'വര്‍ക് ലൈഫ് ബാലന്‍സ് ഒക്കെയുണ്ട്, പക്ഷെ...'; ഗൂഗിള്‍ ജോലിയെക്കുറിച്ചുള്ള യുവാവിന്റെ കുറിപ്പ് വൈറല്‍

Last Updated:

മൂന്ന് വർഷത്തോളം ഗൂഗിളിൽ ജോലി ചെയ്ത രാജ് വിക്രമാദിത്യ എന്ന യുവാവാണ് തന്റെ അനുഭവം പങ്കുവച്ചത്

News18
News18
ടെക്കികളുടെ സ്വപ്‌ന ജോലിയിടങ്ങളിലൊന്നാണ് ഗൂഗിള്‍. ഇപ്പോഴിതാ ഗൂഗിളിലെ ജോലി അനുഭവത്തെക്കുറിച്ച് ബംഗളുരു സ്വദേശിയായ സോഫ്റ്റ് വെയര്‍ എന്‍ജീനിയര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് ചര്‍ച്ചയാകുന്നത്. ജീവനക്കാര്‍ക്ക് വര്‍ക് ലൈഫ് ബാലന്‍സ് ഉറപ്പാക്കുന്ന അന്തരീക്ഷമാണ് ഗൂഗിളിലെന്ന് പറയുകയാണ് സോഫ്റ്റ് വെയര്‍ എന്‍ജീനിയറായ രാജ് വിക്രമാദിത്യ. മൂന്ന് വര്‍ഷത്തോളമാണ് ഇദ്ദേഹം ഗൂഗിളില്‍ ജോലി ചെയ്തത്. മൂന്ന് വര്‍ഷത്തെ ജോലി അനുഭവത്തിന്റെ ഗുണങ്ങളും പോരായ്മകളും അദ്ദേഹം തന്റെ പോസ്റ്റില്‍ വിശദമാക്കി.
നിയമപ്രശ്‌നങ്ങള്‍ അടക്കമുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കേണ്ടതുണ്ട് എന്നതിനാല്‍ ഗൂഗിളിലെ ഓരോ പ്രവര്‍ത്തനവും അനുമതികളോടെ മാത്രമെ പൂര്‍ത്തിയാക്കാന്‍ കഴിയൂവെന്ന് രാജ് വിക്രമാദിത്യ പറഞ്ഞു. കൂടാതെ ജീവനക്കാര്‍ക്ക് കമ്പനിയില്‍ പരിമിതമായ സാധ്യതകളെയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനപ്പെട്ട ടീമില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത ജീവനക്കാര്‍ക്ക് പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള അവസരങ്ങളും കുറവായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കമ്പനിയിലെ ചില ടീമുകളില്‍ പ്രമോഷന്‍ സാധ്യത കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവില്‍ ഒരു യൂട്യൂബ് ചാനല്‍ നടത്തിവരികയാണ് രാജ് വിക്രമാദിത്യ. ഗൂഗിളില്‍ വര്‍ക് ലൈഫ് ബാലന്‍സിന് പ്രാധാന്യം നല്‍കുന്നുണ്ടെന്നും കൂടാതെ ഭക്ഷണം, സ്പാ, തുടങ്ങിയ സൗകര്യങ്ങളും കമ്പനിയില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിഭാശാലികളായവര്‍ക്ക് ഒപ്പം ജോലി ചെയ്യാനുള്ള അവസരവും ഗൂഗിളില്‍ ലഭിക്കുമെന്ന് ഇദ്ദേഹം തന്റെ പോസ്റ്റില്‍ വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'വര്‍ക് ലൈഫ് ബാലന്‍സ് ഒക്കെയുണ്ട്, പക്ഷെ...'; ഗൂഗിള്‍ ജോലിയെക്കുറിച്ചുള്ള യുവാവിന്റെ കുറിപ്പ് വൈറല്‍
Next Article
advertisement
ബലാത്സം​ഗ കേസ്; ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്ത് പോകാൻ അനുമതി
ബലാത്സം​ഗ കേസ്; ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്ത് പോകാൻ അനുമതി
  • തിരുവനന്തപുരത്ത് ബലാത്സം​ഗ കേസിൽ ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്തേക്ക് പോകാൻ അനുമതി ലഭിച്ചു.

  • യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലേക്കു പോകാനാണ് സിദ്ദിഖിന് ഒരു മാസത്തേക്ക് അനുമതി നൽകിയിരിക്കുന്നത്.

  • സിനിമ ചിത്രീകരണങ്ങൾക്കും ചടങ്ങുകൾക്കുമായി വിദേശത്തേക്ക് പോകാനാണ് സിദ്ദിഖ് അനുമതി തേടിയത്.

View All
advertisement