ഓപ്പറേഷന്‍ സിന്ദൂറിനെ 2007ലെ ടി20 ലോകകപ്പിലെ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയവുമായി താരതമ്യം ചെയ്ത് ബിജെപി; വീഡിയോ

Last Updated:

2007ലെ ടി20 മത്സരത്തിലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ബിജെപിയുടെ പരിഹാസം

News18
News18
ഓപ്പറേഷന്‍ സിന്ദൂറിനെ 2007-ല്‍ ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയവുമായി താരതമ്യപ്പെടുത്തി ബിജെപി.
2007ലെ ടി20 മത്സരത്തിലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ബിജെപിയുടെ പരിഹാസം. നാടകീയമായ ഒരു ബൗള്‍- ഔട്ടിലൂടെ ഇന്ത്യ വിജയിച്ച വീഡിയോ ആണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് പങ്കുവെച്ചിരിക്കുന്നത്.
31 സെക്കന്റ് ദൈര്‍ഘ്യമാണ് വീഡിയോയ്ക്കുള്ളത്. 'അതുപോലെ ഒന്ന്' എന്ന കാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സമനിലയില്‍ കലാശിച്ച മത്സരത്തില്‍ ബൗള്‍-ഔട്ടിലൂടെയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. സൂപ്പര്‍ ഓവര്‍ നിയമം അന്ന് നിലവില്ലാതിരുന്നതിനാലാണ് ബൗള്‍-ഔട്ട് ഉപയോഗപ്പെടുത്തിയത്.
ഇന്ത്യന്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ പാകിസ്ഥാനില്‍ അടുത്തിടെ നടത്തിയ സൈനിക നടപടിയുടെ പശ്ചാത്തലത്തിലാണ് ഈ താരതമ്യം.
advertisement
ഓപ്പറേഷന്‍ സിന്ദൂര്‍
ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ വിനോദസഞ്ചാരകേന്ദ്രമായ പഹല്‍ഗാമില്‍ 26 സാധാരണക്കാരെ ഭീകരവാദികള്‍ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ സൈനിക നടപടി ആരംഭിച്ചത്. മേയ് ഏഴിന് പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും തീവ്രവാദ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ വ്യോമാക്രമണങ്ങള്‍ നടത്തി. ആക്രമണത്തിനെതിരായ ഇന്ത്യയുടെ നേരിട്ടുള്ള പ്രതികാരമായിരുന്നു ഇത്. മേഖലയിലെ തീവ്രവാദ സാന്നിധ്യം ഇല്ലാതാക്കുകയായിരുന്നു ഇതിനുപിന്നിലെ ലക്ഷ്യം.
advertisement
ഇന്ത്യ ആക്രമിച്ചതിന് പിന്നാലെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പാകിസ്ഥാന്‍ ഇന്ത്യന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ നിരവധി ആക്രമണങ്ങള്‍ നടത്താന്‍ ശ്രമിച്ചു. ഇത് അതിര്‍ത്തി കടന്നുള്ള സംഘര്‍ഷത്തിലേക്ക് നയിച്ചു. മേയ് 10ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാറിന് ശേഷം സ്ഥിതിഗതി ശാന്തമായി. നാല് ദിവസത്തോളം നീണ്ട സൈനിക നടപടി അവസാനിച്ചു.
യൂസഫ് അസ്ഹര്‍, അബ്ദൂള്‍ മാലിക് റൗഫ്, മുദാസിര്‍ അഹമ്മദ് തുടങ്ങിയ കൊടുഭീകരവാദികള്‍ ഉള്‍പ്പെടെയുള്ള 100ലധികം ഭീകരവാദികളെ ഓപ്പറേഷന്‍ സിന്ദൂറിലൂടെ കൊലപ്പെടുത്തിയതായി ഇന്ത്യന്‍ സൈന്യം അവകാശപ്പെട്ടിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഓപ്പറേഷന്‍ സിന്ദൂറിനെ 2007ലെ ടി20 ലോകകപ്പിലെ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയവുമായി താരതമ്യം ചെയ്ത് ബിജെപി; വീഡിയോ
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement