വരുമാനം കുറഞ്ഞ അമിതസത്യസന്ധനായ വരനുമായി വിവാഹം വേണ്ടെന്ന് വധു; ആലിംഗനം ചെയ്തതിന് ഫീസ് 4 ലക്ഷം വേണം

Last Updated:

വിവാഹ സമ്മാനമായി നൽകിയ പണം തിരികെ നൽകാൻ സമ്മതിച്ചെങ്കിലും, ഫോട്ടോഷൂട്ടിനിടെ കെട്ടിപ്പിടിച്ചതിന് 4 ലക്ഷം രൂപ ആലിംഗന ഫീസ് ആയി കിഴിവ് ചെയ്യുമെന്നും വധു വാശിപിടിച്ചു

എ ഐ നിർമിത പ്രതീകാത്മക ചിത്രം
എ ഐ നിർമിത പ്രതീകാത്മക ചിത്രം
പ്രതിശ്രുത വരന്റെ അമിതമായ സത്യസന്ധതയും കുറഞ്ഞ വരുമാനവും കാരണം വിവാഹം വേണ്ടെന്ന് വച്ച് വധു. കല്യാണം വേണ്ടെന്ന് വച്ചതിന് പുറമെ ഫോട്ടോഷൂട്ടിനിടെ ആലിംഗനം ചെയ്തതിന് നാലു ലക്ഷം രൂപ ഫീസായി നൽകണമെന്നും വരന്റെ കുടുംബത്തോടെ യുവതി ആവശ്യപ്പെട്ടിരിക്കുകയാണ്. ചൈനയിലാണ് സംഭവം. യുവതിയുടെ നടപടിക്കെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്.
കഴിഞ്ഞ വർഷം ഒരു ബ്രോക്കർ വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. ജനുവരിയിൽ വിവാഹനിശ്ചയം നടന്നു. ഇവരുടെ വിവാഹം നവംബറിലായിരുന്നു നിശ്ചയിച്ചിരുന്നത്. ഹോട്ടൽ ബുക്കിംഗുകൾ നടത്തുകയും വിവാഹത്തിന് മുമ്പുള്ള ഫോട്ടോ ഷൂട്ടുകൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു. ചൈനയുടെ പല ഭാഗങ്ങളിലുമുള്ള ആചാരമനുസരിച്ച്, വരന്റെ കുടുംബം വധുവിന്റെ കുടുംബത്തിന് 2,00,000 യുവാൻ (ഏകദേശം 25 ലക്ഷം രൂപ) വിവാഹ സമ്മാനമായി നൽകിയിരുന്നു. എന്നാൽ, വിവാഹത്തിന് ഏതാനും ആഴ്ചകൾക്ക് മുമ്പ് യുവതി പെട്ടെന്ന് വിവാഹബന്ധത്തിൽ നിന്ന് പിന്മാറുകയായിരുന്നു.
advertisement
ആലിംഗന ഫീസ്
ഹെനാൻ ടിവിയുടെ റിപ്പോർട്ട് അനുസരിച്ച്, ‌വരൻ "അമിതമായ സത്യസന്ധനും" സാമ്പത്തികമായി "ശോഷിച്ചവനും" എന്ന് യുവതി തന്റെ ബ്രോക്കറോട് പറഞ്ഞു. വിവാഹ സമ്മാനമായി നൽകിയ പണം തിരികെ നൽകാൻ സമ്മതിച്ചെങ്കിലും, ഫോട്ടോഷൂട്ടിനിടെ കെട്ടിപ്പിടിച്ചതിന് 30,000 യുവാൻ (ഏകദേശം 4 ലക്ഷം രൂപ)'ആലിംഗന ഫീസ്' ആയി കിഴിവ് ചെയ്യണമെന്ന് യുവതി നിർബന്ധിച്ചു. ഫോട്ടോഗ്രാഫറുടെ ആവശ്യപ്രകാരമാണ് ഫോട്ടോ ഷൂട്ടിനിടെ ആലിംഗനം ചെയ്തതെന്നാണ് യുവതിയുടെ വാദം.
"പണം തിരികെ നൽകാമെന്നും എന്നാൽ ആലിംഗനം ചെയ്തതിന് ഈ തുകയിൽ‌ നിന്നും 30,000 യുവാൻ കുറയ്ക്കുമെന്നും അവൾ പറഞ്ഞു," ബ്രോക്കർ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. "ഒരു പതിറ്റാണ്ടിലേറെയായി ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും യുക്തിയില്ലാത്ത കുടുംബമാണ് അവളുടേത്."- ബ്രോക്കർ‌ പറയുന്നു.
