ട്രാഫിക് നിയമം ലംഘിക്കുന്ന ടെക്കികൾക്ക് ഓഫീസിലും പണി കിട്ടും; ബംഗളൂരു പോലീസിന്റെ പുതിയ പദ്ധതി

Last Updated:

നിയമ ലംഘനങ്ങളുടെ കാരണം ജീവനക്കാർ ഇനി മുതൽ കമ്പനിക്ക് മുന്നിൽ വിശദീകരിക്കേണ്ടി വരും

ജീവനക്കാരുടെ ട്രാഫിക് നിയമ ലംഘനങ്ങളെക്കുറിച്ച് അതാത് കമ്പനികളെ അറിയിക്കാനുള്ള പുതിയ പദ്ധതിയുമായി ബംഗളൂരു ട്രാഫിക് പോലീസ്. ഇതോടെ നിയമ ലംഘനങ്ങളുടെ കാരണം ജീവനക്കാർ ഇനി മുതൽ കമ്പനിക്ക് മുന്നിൽ വിശദീകരിക്കേണ്ടി വരും. ഇതിന്റെ പ്രാരംഭ ഘട്ടം എന്ന നിലയ്ക്ക് പതിനഞ്ച് ദിവസം മുൻപ് ട്രാഫിക് പോലീസ് പദ്ധതിയുടെ ട്രയൽ റൺ ആരംഭിച്ചിരുന്നു. ബംഗളൂരുവിലെ ഐടി മേഖലയുടെ കേന്ദ്രമായ സർജാപൂരിലും വൈറ്റ് ഫീൽഡിലുമാണ് ഇത് നടപ്പാക്കിയിരിക്കുന്നത്.
മഹാദേവപുര ട്രാഫിക് പോലീസിന്റെ പരിധിയിലാണ് ഈ രണ്ട് ഐടി ഹബ്ബുകളും ഉൾപ്പെടുന്നത്. റോഡ് സുരക്ഷയെക്കുറിച്ച് ആളുകൾക്ക് കൂടുതൽ ശ്രദ്ധ ഉണ്ടാകാനാണ് ഇത്തരം ഒരു പദ്ധതി നടപ്പാക്കുന്നത് എന്നും ഇതിന്റെ ഭാഗമായി നിയമം ലംഘിക്കുന്നവരുടെ ഐഡി കാർഡിൽ നിന്നും അയാൾ ജോലി ചെയ്യുന്ന കമ്പനി തിരിച്ചറിയുകയും ട്രാഫിക് ഡിപ്പാർട്ട്മെന്റ് ആ കമ്പനിയെ ബന്ധപ്പെടുകയും ചെയ്യുമെന്ന് മഹാദേവപുരയിലെ ട്രാഫിക് പോലീസ് സബ് ഇൻസ്‌പെക്ടർ രമേശ്‌ ആർ പറഞ്ഞു.
കൂടാതെ പിഴ അടക്കാനുള്ള ചെല്ലാൻ ഓൺലൈനായിട്ടാകും നൽകുകയെന്നും ഇവരുടെ വ്യക്തിഗത വിവരങ്ങൾ ഒന്നും കൈമാറുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇങ്ങനെ പിടി കൂടുന്നവർ എത്ര തവണ ട്രാഫിക് നിയമ ലംഘനം നടത്തിയെന്നുള്ള വിവരമാകും പോലീസ് കമ്പനികൾക്ക് നൽകുക. ട്രാഫിക് നിയമങ്ങളെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുകയാണ് ഇതിന്റെ ലക്ഷ്യം. കൂടാതെ ട്രാഫിക് നിയമം ലംഘിക്കുന്നവർക്ക് കമ്പനിയുടെ നേതൃത്വത്തിൽ ബോധ വത്ക്കാരണ ക്ലാസ്സുകളും ഉണ്ടാകും. എല്ലാവരും ട്രാഫിക് നിയമങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്താനുള്ള ഒരു വഴിയായാണ് ഇതിനെ കാണുന്നതെന്നും പോലീസ് വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ട്രാഫിക് നിയമം ലംഘിക്കുന്ന ടെക്കികൾക്ക് ഓഫീസിലും പണി കിട്ടും; ബംഗളൂരു പോലീസിന്റെ പുതിയ പദ്ധതി
Next Article
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement