'എല്ലാം സൗജന്യം'; യാത്രക്കാര്‍ക്കുവേണ്ടി കാറിനുള്ളില്‍ കൊച്ചു സൂപ്പർമാർക്കറ്റുമായി കാബ് ഡ്രൈവര്‍
- Published by:ASHLI
- news18-malayalam
Last Updated:
തന്റെ കാറിനുള്ളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇത്തരത്തിലൊരു സൗകര്യം ഒരുക്കിയതിന് പിന്നിലെ ആശയത്തെക്കുറിച്ച് വീഡിയോയില്‍ പാംഗ് സംസാരിക്കുന്നുണ്ട്
കാബ് ഡ്രൈവര്‍മാരുടെ അശ്രദ്ധമായ ഡ്രൈവിംഗിനെക്കുറിച്ചും മോശം പെരുമാറ്റത്തെക്കുറിച്ചും മിക്കപ്പോഴും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. എന്നാൽ, സിംഗപ്പൂരില്‍ നിന്നുള്ള ഒരു കാബ് ഡ്രൈവര്‍ ഇപ്പോള്‍ ഇന്റര്‍നെറ്റിന്റെ ഹൃദയം കീഴടക്കുകയാണ്. തന്റെ കാറിനെ ഒരു ചലിക്കുന്ന കുഞ്ഞു സൂപ്പര്‍മാര്‍ക്കറ്റാക്കി മാറ്റിയിരിക്കുകയാണ് കാബ് ഡ്രൈവറായ പാംഗ് സെ വെയ്. ഈ സൂപ്പര്‍മാര്‍ക്കറ്റിലെ സാധനങ്ങള്‍ എല്ലാം സൗജന്യമായി യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുമെന്ന പ്രത്യേകത കൂടിയുണ്ട്.
ഇന്‍സ്റ്റഗ്രാമിലാണ് പാംഗിനെക്കുറിച്ചുള്ള വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തന്റെ കാറിനുള്ളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇത്തരത്തിലൊരു സൗകര്യം ഒരുക്കിയതിന് പിന്നിലെ ആശയത്തെക്കുറിച്ച് വീഡിയോയില്‍ പാംഗ് സംസാരിക്കുന്നുണ്ട്. ഓരോ യാത്രയും ഒരു സുഖകരമായ അനുഭവമാക്കി മാറ്റുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. യാത്രക്കാര്‍ക്ക് ആവശ്യമായ ലഘുഭക്ഷണങ്ങള്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള മിഠായികള്‍. കുപ്പിവെള്ളം, എല്ലാത്തരത്തിലുമുള്ള മൊബൈല്‍ ചാര്‍ജിംഗ് കേബിളുകള്‍ എന്നിവ കണ്ടെത്താന്‍ കഴിയും. ഇതിന് പുറമെ കാബിനുള്ളില്‍ പാംഗ് കുറച്ച് സൗജന്യ ഗെയിമുകളും വെച്ചിട്ടുണ്ട്. എന്നാല്‍ ഇതിനായി അദ്ദേഹം ഒരു പൈസ പോലും യാത്രക്കാരില്‍ നിന്ന് ഇടാക്കുന്നില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം.
advertisement
''ആദ്യമെല്ലാം കാറില്‍ കയറുന്ന ആളുകള്‍ എന്നോട് മൊബൈല്‍ ചാര്‍ജിംഗ് കേബിള്‍ കടം ചോദിക്കുമായിരുന്നു. അതിനാല്‍ യാത്രക്കാര്‍ക്ക് വേണ്ടി ഞാന്‍ ഒരു കേബില്‍ സൂക്ഷിക്കാന്‍ തുടങ്ങി. കുട്ടികള്‍ വാഹനത്തിനുള്ളില്‍ അടങ്ങിയിരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. മുതിര്‍ന്ന ആളുകള്‍ക്ക് ചിലപ്പോള്‍ പുകവലിക്കാന്‍ ആഗ്രഹം വരും. അങ്ങനെ ഞാന്‍ അവര്‍ക്കായി മിഠായി കരുതി തുടങ്ങി. വാഹനത്തിന്റെ ഉള്ളില്‍ ഒരുക്കിയിരിക്കുന്ന സജ്ജീകരണങ്ങള്‍ കാണുമ്പോള്‍ മിക്ക ആളുകളും അത്ഭുതപ്പെടാറുണ്ട്,'' അദ്ദേഹം പറഞ്ഞു. ''പിന്നെ എല്ലാ സാധനങ്ങളും സൗജന്യമാണെന്ന് ഞാന്‍ അവരോട് പറയും. അപ്പോള്‍ അവര്‍ ഭക്ഷണം കഴിക്കും,'' പാംഗ് പറഞ്ഞു.
advertisement
എന്നാല്‍ വാഹനത്തിനുള്ളിലൊരുക്കിയ ഭക്ഷണത്തിലും സുഖസൗകര്യങ്ങളിലും മാത്രമല്ല പാംഗ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. യാത്രക്കാരുടെ സ്വകാര്യതയും അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്. പിന്‍ സീറ്റിലിരിക്കുന്ന യാത്രക്കാരെ താന്‍ നോക്കിയാല്‍ അവര്‍ക്ക് അസ്വസ്ഥത തോന്നിയേക്കാമെന്നതിനാല്‍ അദ്ദേഹത്തിന്റെ മുന്നിലെ കണ്ണാടി അദ്ദേഹം ഉയർത്തി വയ്ക്കാറുണ്ട്.
സമ്മര്‍ദം നിറഞ്ഞ കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ചാണ് പാംഗ് കാബ് ഓടിക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ കാബ് ഡ്രൈവര്‍ എന്ന നിലയില്‍ താന്‍ സമാധാനത്തോടെ ഉറങ്ങുകയും അപരിചിതരായ ആളുകള്‍ക്ക് സന്തോഷം പകരുമ്പോള്‍ അത് ആസ്വദിക്കുകയും ചെയ്യുന്നതായി പാംഗ് പറഞ്ഞു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
July 18, 2025 3:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'എല്ലാം സൗജന്യം'; യാത്രക്കാര്‍ക്കുവേണ്ടി കാറിനുള്ളില്‍ കൊച്ചു സൂപ്പർമാർക്കറ്റുമായി കാബ് ഡ്രൈവര്‍