advertisement
വരനോടൊപ്പം ചെലവഴിച്ച സമയത്തുണ്ടായ മറ്റ് ചെലവുകളും ഈ തുകയിൽ ഉൾപ്പെടുന്നുണ്ടെന്ന് യുവതി വ്യക്തത വരുത്തി. "ഞങ്ങൾക്കിടയിൽ വലിയ തർക്കങ്ങളൊന്നുമില്ല. എനിക്ക് അയാളെ വിവാഹം കഴിക്കാൻ താൽപ്പര്യമില്ല, അത്രമാത്രം," യുവതി പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
കുടുംബങ്ങൾ തമ്മിൽ ഒത്തുതീർപ്പ്
ചർച്ചകൾക്ക് ശേഷം, യുവതി 1,70,500 യുവാൻ (ഏകദേശം 21 ലക്ഷം രൂപ) വരന്റെ കുടുംബത്തിന് തിരികെ നൽകാൻ ഇരു കുടുംബങ്ങളും തമ്മിൽ ധാരണയായി. ഈ സംഭവം ചൈനീസ് സോഷ്യൽ മീഡിയയിൽ വൈറലാവുകയും 23 ദശലക്ഷത്തിലധികം കാഴ്ചക്കാരെ നേടുകയും ചെയ്തു. ഇതോടെ വധുവിന്റെ വിലയും ബന്ധങ്ങളിലെ ധാർമ്മികതയും സംബന്ധിച്ച് വലിയ ചർച്ചകൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.
advertisement
ചൈനയുടെ പല ഭാഗങ്ങളിലും വധുവിന് 1,00,000 (ഏകദേശം 12.5 ലക്ഷം രൂപ) മുതൽ 5,00,000 യുവാൻ (ഏകദേശം 62 ലക്ഷം രൂപ) വരെ വിവാഹധനം നൽ‌കണം. ഇത് പലപ്പോഴും വരന്റെ കുടുംബത്തിന് വലിയ സാമ്പത്തിക ഭാരം ഉണ്ടാക്കാറുണ്ട്.
Summary: The bride called off the wedding, citing the groom's excessive honesty and low income as the reasons. In addition to cancelling the marriage, the young woman has also demanded a fee of four lakh rupees from the groom's family for having hugged him during the photoshoot. The incident took place in China.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വരുമാനം കുറഞ്ഞ അമിതസത്യസന്ധനായ വരനുമായി വിവാഹം വേണ്ടെന്ന് വധു; ആലിംഗനം ചെയ്തതിന് ഫീസ് 4 ലക്ഷം വേണം
Next Article
advertisement
Love Horoscope Nov 16 | ചെറിയ തർക്കങ്ങൾ ഉണ്ടാകും; പുതിയൊരു കാര്യം തുടങ്ങാൻ അവസരം ലഭിക്കും: ഇന്നത്തെ പ്രണയഫലം
Love Horoscope Nov 16 | ചെറിയ തർക്കങ്ങൾ ഉണ്ടാകും; പുതിയൊരു കാര്യം തുടങ്ങാൻ അവസരം ലഭിക്കും: ഇന്നത്തെ പ്രണയഫലം
  • ഇന്നത്തെ പ്രണയഫലത്തിൽ മേടം, ഇടവം, മിഥുനം, കർക്കടകം രാശിക്കാർക്ക് ചെറിയ തർക്കങ്ങൾ ഉണ്ടാകാം.

  • കന്നി രാശിക്കാർക്ക് വേർപിരിയൽ നേരിടേണ്ടി വരാം, പക്ഷേ ഇത് പുതിയ തുടക്കത്തിനുള്ള അവസരവുമാണ്.

  • കുംഭം രാശിക്കാർക്ക് ഇന്ന് പോസിറ്റീവും സംതൃപ്തവുമായ പ്രണയ ദിനമായിരിക്കും, ബന്ധങ്ങളുടെ ആഴം വർദ്ധിക്കും.

View All
advertisement