ഡെലിവറി ബോയ് ടെറസിലെത്തിച്ചെന്ന് 8 വയസുകാരി; നാട്ടുകാരുടെ മർദനത്തിനു ശേഷം സത്യം പുറത്ത്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് തിരച്ചലിനോടുവിൽ കുട്ടിയെ കണ്ടെത്തിയത് ടെറസിൽ നിന്നാണ്.
മാതാപിതാക്കൾ ശകാരിക്കുമെന്ന ഭയത്താൽ 8 വയസ്സുകാരി കള്ളം പറഞ്ഞതിനെ തുടർന്ന് ഫുഡ് ഡെലിവറി ബോയ്ക്ക് ക്രൂര മർദ്ദനം. ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലെ ഒരു അപ്പാർട്ട്‌മെന്റിൽ തിങ്കളാഴ്ചയാണ് സംഭവം. കുട്ടി ടെറസിലേക്ക് പോയത് ചോദ്യം ചെയ്ത മാതാപിതാക്കളോട് രക്ഷപ്പെടാൻ വേണ്ടി ഫുഡ് ഡെലിവറി ബോയ് തന്നെ ബലമായി ടെറസിലേക്ക് കൊണ്ടുപോയതെന്ന് പെൺകുട്ടി കള്ളം പറയുകയായിരുന്നു. ഇതിനെ തുടർന്ന് അപ്പാർട്ട്‌മെന്റിലെ താമസക്കാരും സെക്യൂരിറ്റിയും ചേർന്ന് ഇയാളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവത്തിന്റെ സത്യാവസ്ഥ മനസ്സിലായത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് തിരച്ചലിനോടുവിൽ കുട്ടിയെ കണ്ടെത്തിയത് ടെറസിൽ നിന്നാണ്. എന്നാൽ ഭക്ഷണം വിതരണം ചെയ്യുന്ന ആളാണ് തന്നെ മുകളിലേക്ക് കൊണ്ടുപോയെന്നും രക്ഷപ്പെടാൻ അയാളുടെ കൈ കടിച്ചെന്നും പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞു. ഇത് വിശ്വസിച്ച കുട്ടിയുടെ മാതാപിതാക്കൾ അയൽവാസികളെയും സെക്യൂരിറ്റി ജീവനക്കാരെയും വിവരമറിയിച്ചു. ഉടനെ അവർ അപ്പാർട്ട്മെന്റിന്റെ ഗേറ്റ് അടച്ചു. അപ്പോഴാണ് അവിടെ നിൽക്കുന്ന ഒരു ഡെലിവറി ഏജന്റിന് നേരെ പെൺകുട്ടി കൈ ചൂണ്ടിയത്. അയാളാണ് ടെറസിന് മുകളിലേക്ക് കൊണ്ടുപോയത് എന്ന് ഉറപ്പിക്കുകയും ചെയ്തു. തുടർന്ന് ഇയാളെ മർദ്ദിക്കുകയും പിന്നീട് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
advertisement
എന്നാൽ പിന്നീട് അയൽവാസിയുടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പെൺകുട്ടി ഒറ്റയ്ക്കാണ് ടെറസിലേക്ക് പോയതെന്നും മാതാപിതാക്കളോടും പോലീസിനോടും കള്ളം പറയുകയായിരുന്നു എന്നും വ്യക്തമായത്. ദമ്പതികളുടെ മറ്റൊരു കുട്ടിയെ സ്കൂൾ ബസ്സിലേക്ക് കൊണ്ടുവിടാൻ പോയതായിരുന്നു ഇരുവരും . തിരിച്ചു വന്നപ്പോൾ മകളെ കാണാനില്ലെന്നായിരുന്നു മാതാപിതാക്കൾ പോലീസിനോട് പറഞ്ഞത്. ഏകദേശം അര മണിക്കൂറിന് ശേഷമാണ് കുട്ടി ടെറസിൽ ഉണ്ടെന്ന് അറിഞ്ഞത്. എന്നാൽ കുട്ടിയെ വഴക്കു പറയും എന്ന് പേടിച്ച് മാതാപിതാക്കളോട് കള്ളം പറയുകയായിരുന്നുവെന്ന് പെൺകുട്ടി തന്നെ പിന്നീട് സമ്മതിച്ചു.
advertisement
ആസാം സ്വദേശി ആയ ഡെലിവറി ബോയോട് സംഭവത്തിൽ എതിർ പരാതി നൽകാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് പോലീസ് ചോദിച്ചു. എന്നാൽ കുട്ടികളുടെ മാതാപിതാക്കളുടെ സാഹചര്യം മനസ്സിലാക്കുന്നു എന്നും ജോലി നിർത്തി ബാംഗ്ലൂരിൽ നിന്ന് തന്റെ സ്വദേശത്തേക്ക് പോകാനായി പ്ലാൻ ചെയ്തിരിക്കുകയായിരുന്നു എന്നും അയാൾ പറഞ്ഞു. മാതാപിതാക്കൾക്കെതിരെ പരാതി നൽകാൻ ആഗ്രഹിക്കുന്നില്ലെന്നും ഡെലിവറി ബോയ് അറിയിച്ചു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 17, 2023 10:19 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഡെലിവറി ബോയ് ടെറസിലെത്തിച്ചെന്ന് 8 വയസുകാരി; നാട്ടുകാരുടെ മർദനത്തിനു ശേഷം സത്യം പുറത്ത്