പ്രകൃതിയുടെ വശ്യ സൗന്ദര്യവുമായി കൊല്ലത്തെ മീൻമുട്ടി വെള്ളച്ചാട്ടം

Last Updated:

വെള്ളച്ചാട്ടം മുകളിൽ നിന്ന് സുരക്ഷിതമായി കാണുവാനുള്ള സംവിധാനം ഇവിടെ ഒരുക്കിയിട്ടുണ്ട്.

മീൻമുട്ടി വെള്ളച്ചാട്ടം
മീൻമുട്ടി വെള്ളച്ചാട്ടം
കൊല്ലം ജില്ലയുടെ അതിർത്തിയിലാണ് മീൻമുട്ടി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. വളരെ മനോഹരമായ വെള്ളച്ചാട്ടവും അതിനോടൊപ്പം പ്രകൃതിയുടെ വശ്യ സൗന്ദര്യവും ഇവിടെ ആസ്വദിക്കാൻ സാധിക്കും. പാറകളിൽ തട്ടി പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടമാണ് ഇവിടെയുള്ളത്. പ്രാദേശികമായി പ്രശസ്തമായ ഈ വെള്ളച്ചാട്ടത്തിന് തൊട്ടടുത്തായി ഒരു ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. ശ്രീനാരായണഗുരു സന്ദർശനം നടത്തിയ ചരിത്രപ്രധാനമായ ഒരു സ്ഥലം കൂടിയാണ് മീൻമുട്ടി.
കല്ലറ - കടയ്ക്കൽ എന്നീ പ്രദേശങ്ങൾ വഴി മീൻമുട്ടി വെള്ളച്ചാട്ടത്തിൽ എത്താൻ സാധിക്കും. ഇക്കോ ടൂറിസത്തിന് അനുകൂലമായ സാഹചര്യങ്ങളാണ് ഇവിടെയുള്ളത്. കുമ്മിൾ ഗ്രാമപഞ്ചായത്തിൻ്റെ കീഴിലാണ് മീൻമുട്ടി വെള്ളച്ചാട്ടം ഉൾപ്പെടുന്നത്. ഇവിടെ ലുക്ക് ഔട്ട് പോയിൻ്റും ഇരിപ്പിടങ്ങളും സജ്ജമാക്കിയിരിക്കുന്നു. വളരെ മനോഹരമായാണ് ഈ വെള്ളച്ചാട്ടം ഒഴുകുന്നത്.
വെള്ളച്ചാട്ടം മുകളിൽ നിന്ന് സുരക്ഷിതമായി കാണുവാനുള്ള സംവിധാനം ഇവിടെ ഒരുക്കിയിട്ടുണ്ട്. പടവുകൾ വഴി താഴേക്ക് പോയി വെള്ളച്ചാട്ടം അടുത്ത് കാണാനും നീന്തികുളിക്കുവാനും സാധിക്കും. എന്നാൽ ആ ഭാഗങ്ങളിൽ അപകടസാധ്യത കൂടുതലാണ്. മൂർച്ചയേറിയതും വെള്ളത്തിനടിയിൽ കുഴികൾ ഉള്ളതുമായ പാറകൾ ഇവിടെയുള്ളതിനാൽ വളരെ സൂക്ഷിച്ചു മാത്രമേ ഇവിടെ ഇറങ്ങാൻ സാധിക്കുകയുള്ളൂ.
advertisement
മഴക്കാലത്ത് അതിശക്തമായ വെള്ളച്ചാട്ടമാണ് ഇവിടെ ഉണ്ടാകുന്നത്. ഈ സാഹചര്യത്തിൽ ഒരിക്കലും വെള്ളത്തിൽ ഇറങ്ങാൻ പാടില്ല. വെള്ളച്ചാട്ടത്തിൽ കുളിക്കാൻ സാധിക്കാത്തവർക്ക് വേണ്ടി വെള്ളച്ചാട്ടത്തിന് കുറച്ച് മുകളിലായി പാലത്തിൻ്റെ വലതുവശത്ത് ചെറിയ അണക്കെട്ടുണ്ട്. ഇവിടെ നല്ല രീതിയിൽ നീന്താനും കുളിക്കാനും ഉള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഒട്ടനവധി ആളുകൾ ഇവിടെ വന്ന് നീന്തലും പഠിക്കാറുണ്ട്. കർക്കിടകവാവിന് ബലിതർപ്പണത്തിനായി നിരവധി വിശ്വാസികൾ ഈ വെള്ളച്ചാട്ടത്തിന് സമീപം ബലിതർപ്പണം ചെയ്യുന്നു. പ്രകൃതിരമണീയമായ ഈ വെള്ളച്ചാട്ടത്തിൽ ഫോട്ടോഷൂട്ടുകൾക്കായും ഫോട്ടോഗ്രാഫിക്കായും ഒട്ടനവധി ടൂറിസ്റ്റുകളും വീഡിയോഗ്രാഫേഴ്സും ദിനംപ്രതി എത്താറുണ്ട്.
advertisement
എന്നാൽ മീൻമുട്ടി വെള്ളച്ചാട്ടത്തിന് സമീപം പ്ലാസ്റ്റിക് മാലിന്യങ്ങൾ പലരും അലക്ഷ്യമായി വലിച്ചെറിയുന്ന സാഹചര്യമാണ്. ഈ പ്രകൃതി സൗന്ദര്യം നിലനിർത്താൻ തദ്ദേശഭരണ വകുപ്പും, സന്ദർശകരും കൂടുതൽ ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kollam/
പ്രകൃതിയുടെ വശ്യ സൗന്ദര്യവുമായി കൊല്ലത്തെ മീൻമുട്ടി വെള്ളച്ചാട്ടം
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement