വിരാട് കോഹ്ലിയുടെ രണ്ടാമത്തെ കുട്ടിയെ കുറിച്ചുള്ള ജ്യോൽസ്യന്‍റെ പ്രവചനം ആരാധകരെ ഞെട്ടിക്കുന്നു; 2016ലെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ
- Published by:Anuraj GR
- news18-malayalam
Last Updated:
2021 നും 2024 നും ഇടയിൽ കോഹ്‌ലിയുടെ രണ്ടാമത്തെ കുട്ടി വരുമെന്ന് ഏകദേശം എട്ട് വർഷം മുമ്പ് ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജ്യോൽസ്യൻ പ്രവചിച്ചത്
വിരാട് കോഹ്‌ലിയുടെയും അനുഷ്‌ക ശർമ്മയുടെയും രണ്ടാമത്തെ കുട്ടിയായ അകായ്, ഇപ്പോൾ ഇന്‍റർനെറ്റിൽ വൈറലാണ്. "ഏറെ സന്തോഷത്തോടെയും ഹൃദയം നിറഞ്ഞ സ്നേഹത്തോടെയും, ഫെബ്രുവരി 15 ന്, ഞങ്ങളുടെ കുഞ്ഞ് അക്കായ് എന്ന് പേരിട്ട വാമികയുടെ ചെറിയ സഹോദരനെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് എല്ലാവരേയും സന്തോഷത്തോടെ അറിയിക്കുന്നു!” വിരാടും അനുഷ്കയും അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ച പോസ്റ്റിലെ വരികളാണിത്.
അനുഷ്ക്കയുടെ രണ്ടാമത്തെ ഗർഭധാരണത്തെക്കുറിച്ചുള്ള വിവരങ്ങൾ ദമ്പതികൾ മറച്ചുവെക്കാൻ തുടക്കം മുതലേ ശ്രമിച്ചിരുന്നു. എന്നാൽ അനുഷ്ക്ക ഗർഭിണിയാണെന്ന വാർത്ത പ്രചരിക്കാൻ അധികം സമയം വേണ്ടിവന്നില്ല. ഈ വാർത്ത ആദ്യമായി സ്ഥിരീകരിച്ചത് കോഹ്ലിയുടെ ഉറ്റ സുഹൃത്തും ദക്ഷിണാഫ്രിക്കൻ മുൻ ക്യാപ്റ്റനുമായ എബി ഡിവില്ലിയേഴ്സായിരുന്നു. എന്നാൽ കോഹ്ലിയുടെ രണ്ടാമത്തെ കുട്ടിയെക്കുറിച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു ജ്യോൽസ്യൻ നടത്തിയ പ്രവചനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
2021 നും 2024 നും ഇടയിൽ കോഹ്‌ലിയുടെ രണ്ടാമത്തെ കുട്ടി വരുമെന്ന് ഏകദേശം എട്ട് വർഷം മുമ്പ് ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജ്യോൽസ്യൻ പ്രവചിച്ചത്. 2016 ഏപ്രിൽ 2 മുതലുള്ള എഫ്ബി പേജ് 'സ്റ്റാർസ് ആൻഡ് അസ്ട്രോളജി' കോഹ്‌ലിയുടെ ജാതകത്തിൻ്റെ വിശദമായ വിവരണം തയ്യാറാക്കിയിട്ടുണ്ട്. 2017 അവസാനം (ഡിസംബർ 11) അനുഷ്‌ക ശർമ്മയുമായുള്ള കോഹ്‌ലിയുടെ വിവാഹം കൃത്യമായി “പ്രവചിക്കുന്നത്” മുതൽ അദ്ദേഹത്തിൻ്റെ കരിയറിലെ കാര്യങ്ങളൊക്കെ ഈ ജ്യോൽസ്യൻ പ്രവചിച്ചിട്ടുണ്ട്, “വിരാട് കോഹ്‌ലിയുടെ ജാതക വിശകലനം” എന്ന തലക്കെട്ടിലുള്ള പോസ്റ്റിൽ ഇന്ത്യൻ ക്രിക്കറ്റ് താരത്തെക്കുറിച്ചുള്ള എട്ട് പ്രവചനങ്ങൾ ഉൾപ്പെടുന്നതാണ്.
advertisement
കൗതുകകരമെന്നു പറയട്ടെ, 2021 മുതൽ 2025 വരെയുള്ള വിപുലമായ സമയപരിധിക്കുള്ളിൽ കോഹ്‌ലി തൻ്റെ ഫോം വീണ്ടെടുക്കുമെന്നും പ്രവചനത്തിലുണ്ട്. കോഹ്‌ലി "2028 മാർച്ചിന് മുമ്പ് കരിയറിൽ അനുപമമായ നേട്ടങ്ങൾ കൈവരിച്ച ശേഷം വിരമിക്കും."
എന്നിരുന്നാലും, കുഞ്ഞ് അക്കായുടെ ജനനത്തിന് പിന്നാലെ ഈ പോസ്റ്റ് വീണ്ടും പ്രത്യക്ഷപ്പെടുകയും വൈറലാവുകയും ചെയ്തു. ഏതായാലും പോസ്റ്റ് വൈറലായതോടെ ജ്യോൽസ്യനെ പ്രശംസിച്ച് നിരവധിപ്പേരാണ് എത്തുന്നത്. "സർ, നിങ്ങളൊരു പ്രതിഭയാണ്!" ഒരു ഉപയോക്താവ് പറഞ്ഞു. "സാർ ദയവായി രോഹിത് ശർമ്മയുടെ ജാതകം ഒന്ന് വിശദീകരിക്കാമോ," മറ്റൊരാൾ അഭ്യർത്ഥിച്ചു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
February 22, 2024 12:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വിരാട് കോഹ്ലിയുടെ രണ്ടാമത്തെ കുട്ടിയെ കുറിച്ചുള്ള ജ്യോൽസ്യന്‍റെ പ്രവചനം ആരാധകരെ ഞെട്ടിക്കുന്നു; 2016ലെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