• HOME
  • »
  • NEWS
  • »
  • buzz
  • »
  • 'വിശിഷ്ടാതിഥി'; ഉത്തർ പ്രദേശിൽ പശു റെസ്റ്റോറന്റ് ഉദ്ഘാടനം ചെയ്തു

'വിശിഷ്ടാതിഥി'; ഉത്തർ പ്രദേശിൽ പശു റെസ്റ്റോറന്റ് ഉദ്ഘാടനം ചെയ്തു

ആളുകൾക്കൊപ്പം റസ്റ്റോറന്റില്‍ എത്തിയ പശുവിനെ ആലിംഗനം ചെയ്യുന്നതും ഭക്ഷണം നൽകുന്നതും ദൃശ്യങ്ങളിലുണ്ട്.

  • Share this:

    ഉത്തർപ്രദേശിൽ റെസ്റ്റോറന്റ് ഉദ്ഘാടനം ചെയ്ത് പശു. ജൈവ റെസ്റ്റോറൻ്റ് ആയ ‘ഓർഗാനിക് ഒയേസിസ്’ ആണ് പശു ഉദ്ഘാടനം ചെയ്തത്. ലക്നൗവിലാണ് വ്യത്യസ്തരീതിയിലുള്ള ഉദ്ഘാടനം നടന്നത്. ചടങ്ങിൽ വിശിഷ്ടാതിഥിയായാണ് പശു എത്തിയത്.

    മുൻ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ശൈലേന്ദ്ര സിംഗിന്റേതാണ് റെസ്റ്റോറന്റ്. പശു റെസ്റ്റോറന്റ് ഉദ്ഘാടനം ചെയ്യുന്നതിന്‌റെ വീഡിയോ വൈറലാണ്. നഗരത്തിലെ ആദ്യ ജൈവ റെസ്റ്റോറന്‍റാണ് ഉദ്ഘാടനം ചെയ്തത്. ജൈവ കൃഷിയിലൂടെ ഉത്പാദിപ്പിക്കട്ടെ ഉത്പന്നങ്ങൾ കൊണ്ടാണ് ഈ റെസ്റ്റോറൻ്റിലെ വിഭവങ്ങളൊരുക്കുന്നത് എന്നാണ് ഇയാൾ പറയുന്നത്.

    സുശാന്ത് ഗോൾഫ് സിറ്റിയിൽ ലുലു മാളിനടുത്താണ് റെസ്റ്റോറന്റ്. ആളുകൾക്കൊപ്പം റസ്റ്റോറന്റില്‍ എത്തിയ പശുവിനെ ആലിംഗനം ചെയ്യുന്നതും ഭക്ഷണം നൽകുന്നതും ദൃശ്യങ്ങളിലുണ്ട്. പ്രത്യേക വസ്ത്രങ്ങൾ ഉപയോഗിച്ച് പശുവിനെ ഒരുക്കിയിരുന്നു.

    Also Read-ഒന്നര മണിക്കൂറിനിടെ 22 ഷോട്ട് മദ്യം കഴിച്ച യുവാവ് കുഴഞ്ഞു വീണ് മരിച്ചു

    കുറഞ്ഞ ചെലവിൽ ജനങ്ങൾക്ക് ആരോഗ്യകരമായ ഭക്ഷണം നൽകുകയാണ് സ്ഥാപനത്തിൻ്റെ ലക്ഷ്യം. പശുവിൻ്റെ ചാണകവും മൂത്രവും ഉപയോഗിച്ചാണ് താൻ കൃഷി ചെയ്യുന്നത്. ഇങ്ങനെ ലഭിക്കുന്ന പച്ചക്കറിയാണ് റസ്റ്റോറൻ്റിൽ ഉപയോഗിക്കുന്നതെന്ന് ഉടമ ശൈലേന്ദ്ര സിംഗ് പറഞ്ഞു.

    Published by:Jayesh Krishnan
    First published: