കള്ളന്മാർക്ക് ഇത്ര ധൈര്യമോ? മെഡിക്കൽ ഷോപ്പിൽ കയറി പട്ടാപ്പകൽ മോഷണം; വൈറലായി വീഡിയോ
- Published by:Aneesh Anirudhan
- trending desk
Last Updated:
കെജിഒ-ടിവിയുടെ റിപ്പോർട്ടറായ ലിയാൻ മെലെൻഡെസ് പകർത്തിയ 21 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.
യു.എസിലെ സാൻ ഫ്രാൻസിസ്കോയിൽ മെഡിക്കൽ ഷോപ്പിൽ പട്ടാപ്പകൽ മോഷണം നടത്തുന്ന കള്ളന്റെ വീഡിയോ വൈറൽ. ജൂൺ 14 തിങ്കളാഴ്ച സാൻഫ്രാൻസിസ്കോയിലെ ഗഫ് ആൻഡ് ഫെൽ സ്ട്രീറ്റിലെ വാൾഗ്രീൻസ് സ്റ്റോറാണ് സൈക്കിളിലെത്തിയ കള്ളൻ കൊള്ളയടിച്ചത്. കറുത്ത വേഷം ധരിച്ച് സൈക്കിൾ ഓടിച്ച് കടയ്ക്കുള്ളിൽ കയറിയ കള്ളൻ മുഖം മറച്ചിട്ടുണ്ടായിരുന്നു. കൈയിൽ കരുതിയിരുന്ന ഗാർബേജ് ബാഗിൽ ഷെൽഫിൽ നിന്ന് സാധനങ്ങൾ വാരിയിടുന്നത് വീഡിയോയിൽ വ്യക്തമാണ്. കെജിഒ-ടിവിയുടെ റിപ്പോർട്ടറായ ലിയാൻ മെലെൻഡെസ് പകർത്തിയ 21 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.
കടയുടെ സെക്യൂരിറ്റി ഗാർഡ് ഉൾപ്പെടെ മൂന്ന് പേർ ഒരടി അകലെ നിന്ന് ഈയാളുടെ മോഷണ വീഡിയോ ചിത്രീകരിക്കുന്നതും കാണാം. എന്നാൽ കള്ളൽ ഇതൊന്നും കണ്ട ഭാവമില്ലാതെയാണ് മോഷണം തുടരുന്നത്. സെക്യൂരിറ്റിയെ മറികടന്ന് പുറത്തേയ്ക്ക് സൈക്കിൾ ചവിട്ടുന്നതിനിടെ സെക്യൂരിറ്റി കള്ളന്റെ കൈവശമുള്ള പോളിത്തീൻ ഗാർബേജ് ബാഗിൽ പിടുത്തമിട്ടെങ്കിൽ കള്ളൻ അത് മറികടന്ന് സൈക്കിളിൽ പോകുന്നതും വീഡിയോയിൽ കാണാം. ഒടുവിൽ, മോഷ്ടിച്ച സാധനങ്ങളുമായി കള്ളൻ കടയിൽ നിന്ന് പുറത്തേയ്ക്ക് ഇറങ്ങുന്നത് കാണാം.
advertisement
ഈ വീഡിയോയ്ക്ക് ഇതുവരെ 6 മില്യൺ വ്യൂസും 17000 ലൈക്കുകളും ആയിരക്കണക്കിന് കമന്റുകളും ലഭിച്ചിട്ടുണ്ട്. വർദ്ധിച്ചുവരുന്ന കവർച്ച കേസുകളെക്കുറിച്ചുള്ള ആശങ്കകൾ ഉയർന്നിരിക്കുകയാണെന്ന് മെലെൻഡാസ് എബിസി 7 ന്യൂസിനോട് പറഞ്ഞു. നഗരത്തിൽ ഇത്തരം കേസുകൾ സ്ഥിരമായി കാണുന്നുണ്ടെന്നും തന്റെ കാറിന്റെയും ഗാരേജ് വാതിലിന്റെ പൂട്ടുകൾ രണ്ടുതവണ മോഷ്ടാക്കൾ തകർത്തിരുന്നതായും അവർ കൂട്ടിച്ചേർത്തു.
This just happened at the @Walgreens on Gough & Fell Streets in San Francisco. #NoConsequences @chesaboudin pic.twitter.com/uSbnTQQk4J
— Lyanne Melendez (@LyanneMelendez) June 14, 2021
advertisement
മരുന്നു കടകളെ കൂടുതലായി ബാധിക്കുന്ന പകൽ കൊള്ള നഗരത്തിന്റെ വർദ്ധിച്ചുവരുന്ന പ്രശ്‌നമാകുകയാണെന്ന് ഈ വീഡിയോ ക്ലിപ്പ് വ്യക്തമാക്കുന്നു. ഇത്തരം ചില്ലറ മോഷണങ്ങൾ നഗരത്തിലെ പല വ്യാപാരികളും നേരിടുന്ന പ്രധാന പ്രശ്നമാണ്. സംഭവം എസ്‌എഫ്‌എൻപിഡി നോർത്തേൺ സ്റ്റേഷൻ അന്വേഷണ സംഘവും എസ്‌എഫ്‌പിഡി കവർച്ചാ യൂണിറ്റും അന്വേഷിച്ചുവരികയാണെന്ന് സാൻ ഫ്രാൻസിസ്കോ പോലീസ് വക്താവ് ആദം ലോബ് സിംഗർ പറഞ്ഞു.
advertisement
കാലിഫോർണിയയിലെ ഒരു വീട്ടിൽ അതിക്രമിച്ചു കടന്ന് കുളിമുറിയിൽ കയറി കുളിച്ച കവർച്ചക്കാരനെ പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. കവർച്ചാക്കുറ്റം ചുമത്തിയ ഇയാൾ കുളി കഴിഞ്ഞ് ഒരു ടവൽ മാത്രം ധരിച്ച് വീട്ടുടമയായ സ്റ്റീവ് ബോയറുടെ മുന്നിൽപ്പെടുകയായിരുന്നു. മുകളിലത്തെ നിലയിലെ മുറിയിൽ വെള്ളം ഒഴുകുന്ന ശബ്ദം കേട്ട് ഭാര്യയാണ് സംശയം പ്രകടിപ്പിച്ചതെന്ന് സ്റ്റീവ് പറഞ്ഞു.
advertisement
രാത്രി 11 മണിയോടെ ടി.വി കണ്ടുകൊണ്ടിരുന്ന ഭാര്യ മുകളിൽ ശബ്ദം കേൾക്കുകയും ആരോ അതിക്രമിച്ചു കടന്നിരിക്കാമെന്ന സംശയം പ്രകടിപ്പിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് സ്റ്റീവ് ശബ്ദത്തിന്റെ ഉറവിടം എന്താണെന്നറിയാൻ ഒരു തോക്കുമായി മുകളിലേക്ക് പോയി. ഒരു ഏറ്റുമുട്ടൽ പ്രതീക്ഷിച്ചു മുകളിലെത്തിയ സ്റ്റീവ് കുളി കഴിഞ്ഞ് ടവൽ ധരിച്ച് പടിക്കെട്ടിന് സമീപം നിൽക്കുന്ന കവർച്ചക്കാരനെയാണ് കണ്ടതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 18, 2021 4:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കള്ളന്മാർക്ക് ഇത്ര ധൈര്യമോ? മെഡിക്കൽ ഷോപ്പിൽ കയറി പട്ടാപ്പകൽ മോഷണം; വൈറലായി വീഡിയോ


