റോഡപകടങ്ങള്‍ ഇന്ന് ഒരു സ്ഥിരം വാർത്തയാണ്. ഇത്തരം റോഡപകടങ്ങളുടെ വീഡിയോകൾ സോഷ്യൽ മീഡിയകളിൽ വൈറലാകാറുമുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് നേഷന്‍സിൽ (ആസിയാന്‍) പെടുന്ന രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ റോഡ് അപകട മരണങ്ങള്‍ (road accident deaths) നടക്കുന്നത് മലേഷ്യയിലാണ്. മലേഷ്യയില്‍ (Malaysia) നിന്നുള്ള വളരെ ഭയപ്പെടുത്തുന്ന ഒരു വീഡിയോ (video) ആണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
വീഡിയോയില്‍ ഒരു മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരന്‍ (biker) സ്പീഡില്‍ വരുന്നത് കാണാം. തുടര്‍ന്ന് ബാലന്‍സ് നഷ്ടപ്പെട്ട ബൈക്ക് റോഡിലൂടെ തെന്നി നീങ്ങുകയും വീഴുകയും ചെയ്യുന്നുണ്ട്. തൊട്ടുപിന്നാലെ ഒരു ട്രക്ക് വന്ന് ബൈക്കിന് മുകളിലൂടെ കടന്നു പോകുന്നത് കാണാം. ഞൊടിയിട വ്യത്യാസത്തില്‍ ബൈക്ക് യാത്രികന്‍ വീണിടത്തു നിന്ന് എഴുന്നേറ്റ് അല്‍പ്പം ദൂരേക്ക് മാറി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. കോരിച്ചൊരിയുന്ന മഴയ്ക്കിടയിലായിരുന്നു ഈ അപകടം നടന്നത്. ഒരു കാര്‍ വൈപ്പര്‍ ആണ് ആദ്യം വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. കാറില്‍ യാത്ര ചെയ്യുന്ന ഒരു യാത്രക്കാരനാണ് ഈ പേടിപ്പെടുത്തുന്ന അപകട വീഡിയോ പകര്‍ത്തിയത്. നിസ്സഹായനായ ട്രെക്ക് ഡ്രൈവര്‍ എങ്ങനെയോ ട്രക്ക് നിര്‍ത്തുന്നുമുണ്ട്. പതിയെ ബൈക്ക് യാത്രികന്‍ ബൈക്കിന് കേടുപാട് സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ പോകുന്നതുമാണ് വീഡിയോയില്‍ അവസാനമായി കാണാന്‍ കഴിയുന്നത്.
Now that was a close call! 🏍👀😅#viralhog #closecall #phew #timetobuyalotteryticket pic.twitter.com/oxgOZ42WiX
— ViralHog (@ViralHog) January 26, 2022
ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ ഇതുവരെ 1.8 ലക്ഷം കാഴ്ചക്കാർ കണ്ടു കഴിഞ്ഞു. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വീഡിയോയ്ക്ക് നിരവധി പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജനുവരി 24ന് ആണ് ഈ സംഭവം നടന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് സംഭവത്തിന്റെ ദൃക്സാക്ഷികൾ വ്യക്തമാക്കിയിട്ടുണ്ട്.
അടുത്തിടെ, സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്യുന്നതിനായി ബൈക്ക് അഭ്യാസം നടത്തുന്നതിനിടെ അപകടം സംഭവിച്ചത് വലിയ വാര്‍ത്തയായിരുന്നു. നിയന്ത്രണം തെറ്റി പാഞ്ഞുകയറിയ ബൈക്കിടിച്ച് വയോധികന് ഗുരുതരമായി പരിക്കേറ്റു. ബൈക്ക് റേസിങ് നടത്തുന്നതിനിടെ ഉണ്ടായ അപകടത്തില്‍ യുവാവിന്റെ കാലൊടിഞ്ഞു തൂങ്ങി. നെയ്യാര്‍ ഡാമിന് പരിസരത്തായിരുന്നു സംഭവം. നെയ്യാര്‍ ഡാം റിസര്‍വോയര്‍ മൂന്നാം ചെറുപ്പിന് സമീപം മൂന്ന് ബൈക്കിലെത്തിയ യുവാക്കള്‍ റേസിങ് നടത്തുന്നതിനിടെ വാഹനം വെട്ടി തിരിക്കുകയും അതുവഴി നെയ്യാര്‍ ഡാമിലേക്ക് പോകുകയായിരുന്ന മറ്റൊരു ബൈക്കില്‍ ഇടിക്കുകയുമായിരുന്നു.
ഇതിനുശേഷം ഇരു ബൈക്കുകളിലെയും യുവാക്കള്‍ തമ്മില്‍ സംഘര്‍ഷവുമുണ്ടായി. നിരവധി വാഹനങ്ങള്‍ കടന്നു പോവുകയും നാട്ടുകാര്‍ കാല്‍നടയായി സഞ്ചരിക്കുകയും ചെയ്യുന്ന റോഡാണിത്. റേസിങ് നടത്തിയ യുവാവ് ബൈക്ക് പെട്ടെന്ന് തിരിച്ചപ്പോള്‍ രണ്ടംഗ സംഘം സഞ്ചരിച്ച ബൈക്ക് ഇടിച്ചു കയറുകയായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സ്റ്റാറ്റസ് ഇടാനുള്ള വീഡിയോ ഷൂട്ട് നടത്തുകയായിരുന്നു യുവാക്കള്‍. ഈ പ്രദേശത്ത് വാഹന യാത്രയ്ക്കും വഴിയാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍ വൈകുന്നേരങ്ങളില്‍ ഇത്തരം റേസിങ് നടക്കാറുണ്ടെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident, Bike accident, Viral video