുന്നത്. പുരാതന ഗ്രീക്ക്, ഈജിപ്ഷ്യന്‍ പുരാവസ്തുക്കളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ഈ വീടിനെ ഒരു അത്ഭുതലോകമാക്കി അദ്ദേഹം മാറ്റിയിരുന്നു. 79-ാം വയസ്സില്‍ അദ്ദേഹം മരിക്കുന്നത് വരെ ഈ വീടിനുള്ളില്‍ എന്താണ് ഉള്ളതെന്ന് അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കള്‍ക്ക് പോലും അറിയില്ലായിരുന്നു. 2022-ല്‍ ഈ വീട് വില്‍പ്പനയ്ക്ക് വെച്ചതിന് ശേഷം സേവിംഗ് റോണ്‍സ് പ്ലേസ് ഗ്രൂപ്പ് എന്ന കാംപെയന്‍ സംഘടനയാണ് ഇത് സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയത്.
advertisement
പ്രശസ്തായ ഇംഗ്ലീഷ് സംഗീതജ്ഞനായ ജാര്‍വിസ് കോക്കറും ഈ സംഘത്തില്‍ ഉള്‍പ്പെടുന്നു. ഗിറ്റിന്‍സിന്റെ മരണശേഷം അദ്ദേഹത്തിന്റെ മൂത്ത സഹോദരി പാറ്റ് വില്ല്യംസ് ആണ് ഈ ഫ്‌ളാറ്റില്‍ ആദ്യം എത്തുന്നത്. അവിടെ അവരെ കാത്തിരുന്നത് അത്ഭുതപ്പെടുത്തുന്ന കലാസൃഷ്ടികള്‍ ആയിരുന്നു. വര്‍ഷങ്ങളോളം ഗിറ്റിന്‍സ് ഈ വീട് കുടുംബാംഗങ്ങളെ പോലും കാണിച്ചിരുന്നില്ല. അതിനാല്‍ അതിനുള്ളില്‍ എന്താണ് ഉള്ളതെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു.
ചരിത്രപ്രധാന്യമുള്ള ചില സംഭവങ്ങളുടെ ചുമര്‍ ചിത്രങ്ങള്‍, സിംഹം, കാള, ക്ഷേത്രം എന്നിവയുടെ അതിശയിപ്പിക്കുന്ന കോണ്‍ക്രീറ്റ് ശില്‍പ്പങ്ങള്‍ എന്നിവയെല്ലാം ഈ വീടിനുള്ളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കലാകാരി കൂടിയായ പാറ്റിന്റെ മകള്‍ ജാന്‍ വില്ല്യംസാണ് ഈ വീട് ഇപ്പോള്‍ നോക്കി നടത്തുന്നത്. കലാസ്‌നേഹികള്‍, കലാകാരന്മാര്‍ എന്നിവരുള്‍പ്പെടുന്ന ഒരു സംഘം അദ്ദേഹത്തിന്റെ മഹത്തായ കലാസൃഷ്ടികള്‍ സംരക്ഷിക്കുന്നതിനായി ഒരു കാംപെയ്ന്‍ ആരംഭിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
33 വര്‍ഷം സ്വന്തം വീടും കലാസൃഷ്ടികളും മറച്ചുവെച്ച കലാകാരന്‍; കണ്ടെത്തിയത് മരണശേഷം
Next Article
advertisement
Gold Price Today| ചരിത്രമെഴുതി സ്വർണവില; പവന് 90,000 കടന്നു; രാജ്യാന്തരവില 4000 ഡോളര്‍ പിന്നിട്ടു
ചരിത്രമെഴുതി സ്വർണവില; പവന് 90,000 കടന്നു; രാജ്യാന്തരവില 4000 ഡോളര്‍ പിന്നിട്ടു
  • സ്വർണവില ചരിത്രത്തിലാദ്യമായി പവന് 90,000 രൂപ കടന്നു, ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് വർധിച്ചത്.

  • 2025 ഒക്ടോബർ 8ന് സ്വർണവില 4000 ഡോളർ മറികടന്ന് 4015 ഡോളറിലെത്തി.

  • സ്വർണത്തിന് 3% ജിഎസ്ടിയും, 5% പണിക്കൂലിയും, ഹോൾമാർക്ക് ചാർജും ചേർത്ത് ഒരു പവൻ വാങ്ങാൻ ഏകദേശം 1 ലക്ഷം രൂപ.

View All
advertisement