നടൻ ബൈജുവിന്റെ മകൾക്ക് എം.ബി.ബി.എസ്; വിജയം ഡോ. വന്ദനയ്ക്ക് സമർപ്പിക്കുന്നെന്ന് താരം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
'മകളുടെ വിജയം അകാലത്തിൽ പൊലിഞ്ഞു പോയ ഡോ. വന്ദനക്ക് ഈ വിജയം ദു:ഖത്തോടുകൂടി സമർപ്പിക്കുന്നു' ബൈജു സന്തോഷ്
മകൾ എംബിബിഎസ് നേട്ടം കൈവരിച്ചതിന്‍റെ സന്തോഷം പങ്കുവെച്ച് നടൻ ബൈജു സന്തോഷ്. മകൾ ഐശ്വര്യ സന്തോഷ് ഡോ. സോമർവെൽ മെമ്മോറിയൽ ഹോസ്പിറ്റലിൽ നിന്നാണ് എംബിബിഎസ് ബിരുദം കരസ്ഥമാക്കിയത്.
മകളുടെ വിജയം കൊല്ലത്ത് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട് ഡോ. വന്ദനയ്ക്ക് സമര്‍പ്പിക്കുന്നെന്ന് ബൈജു ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞമാസമാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസ് വൈദ്യപരിശോധനയ്ക്കെത്തിച്ച സന്ദീപ് എന്ന അധ്യാപകന്റെ കുത്തേറ്റ് കൊല്ലപ്പെട്ടത്.
ബൈജു സന്തോഷിന്റെ ഫേസ്ബുക്ക് കുറിപ്പ്
” എന്‍റെ മകൾ ഐശ്വര്യ സന്തോഷിന് ഡോ. സോമർവെൽ മെമ്മോറിയൽ ഹോസ്പിറ്റലിൽ നിന്നും എം.ബി.ബി.എസ് ബിരുദം ലഭിച്ചു. ഇതോടൊപ്പം ബിരുദം ലഭിച്ച മുഴുവൻ സഹപാഠികൾക്കും ആശംസകൾ അറിയിക്കുന്നു. കൂടാതെ ഈ അവസരത്തിൽ അകാലത്തിൽ പൊലിഞ്ഞു പോയ Dr. വന്ദനക്ക് ഈ വിജയം ദു:ഖത്തോടുകൂടി സമർപ്പിക്കുന്നു”
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 26, 2023 1:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
നടൻ ബൈജുവിന്റെ മകൾക്ക് എം.ബി.ബി.എസ്; വിജയം ഡോ. വന്ദനയ്ക്ക് സമർപ്പിക്കുന്നെന്ന് താരം


