50 കോടിക്ക് പട്ടിയെ വാങ്ങിയെന്ന് വീമ്പിളക്കി; പിന്നാലെ ഇഡി വീട്ടിലെത്തി
- Published by:Nandu Krishnan
- news18-malayalam
Last Updated:
അപൂര്‍വ ഇനത്തില്‍പ്പെട്ട 'വോള്‍ഫ് ഡോഗി'ന് 50 കോടി രൂപയായെന്നാണ് ഉടമസ്ഥൻ സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ അവകാശപ്പെട്ടത്
50 കോടി രൂപയ്ക്ക് പട്ടിയെ വാങ്ങിയെന്ന് അവകാശപ്പെട്ട ബെംഗളൂരു സ്വദേശിയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. അപൂര്‍വ ഇനത്തില്‍പ്പെട്ട 'വോള്‍ഫ് ഡോഗി'ന് 50 കോടി രൂപയാണ് വിലയെന്ന് ഇയാള്‍ സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ അവകാശപ്പെട്ടിരുന്നു. തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ ഇഡി റെയ്ഡിനെത്തുകയായിരുന്നു.
50 കോടിയുടെ പട്ടിയെന്ന ഇയാളുടെ അവകാശവാദം സോഷ്യല്‍ മീഡിയയില്‍ വലിയതോതില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്(എഫ്എഎംഎ)ലംഘിച്ചോ എന്ന് അന്വേഷിക്കുന്നതിനായാണ് ഇഡി ഉദ്യോഗസ്ഥര്‍ ഇവിടെ എത്തിയത്.
നായയുടെ ഉടമസ്ഥന്റെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ഇത്ര വിലയേറിയ പട്ടിയെ വാങ്ങാനുള്ള സാമ്പത്തിക ശേഷി ഉടമയ്ക്ക് ഇല്ലെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നതിനായി അയാള്‍ കെട്ടിച്ചമച്ചതാണ് ഈ അവകാശവാദമെന്ന് ഉദ്യോഗസ്ഥര്‍ കരുതുന്നതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
advertisement
കൊക്കേഷ്യന്‍ ഷെപ്പേര്‍ഡിന്റെയും ചെന്നായയുടെയും സങ്കര ഇനമായ ലോകത്തിലെ ഏറ്റവും വിലയേറിയ നായകളിലൊന്നാണിത് എന്നാണ് ഇയാൾ അവകാശപ്പെട്ടിരുന്നു. ഈ അവകാശവാദമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അവകാശവാദം പരിശോധിക്കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ ഇയാളുടെ വീട് സന്ദര്‍ശിക്കുകയായിരുന്നു. എന്നാൽ ഇയാളുടെ അവകാശവാദം വ്യാജമാണെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. ഈ നായ അയാളുടെ അയല്‍ക്കാരന്റേതാണെന്നും ഒരു ലക്ഷത്തില്‍ താഴെ മാത്രമെ ഇതിന് വിലയുള്ളതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
April 18, 2025 3:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
50 കോടിക്ക് പട്ടിയെ വാങ്ങിയെന്ന് വീമ്പിളക്കി; പിന്നാലെ ഇഡി വീട്ടിലെത്തി