Bhavana| 'ആർക്കെതിരേയും നടക്കുന്ന അനീതിക്കെതിരെ പോരാടാൻ സജ്ജമാവുക'; ചെഗുവേരയുടെ വാക്കുകൾ പങ്കുവെച്ച് ഭാവന
- Published by:ASHLI
- news18-malayalam
Last Updated:
ഇപ്പോഴിതാ നടി ഭാവന പങ്കുവെച്ച പോസ്റ്റാണ് വൈറലാകുന്നത്. ചെഗുവേരയുടെ പ്രശസ്തമായ വാചകങ്ങളാണ് ഭാവന പങ്കുവെച്ചിരിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയിൽ സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളും അനീതികളും ലോകത്തിനു മുന്നിൽ എത്തിയിരിക്കുകയാണ്. മലയാള സിനിമയിലെ പ്രമുഖ താരങ്ങളിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ പേരടക്കം സമൂഹത്തിനു മുന്നിൽ വിളിച്ചു പറയുകയാണ് ഇരയാക്കപ്പെട്ടവർ. ഇതിന് പിന്നാലെ ഞായറാഴ്ച രാവിലെ 'അമ്മ' ജനറൽ സെക്രട്ടറി സിദ്ധിക്കും കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തും സ്ഥാനങ്ങൾ രാജി വെച്ചിരുന്നു.
ഇപ്പോഴിതാ നടി ഭാവന പങ്കുവെച്ച പോസ്റ്റാണ് വൈറലാകുന്നത്. ചെഗുവേരയുടെ പ്രശസ്തമായ വാചകങ്ങളാണ് ഭാവന പങ്കുവെച്ചിരിക്കുന്നത്. 'എല്ലാറ്റിനുമുപരിയായി, ലോകത്തിലെ ആർക്കെങ്കിലും എതിരായി നടക്കുന്ന ഏതൊരു അനീതിയും ആഴത്തിൽ അനുഭവിക്കാൻ എപ്പോഴും പ്രാപ്തനാകുക ' എന്ന വാക്കുകളാണ് ഭാവന പങ്കുവെച്ചിരിക്കുന്നത്.
അതേസമയം ഭാവനയുടെ ഏറ്റവും ഒടുവിലായി റിലീസ് ചെയ്ത ചിത്രമാണ് ഹണ്ട്. ‘ചിന്താമണി കൊലക്കേസ്’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസ് (Shaji Kailas)- ഭാവന (Bhavana) ടീം ഒന്നിച്ച പാരാനോർമ്മൽ ത്രില്ലർ ചിത്രമാണ് ‘ഹണ്ട്’ . ഓഗസ്റ്റ് 23ന് ചിത്രം റിലീസ് ചെയ്തത്.
advertisement
ഒരു മെഡിക്കൽ കോളേജ് ക്യാമ്പസ്സിൽ നടക്കുന്ന ചില ദുരൂഹ മരണങ്ങളുടെ പിന്നിലുള്ള സത്യം കണ്ടെത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നും റിപ്പോർട്ടുകൾ പറയുന്നു. ജയലക്ഷ്മി ഫിലിംസിന്‍റെ ബാനറിൽ കെ. രാധാകൃഷ്ണൻ നിർമ്മിക്കുന്ന ഹണ്ടിൽ ഡോ. കീർത്തി എന്ന കഥാപാത്രത്തിനാണ് ഭാവന ജീവൻ പകർന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
Aug 25, 2024 5:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Bhavana| 'ആർക്കെതിരേയും നടക്കുന്ന അനീതിക്കെതിരെ പോരാടാൻ സജ്ജമാവുക'; ചെഗുവേരയുടെ വാക്കുകൾ പങ്കുവെച്ച് ഭാവന










