advertisement

'നാരങ്ങാ പാല് ചൂണ്ടക്ക് രണ്ട്'; ഈ കളി ഓർമയുണ്ടോ? ട്വിറ്ററിൽ വൈറലായ പഴയകാല ചിത്രം

Last Updated:

ഇതു വായിക്കുന്ന പലരുടേയും ബാല്യകാലത്തെ നിറമുള്ള ഓർമയായിരിക്കുമിത്.

"നാരങ്ങാ പാല് ചൂട്ടയ്ക്ക രണ്ട് ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ'' ഇങ്ങനെയൊരു പാട്ടും ഒപ്പമുള്ള കളിയും ഓർമയുള്ളവരുണ്ടോ? കുട്ടിക്കാലത്ത് ഈ പാട്ടും പാടി കളിച്ചവരായിരിക്കും നമ്മളിൽ പലരും. ട്വിറ്ററിൽ ഇപ്പോൾ വൈറലായിരിക്കൊണ്ടിരിക്കുന്ന ചിത്രം മനോഹരമായ കുട്ടിക്കാല ഓർമകളെ വീണ്ടും ഉണർത്തും, ഉറപ്പ്.
ഐപിഎസ് ഉദ്യോഗസ്ഥനായ ദിപാൻഷു കബ്രയാണ് ട്വിറ്ററിൽ പഴയകാല ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. കുട്ടിക്കാല ഓർമകൾ എന്ന ഹാഷ്ടാഗിലുള്ള ചിത്രം കണ്ടവരിലെല്ലാം സുന്ദരമായ ആ പഴയകാല ഓർമകൾ ഉണർത്തി. "ഈ കളി ഓർമയുണ്ടോ? ഇതിന്റെ പേര് പറയാമോ" എന്ന കുറിപ്പോടെയാണ് ചിത്രം ട്വീറ്റ് ചെയ്തത്.
advertisement
"നാരങ്ങാ പാല് ചൂണ്ടയ്ക്ക് രണ്ട് ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ'' എന്ന പാട്ട് പാടി കളിക്കുന്ന കുട്ടികളുടെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമാണ് പങ്കുവെച്ചത്. ഇതു വായിക്കുന്ന പലരുടേയും ബാല്യകാലത്തെ നിറമുള്ള ഓർമയായിരിക്കുമിത്.
മലയാളത്തിൽ ഈ കളിയുടെ പാട്ട് ഇങ്ങനെയായിരുന്നെങ്കിൽ ഹിന്ദിയിൽ മറ്റൊന്നാണ്. ദിപാൻഷു കബ്രയുടെ ട്വീറ്റിന് താഴെ പാട്ടിലെ മുഴുവൻ വരികളും പലരും കമന്റായി ഇട്ടിട്ടുണ്ട്.
advertisement
സമ്മർദ്ദമില്ലാത്ത കുട്ടിക്കാല ഓർമകൾ വീണ്ടും പൊടിതട്ടിയെടുത്തതിന്റെ സന്തോഷമാണ് മറ്റു ചിലർ പങ്കുവെച്ചത്. ഇങ്ങനെയൊരു ചിത്രം പങ്കുവെച്ചതിന് പലരും നന്ദിയും പറഞ്ഞിട്ടുണ്ട്.
advertisement
രണ്ട് പേർ കൈകൾ ചേർത്ത് പിടിച്ച് പരസ്പം എതിർവശങ്ങളിൽ നിൽക്കും. ഇവർക്ക് നടുവിലൂടെ ഈ പാട്ട് പാടി ഒരാൾ കടന്നു പോകും. പാട്ട് അവസാനിക്കുമ്പോൾ നടുവിലുള്ളയാളെ കൈകകളിൽ പൂട്ടുന്നതാണ് കളി.
പാട്ടിന്റെ പ്രാദേശിക വകഭേദങ്ങൾ
1.
നാരങ്ങാപ്പാല്
ചൂണ്ടയ്ക്ക് രണ്ട്
ഇലകൾ പച്ച
പൂക്കൾ മഞ്ഞ
ഓടി വരുന്ന
കള്ളനെ പിടിച്ചേ
2.
നാരങ്ങപ്പാല്
ചൂണ്ടക്ക് രണ്ട്
ഇലകൾ പച്ച
പൂക്കൾ മഞ്ഞ
ഓടിച്ചാടി വരുന്ന കള്ളനെ
പിടിച്ചു കെട്ട്യേ.
advertisement
3.
നാരങ്ങപ്പാല്
ചൂണ്ടക്ക് രണ്ട്
ഇലകൾ പച്ച
പൂക്കൾ മഞ്ഞ
ഓടി നടക്കണ
കുതിരക്കുട്ടിയെ
ഇപ്പപ്പിടി
4.
നാരങ്ങപ്പാല്
ചൂണ്ടക്ക് രണ്ട്
ഇലകൾ പച്ച
പൂക്കൾ മഞ്ഞ
ഓടും കുതിര ചാടും കുതിര
വെള്ളം കണ്ടാ നിക്കും കുതിര
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'നാരങ്ങാ പാല് ചൂണ്ടക്ക് രണ്ട്'; ഈ കളി ഓർമയുണ്ടോ? ട്വിറ്ററിൽ വൈറലായ പഴയകാല ചിത്രം
Next Article
advertisement
വിവാദമുണ്ടാക്കുന്നത് എൽഡിഎഫ് തന്ത്രം; വെൽഫെയർ പാർട്ടി നോട്ടീസിൽ പേരുവന്നതെങ്ങനെയെന്ന് അറിയില്ലെന്ന് ഫാത്തിമ തെഹ്‌ലിയ
വിവാദമുണ്ടാക്കുന്നത് എൽഡിഎഫ് തന്ത്രം; വെൽഫെയർ പാർട്ടി നോട്ടീസിൽ പേരുവന്നതെങ്ങനെയെന്ന് അറിയില്ലെന്ന് ഫാത്തിമ തെഹ്‌ലി
  • വെൽഫെയർ പാർട്ടിയുടെ നോട്ടീസിൽ പേര് വന്നത് എങ്ങനെയെന്ന് അറിയില്ലെന്ന് ഫാത്തിമ തെഹ്ലിയ

  • വിവാദങ്ങൾ ഉണ്ടാക്കുന്നത് എൽഡിഎഫിന്റെ തന്ത്രമാണെന്നും അതിന് മറുപടി നൽകേണ്ടത് കമ്മിറ്റിയാണെന്നും പറഞ്ഞു

  • സമുദായത്തിന്റെ പേര് പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചെന്ന പരാതിയിൽ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കി

View All
advertisement