ഗൗരി ഖാന് ജന്മദിനാശംസകൾ: ഷാരൂഖിന്റെ പ്രിയതമ രൂപകൽപ്പന ചെയ്ത 10 സെലിബ്രിറ്റി ഭവനങ്ങൾ

Last Updated:

രൺബീർ കപൂർ, കരൺ ജോഹർ എന്നിവർ മുതൽ ആലിയ ഭട്ട് വരെ, ഗൗരി രൂപകൽപ്പന ചെയ്ത ഭവനങ്ങളുടെ ഉടമകളായ സെലിബ്രിറ്റികളുടെ എണ്ണം ഒട്ടും കുറവല്ല

ഗൗരി ഖാൻ
ഗൗരി ഖാൻ
ഷാരൂഖ് ഖാൻ തൻ്റെ സ്ക്രീനിലെ പ്രകടനം കൊണ്ട് നിരവധി ഹൃദയങ്ങളെ കീഴടക്കി കഴിഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യ ഗൗരി ഖാനും തൻ്റെ കഴിവ് കൊണ്ട് വിജയം കൈവരിക്കുകയാണ്.
ഷാരുഖ് ഖാൻ്റെ ഭാര്യ ഇന്റീരിയർ ഡിസൈനിംഗിൽ അതി വിദഗ്ധയാണ്. അവർ അവരുടെ സ്വന്തം വീട്ടിലെ ഒരു സപ്പോർട്ട് സിസ്റ്റം മാത്രമല്ല, ബി ടൗണിലെ നിരവധി സെലിബ്രിറ്റി ഭവനങ്ങൾക്ക് തിളക്കം നൽകിയ ഇൻറീരിയർ ഡിസൈൻ വിദഗ്ധ കൂടിയാണ്.
ഇന്റീരിയർ ഡിസൈനിംഗിന്റെ ലോകത്തെ കുറിച്ച് വ്യക്തമായ അറിവുള്ള ആളാണ് ഗൗരി. രൺബീർ കപൂർ, കരൺ ജോഹർ എന്നിവർ മുതൽ ആലിയ ഭട്ട് വരെ, ഗൗരി രൂപകൽപ്പന ചെയ്ത ഭവനങ്ങളുടെ ഉടമകളായ സെലിബ്രിറ്റികളുടെ എണ്ണം ഒട്ടും കുറവല്ല. ഗൗരി രൂപകൽപ്പന ചെയ്ത 10 സെലിബ്രിറ്റി ഭവനങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
advertisement
രൺബീർ കപൂറിൻ്റെ ബാന്ദ്രയിലെ വാസ്തു പാലി ഹില്ലിലെ ആഡംബര വീട് രൂപകൽപ്പന ചെയ്തത് ഗൗരി ഖാനാണ്.








View this post on Instagram






A post shared by Gauri Khan (@gaurikhan)



advertisement
ആലിയ ഭട്ടിന്റെ അപ്പാർട്ട്മെന്റും വാനിറ്റി വാനും രൂപകൽപ്പന ചെയ്തതും ഗൗരിയാണ്.








View this post on Instagram






A post shared by Gauri Khan (@gaurikhan)



advertisement
സിദ്ധാർത്ഥ് മൽഹോത്രയുടെ വീടിന് ഗൗരി ലളിതവും സ്റ്റൈലിഷും ആയ ഒരു ഡിസൈനാണ് നൽകിയത്.








View this post on Instagram






A post shared by Gauri Khan (@gaurikhan)



advertisement
കരൺ ജോഹർ എന്ന ചലച്ചിത്രകാരന്റെ സിനിമകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊണ്ടാണ് ഗൗരി അദ്ദേഹത്തിൻ്റെ വീട് രൂപകൽപ്പന ചെയ്യാൻ തുടങ്ങിയത്. തന്റെ പ്രതിഭയുടെ സ്പർശം കൊണ്ട് അവർ അദ്ദേഹത്തിൻ്റെ വീട്ടകം തിളക്കത്താലും മോടിയാലും സമൃദ്ധമാക്കി.








View this post on Instagram






A post shared by Gauri Khan (@gaurikhan)



advertisement
ഇതിന് പുറമേ ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസിന്റെ അപ്പാർട്ട്മെന്റും രൂപകൽപ്പന ചെയ്തത് ഗൗരി ഖാനാണ്.
നടി കരീന കപൂറും ചില ഇന്റീരിയർ ഡിസൈൻ പ്രോജക്റ്റുകൾക്കായി ഗൗരി ഖാന്റെ സ്റ്റുഡിയോ സന്ദർശിച്ചിരുന്നു.
ഇന്റീരിയർ ഡിസൈനുകൾക്കായി മാധുരി ദീക്ഷിത് ഗൗരി ഖാനുമായി സഹകരിച്ചിരുന്നു.
മുകേഷ് അംബാനിയുടെ ഭാര്യയായ നിത അംബാനിക്കായി ചില സ്ഥലങ്ങൾ രൂപകൽപ്പന ചെയ്തതും ഗൗരി ഖാനാണ്.
തൻ്റെ ഭർത്താവായ ഷാരൂഖ് ഖാൻ്റെ ഓഫീസിൻ്റെ രൂപകൽപ്പനയും നിർവഹിച്ചത് ഗൗരിയാണ്.
advertisement
നമ്മളിൽ കൗതുകവും അത്ഭുതവും ജനിപ്പിക്കുന്നതാണ് ഗൗരി ഖാന്റെ ഇൻ്റീരിയർ ഡിസൈനുകൾ. തന്റെ ഡിസൈനിങ് പരീക്ഷണങ്ങളുടെ തുടക്കം മന്നത്ത് എന്ന സ്വന്തം ഭവനത്തിൽ നിന്നാണെന്ന് ഗൗരി പറഞ്ഞിട്ടുണ്ട്. മാഗസിനിലോ ഓൺലൈനിലോ കാണുന്ന ഡിസൈനിനെ അന്ധമായി വിശ്വസിച്ച് അതിനെ പുനരാവിഷ്കരിക്കാൻ ശ്രമിക്കുകയല്ല വേണ്ടത്, മറിച്ച് അലങ്കാര വസ്തുക്കളെ നിങ്ങൾക്കെങ്ങനെ ഉപയോഗപ്രദമാക്കാൻ കഴിയും എന്നു തിരിച്ചറിഞ്ഞ് ഡിസൈൻ ചെയ്യുകയാണ് വേണ്ടതെന്നും അവർ പറയുന്നു.
ജന്മദിനത്തിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ​ഗൗരിക്ക് ജന്മദിനാശംസകൾ നേർന്നു. ഷാരൂഖിന്റെയും ​ഗൗരിയുടെയും പഴയകാല ചിത്രം പങ്കുവെച്ചാണ് മകൾ സുഹാന അമ്മയ്ക്ക് ആശംസകൾ നേർന്നത്.
ബോളിവുഡ് ലോകത്തെ ഞെട്ടിച്ചു കൊണ്ടായിരുന്നു ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കിടെ നടൻ ഷാരൂഖിന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിലായത്. ഇതിനെത്തുടർന്ന് സമ്മർദ്ദം നിറഞ്ഞ ദിനങ്ങളിലൂടെയാണ് ഷാരൂഖും കുടുംബവും കടന്നുപോവുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഗൗരി ഖാന് ജന്മദിനാശംസകൾ: ഷാരൂഖിന്റെ പ്രിയതമ രൂപകൽപ്പന ചെയ്ത 10 സെലിബ്രിറ്റി ഭവനങ്ങൾ
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement