മഞ്ഞു വീഴ്ച കാരണം ആരും ജോലിക്ക് വരാതിരിക്കേണ്ട; ജീവനക്കാരെ സ്വന്തം വണ്ടിയിൽ ജോലിക്കെത്തിച്ച് തൊഴിലുടമ

Last Updated:

ബോസ് ലീവ് തരുമെന്ന് പ്രതീക്ഷിച്ചിരുന്നതായും ജീവനക്കാരി

മഞ്ഞു വീഴ്ച സമയത്തും തങ്ങൾക്ക് ലീവ് തരാതെ ജീവനക്കാരെ സ്വന്തം വണ്ടിയിൽ ജോലിക്കെത്തിക്കുന്ന ഒരു തൊഴിലുടമയുടെ വീഡിയോ അടുത്തിടെ ഒരു ജീവനക്കാരി പങ്കുവച്ചിരുന്നു. കോർപ്പറേറ്റ് ജീവനക്കാരിയും ടിക് ടോക്കറുമായ അമിറ റഫിൻ ആണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. അമിറ പങ്ക് വച്ച വീഡിയോയിൽ അമിറയും സഹപ്രവർത്തകരും സ്ഥാപനത്തിന്റെ കാർ പാർക്കിൽ കാത്തു നിൽക്കുന്നത് കാണാം.
അമിറ പറയുന്നതനുസരിച്ച് സ്ഥാപനം അടച്ചിടുന്നതിന് പകരം ബോസ് മഞ്ഞു വീഴ്ച സമയത്ത് ഒരു രക്ഷകനായി മാറുകയായിരുന്നു. ബോസ് ലീവ് തരുമെന്ന് പ്രതീക്ഷിച്ചിരുന്നതായും അമിറ പോസ്റ്റിൽ പറയുന്നു.
റിപ്പോർട്ടുകൾ അനുസരിച്ച് കഴിഞ്ഞ ആഴ്ചയിൽ ഉടനീളം ഒറിഗണിൽ (Oregon) താപനില ക്രമതീതമായി കുറയുകയും മഞ്ഞു വീഴ്ച ഉണ്ടാവുകയും ചെയ്തിരുന്നു. ചില സ്ഥലങ്ങളിൽ ശൈത്യ കാല മഴയെത്തുടർന്ന് ഹൈപ്പോതെർമിയയുമായി (Hypothermia ) ബന്ധപ്പെട്ട മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അധികൃതർ ഇതേക്കുറിച്ചുള്ള വിവര ശേഖരണവും നടത്തുന്നുണ്ട്. ഒറിഗോണിലെ കാലാവസ്ഥ ഒറ്റ രാത്രികൊണ്ടാണ് നൂറുകണക്കിന് ആളുകളെ അഭയാർത്ഥികളാക്കിയത്.
advertisement
പോർട്ട്ലൻഡിലെ അർബൻ ഫോറസ്ററ് പ്രൊയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു ആർബൊറിസ്റ്റ് (Arborist) ആയ ലിസ ടെഡ് വാൾട്ട് പറയുന്നതനുസരിച്ച് രക്ഷപ്രവർത്തനത്തിനായി നിരവധിപേർ അവരെ വിളിക്കുന്നുണ്ട്. വീടുകളിലേക്കും മറ്റും മരങ്ങൾ മറിഞ്ഞു വീണ സംഭവങ്ങൾ ഏറെയാണെന്നും ഇൻഷുറൻസ് ക്ലെയിം ആവശ്യപ്പെട്ട് നിരവധി പേർ എത്തുന്നുവെന്നും ലിസ പറയുന്നു. കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും ലിസ ചൂണ്ടിക്കാട്ടുന്നു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
മഞ്ഞു വീഴ്ച കാരണം ആരും ജോലിക്ക് വരാതിരിക്കേണ്ട; ജീവനക്കാരെ സ്വന്തം വണ്ടിയിൽ ജോലിക്കെത്തിച്ച് തൊഴിലുടമ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement