വിയന്ന: ടോയ്ലറ്റ് തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് യാത്ര നിര്‍ത്തിവെച്ച് ഓസ്ട്രിയന്‍ എയര്‍ലൈന്‍സ് വിമാനം. വിയന്നയില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള വിമാനമാണ് തിരിച്ച് ഇറക്കേണ്ടി വന്നത്. വിമാനത്തിനുള്ളിലെ എട്ട് ടോയ്ലറ്റുകളില് അഞ്ചെണ്ണത്തിലും തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.
ബോയിംഗ് 777 വിമാനമാണ് യാത്ര നിര്‍ത്തിവെച്ചത്. ഏകദേശം 300 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
പിന്നീടാണ് ടോയ്ലറ്റ് തകരാര്‍ ജീവനക്കാര്‍ കണ്ടെത്തിയത്. ടോയ്ലറ്റ് ഫ്ളഷ് ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് യാത്ര നിര്‍ത്തിവെയ്ക്കാന്‍ എയര്‍ലൈന്‍ ജീവനക്കാര്‍ തീരുമാനിച്ചതെന്ന് എയര്‍ലൈന്‍ മുഖ്യവക്താവ് മാധ്യമങ്ങളെ അറിയിച്ചു.
Also read-‘വിശിഷ്ടാതിഥി’; ഉത്തർ പ്രദേശിൽ പശു റെസ്റ്റോറന്റ് ഉദ്ഘാടനം ചെയ്തു
ഇങ്ങനെയൊരു പ്രശ്നം ഇതിന് മുമ്പ് ഓസ്ട്രിയന്‍ എയര്‍ലൈന്‍ വിമാനത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം സാങ്കേതിക പ്രശ്നം ഇതിനോടകം പരിഹരിച്ചെന്നും വിമാനം ഉടന്‍ തന്നെ സര്‍വ്വീസ് ആരംഭിക്കുമെന്നും എയര്‍ലൈന്‍ വക്താക്കള്‍ അറിയിച്ചു. കൂടാതെ യാത്ര മുടങ്ങിയവരെ മറ്റ് വിമാനങ്ങളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.