നിരവധി ആരാധകരുള്ള താരമാണ് മോഹന്‍ലാല്‍(Mohanlal). ഇപ്പോഴിതാ മോഹന്‍ലാലിനെ നേരില്‍ കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് ബാഡ്മിന്റണ്‍ താരം പി വി സിന്ധു(P V Sindhu). ഗോവയില്‍ ജിമ്മില്‍ വെച്ചാണ് മോഹന്‍ലാലും പി വി സിന്ധുവും കണ്ടത്. ക്യാപ്ഷന്‍ ആവശ്യമില്ല, താങ്കളെ കണ്ടതില്‍ വലിയ സന്തോഷം എന്നാണ് പി വി സിന്ധു കുറിച്ചിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാമിലാണ് താരം മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. എന്തായാലും മോഹന്‍ലാലും പി വി സിന്ധുവും ഒന്നിച്ചുള്ള ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ താരമാണ് പി വി സിന്ധു. ആദ്യമായാണ് ഇന്ത്യയില്‍ നിന്ന് ഒരു ബാഡ്മിന്റണ്‍ താരം ലോകകിരീടം സ്വന്തമാക്കുന്നത്.
ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസിന്റെ തിരക്കിലാണ് ഇപ്പോള്‍ മോഹന്‍ലാല്‍. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കുന്നത്.
ആശിര്‍വാദ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2019 ഏപ്രിലിലാണ് ചിത്രം പ്രഖ്യാപിക്കപ്പെട്ടത്. പല കാരണങ്ങളാല്‍ ചിത്രം ഷൂട്ടിംഗ് നീണ്ടുപോയിരുന്നു. വീണ്ടും 'ബറോസ്' ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയ മോഹന്‍ലാല്‍ സംവിധായകനായുള്ള തുടക്കം ഗംഭീരമാക്കാനുള്ള ശ്രമത്തിലാണ്.
പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.