advertisement

വിമാനത്തിൽ വെച്ച് ചൂട് കറി വീണതിന് യാത്രക്കാരന് 25000 രൂപ നഷ്ടപരിഹാരം

Last Updated:

വിമാനം പറന്നുയര്‍ന്ന ഉടനെ കാബിനുകള്‍ ശ്രദ്ധയില്ലാതെ തുറക്കുന്നത് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇത് വിമാനക്കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ സേവന വീഴ്ചയാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ബാങ്കോക്കിൽ നിന്നും ബെംഗളൂരുവിലേക്കുള്ള വിമാനയാത്രയ്ക്കിടെ യാത്രക്കാരന്റെ മേൽ ചൂടുള്ള കറി വീണ സംഭവത്തിൽ വിമാനക്കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്. 25,000 രൂപ നഷ്ടപരിഹാരം നല്‍കാനാണ് ബെംഗളൂരു അര്‍ബന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്.
2024 മാർച്ച് 5-നാണ് യാത്രക്കാരന് ഇൻഡി​ഗോ വിമാനത്തിനുള്ളിൽ ദുരനുഭവമുണ്ടായത്. വിമാനം പറന്നുയര്‍ന്ന് 15 മിനിറ്റുകള്‍ക്ക് ശേഷം ഫ്ലൈറ്റ് അറ്റന്‍ഡന്റ് സീറ്റിന് മുകളിലെ കാബിന്‍ തുറന്നപ്പോഴാണ് മറ്റൊരു യാത്രക്കാരന്റേതെന്ന് കരുതുന്ന ചൂടുള്ള നോണ്‍-വെജിറ്റേറിയന്‍ കറി പാക്കറ്റ് പൊട്ടി താഴെ ഇരുന്ന യാത്രക്കാരന്റെ ദേഹത്തേക്ക് വീണത്. സസ്യാഹാരിയായ തനിക്ക് മാംസാഹാരം ദേഹത്ത് വീണത് വലിയ മാനസിക വിഷമവും ശാരീരിക അസ്വസ്ഥതയും ഉണ്ടാക്കിയെന്ന് യാത്രക്കാരൻ പരാതിപ്പെട്ടു.
കറി വീണതിനെത്തുടര്‍ന്ന് ബ്രാന്‍ഡഡ് വസ്ത്രങ്ങളും വാച്ചും മൊബൈല്‍ ഫോണും അടക്കമുള്ളവ കേടായതായും എട്ടു മണിക്കൂറോളം ദുര്‍ഗന്ധം സഹിച്ച് യാത്ര ചെയ്യേണ്ടി വന്നത് വലിയ അപമാനത്തിന് കാരണമായതായും അദ്ദേഹം കോടതിയെ അറിയിച്ചു. വിമാനക്കമ്പനി ആദ്യം 5,000 രൂപയുടെ യാത്രാ വൗച്ചര്‍ വാഗ്ദാനം ചെയ്‌തെങ്കിലും അത് സ്വീകരിക്കാന്‍ തയ്യാറാകാതെ അദ്ദേഹം നിയമനടപടിയുമായി മുന്നോട്ട് പോവുകയായിരുന്നു. വിമാനക്കമ്പനി ഇമെയിലിലൂടെയും ഫോണിലൂടെയും ഈ അബദ്ധം സമ്മതിച്ചിരുന്നതും കേസിൽ നിർണ്ണായകമായി.
advertisement
വിമാനം പറന്നുയര്‍ന്ന ഉടനെ കാബിനുകള്‍ ശ്രദ്ധയില്ലാതെ തുറക്കുന്നത് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇത് വിമാനക്കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ സേവന വീഴ്ചയാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. വസ്ത്രങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങൾക്ക് കൃത്യമായ തെളിവുകള്‍ ഹാജരാക്കാത്തതിനാല്‍ പ്രത്യേക തുക അനുവദിച്ചില്ലെങ്കിലും, സേവനത്തിലെ വീഴ്ചയ്ക്ക് നഷ്ടപരിഹാരമായി 20,000 രൂപയും കോടതി ചെലവുകൾക്കായി 5,000 രൂപയും ഉള്‍പ്പെടെ ആകെ 25,000 രൂപ യാത്രക്കാരന് നൽകാൻ കോടതി വിധിച്ചു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വിമാനത്തിൽ വെച്ച് ചൂട് കറി വീണതിന് യാത്രക്കാരന് 25000 രൂപ നഷ്ടപരിഹാരം
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement