നാണമില്ലേ ചേച്ചീ! വൈറലായി അയല്‍ക്കാരന്റെ വീട്ടിലെ സംസാരം ഒളിഞ്ഞുകേള്‍ക്കുന്ന സ്ത്രീയുടെ സിസിടിവി ദൃശ്യങ്ങള്‍

Last Updated:

ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ച സിസിടിവി ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു

News18
News18
സ്വന്തം കാര്യം നോക്കുന്നതിനേക്കാള്‍ പലര്‍ക്കും അന്യന്റെ കാര്യങ്ങള്‍ അറിയാനും കേള്‍ക്കാനുമാണ് ഇഷ്ടം. മനുഷ്യര്‍ പൊതുവേ എല്ലാത്തിലും ജിജ്ഞാസയുള്ളവരാണ്. അയല്‍ക്കാരന്റെയോ സഹപ്രവര്‍ത്തകന്റെയോ വീട്ടില്‍ എന്താണ് സംഭവിക്കുന്നതെന്നറിയാന്‍ പലര്‍ക്കും ഒരിത്തിരി ആകാംഷ കൂടുതലാണ്.
ഇത്തരത്തില്‍ മാന്യതയില്ലാത്ത ഒരു പ്രവൃത്തിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അയല്‍ക്കാരന്റെ വീട്ടില്‍ എന്താണ് സംഭവിക്കുന്നതെന്നറിയാന്‍ അവരുടെ വാതിലിനടുത്ത് നിന്ന് ഒളിഞ്ഞുകേള്‍ക്കുന്ന ഒരു സ്ത്രീയാണ് വീഡിയോയിലെ താരം. ഇന്‍സ്റ്റഗ്രാമിലാണ് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പങ്കിട്ടത്. വീഡിയോ ഇതോടെ വ്യാപകമായി പ്രചരിച്ചു.
ഒരു സ്ത്രീ തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പുറത്തിറങ്ങി ഇടനാഴിയിലൂടെ നടക്കുന്നത് വീഡിയോയില്‍ കാണാം. വീട്ടിലേക്ക് തിരിച്ചുകയറാന്‍ നോക്കുന്നതിനിടയില്‍ പെട്ടെന്ന് എന്തോ ശബ്ദം കേട്ടതുപോലെ അവര്‍ വീണ്ടും പുറത്തേക്ക് വരുന്നു. തൊട്ടടുത്തുള്ള അയല്‍ക്കാരന്റെ വീടിന്റെ വാതിലിനടുത്ത് നിന്ന് അവരുടെ സംസാരം രഹസ്യമായി ശ്രദ്ധിക്കുന്നതാണ് വീഡിയോയില്‍.
advertisement
വീഡിയോ സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് വൈറലായി. നിരവധി പ്രതികരണങ്ങളാണ് ഇതിനുതാഴെ വന്നത്. സമാനമായ അനുഭവങ്ങള്‍ ചിലര്‍ പങ്കിട്ടു. തന്റെ അയല്‍പക്കത്ത് ഈ ആന്റി ഉണ്ടായിരുന്നുവെന്നും അവര്‍ ടെറസില്‍ നിന്ന് എപ്പോഴും മറ്റുള്ള വീടുകളിലേക്ക് ശ്രദ്ധിക്കുമായിരുന്നുവെന്നും ഒരാള്‍ കുറിച്ചു. എല്ലാവരും ചേര്‍ന്ന് അവര്‍ക്ക് 'പല്ലി' എന്ന് പേരിട്ടതായും അയാള്‍ പറഞ്ഞു.
ഇവരിപ്പോള്‍ പ്രശസ്തയാണെന്നും ആന്റിയുടെ ഭര്‍ത്താവ് ഇനി അകത്തുണ്ടോ എന്നും മറ്റൊരാള്‍ പരിഹസിച്ചു. അവരെ ഐബിയിലും റോയിലും റിക്രൂട്ട് ചെയ്യാന്‍ നിര്‍ദ്ദേശിച്ചുള്ളതായിരുന്നു മറ്റൊരു കമന്റ്. ഇത്തരത്തിലുള്ളവര്‍ പിടിക്കപ്പെട്ടാല്‍ സ്വകാര്യതയിലേക്ക് കടന്നുകയറിയെന്ന് ആരോപിച്ച് നിരീക്ഷണ ക്യാമറകള്‍ മാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തിയേക്കുമെന്നായിരുന്നു മറ്റൊരു കമന്റ്.
advertisement
ഈ ആന്റിയെ പോലെ ആവാതിരിക്കാന്‍ എല്ലായ്‌പ്പോഴും നിങ്ങളുടെ ജീവിതത്തില്‍ നിക്ഷേപിക്കൂ എന്നാണ് മറ്റൊരാള്‍ പ്രതികരിച്ചത്. ഇതൊരു വിനോദത്തിനായി ചെയ്യുന്നതാണെന്ന് മറ്റൊരാള്‍ എഴുതി.
എന്നാല്‍ ചിലര്‍ ഈ സ്ത്രീയെ പിന്തുണച്ച് രംഗത്തെത്തി. അവര്‍ എന്തെങ്കിലും ഉറക്കെ ശബ്ദം കേട്ടിരിക്കാമെന്നും അവര്‍ ആശങ്കാകുലയായിരിക്കാമെന്നും ഒരു ഉപയോക്താവ് കുറിച്ചു. അയല്‍ക്കാര്‍ വഴക്കിടുന്നുണ്ടോ അടിയന്തര സഹായം വേണോ എന്നൊക്കെ ഈ ആന്റിമാര്‍ക്കറിയാമെന്നും സിസിടിവി ആവശ്യമില്ലെന്നും മറ്റൊരാള്‍ എഴുതി.
എന്നാല്‍ ഒരാളുടെ വീട്ടിലേക്ക് ഒളിഞ്ഞുനോക്കുന്നത് ഗുരുതരമായ നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും. അതില്‍ ലൈംഗിക അതിക്രമത്തിനുള്ള ക്രിമിനല്‍ കുറ്റങ്ങള്‍, പിഴ, ജയില്‍ ശിക്ഷ എന്നിവ ഉള്‍പ്പെടുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
നാണമില്ലേ ചേച്ചീ! വൈറലായി അയല്‍ക്കാരന്റെ വീട്ടിലെ സംസാരം ഒളിഞ്ഞുകേള്‍ക്കുന്ന സ്ത്രീയുടെ സിസിടിവി ദൃശ്യങ്ങള്‍
Next Article
advertisement
കോൺഗ്രസ് സോഷ്യൽ മീഡിയ സെൽ മുൻ അഡ്മിൻ ജീവനൊടുക്കി; മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന പരാതിക്ക് പിന്നാലെ
കോൺഗ്രസ് സോഷ്യൽ മീഡിയ സെൽ മുൻ അഡ്മിൻ ജീവനൊടുക്കി; മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന പരാതിക്ക് പിന്നാലെ
  • കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ മുൻ എറണാകുളം ജില്ലാ കോർഡിനേറ്ററെ ഓഫീസിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി.

  • പാലാരിവട്ടം സ്വദേശി പി.വി. ജെയിൻ ആത്മഹത്യ ചെയ്തു; കുറിപ്പിൽ വ്യക്തിപരമായ പ്രശ്നങ്ങൾ കാരണമെന്ന് സൂചന.

  • ജെയിന്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് രാഹുല്‍ മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന് പരാതി.

View All
advertisement