HOME » NEWS » Buzz » CHENNAI ARTIST DESIGNS AUTO RICKSHAW WITH SYRINGES GH

സിറിഞ്ചുകൾ ഉപയോഗിച്ച് ഓട്ടോറിക്ഷ രൂപകൽപ്പന ചെയ്ത് ആർട്ടിസ്റ്റ്; ലക്ഷ്യം വാക്സിനെടുക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കൽ

ഇളം നീലനിറത്തിൽ പെയിന്റ് ചെയ്തിട്ടുള്ള ഈ വാഹനത്തില്‍ സിറിഞ്ചുകളുടെ മാതൃകകളും വച്ചുപിടിപ്പിച്ചിട്ടുണ്ട്.

News18 Malayalam | Trending Desk
Updated: June 28, 2021, 5:53 PM IST
സിറിഞ്ചുകൾ ഉപയോഗിച്ച് ഓട്ടോറിക്ഷ രൂപകൽപ്പന ചെയ്ത് ആർട്ടിസ്റ്റ്; ലക്ഷ്യം വാക്സിനെടുക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കൽ
Goutham, a Chennai-based artist has designed a vaccination awareness autorickshaw
  • Share this:
ഏതൊരു മോശം കാര്യത്തിനും ഒരു നല്ല വശം ഉണ്ടാകുമെന്ന് പറയാറില്ലേ? അതു തന്നെയാണ്‌ കോവിഡ്-19 എന്ന മഹാമാരിയിലൂടെ കടന്നുപോകുന്ന ഈ ദുരിത കാലഘട്ടത്തിലും നമുക്ക് കാണാനാകുക. സങ്കടകരമായ മുഹൂര്‍ത്തങ്ങൾക്ക് ഇടയിലും ചില ആശ്വാസവാർത്തകള്‍ ഇടയ്ക്കിടയ്ക്ക് ഒരു മിന്നായം പോലെ വന്നു പോകുന്നുണ്ട്. അതിലൊന്നാണ് ചെന്നൈയിലെ ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെ സർഗാത്മകതയെ കുറിച്ചുള്ള വാര്‍ത്ത. തമിഴ്നാട്ടില്‍ കോവിഡ് മൂലമുള്ള മരണങ്ങൾ കുത്തനെ ഉയര്‍ന്നു വന്നു കൊണ്ടിരുന്ന സാഹചര്യത്തിൽ ആൾക്കാരെ രോഗപ്രതിരോധ കുത്തിവെപ്പ് എടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു ഓട്ടോറിക്ഷ ഡ്രൈവര്‍ ഇതാ സദാസന്നദ്ധനായി നിൽക്കുന്നു.

കോവിഡ് -19 മഹാമാരി, ആളുകള്‍ക്ക് അവരുടെ സർഗ്ഗാത്മകത കണ്ടെത്താനും അതിലൂടെ അവരെ നൂതന കാര്യങ്ങള്‍ ചെയ്യാൻ അനുവദിക്കുകയും അതേസമയം വൈറസിനെക്കുറിച്ച് അവരില്‍ അവബോധം ഉണ്ടാക്കുകയും ചെയ്തു. രാജ്യത്ത് ഈ കൊടുംവ്യാധി ആരംഭിച്ചതു മുതൽ, കേന്ദ്രസർക്കാർ പുറപ്പെടുവിച്ച കൊറോണ വൈറസ് മാർഗനിർദ്ദേശങ്ങളുടെ പ്രാധാന്യം എടുത്തു കാണിക്കുന്നതിനായി നിരവധി ആളുകൾ അവരവരുടെ കലാപരമായ സർഗസൃഷ്ടികളുമായി മുന്നോട്ട് വന്നിട്ടുണ്ട്.

ചിലർ പൊതുസ്ഥലത്ത് മതിലുകളിലും റോഡുകളിലും മാർഗനിർദ്ദേശങ്ങൾ എഴുതുകയും വരക്കുകയും ചെയ്തപ്പോൾ മറ്റു ചിലർ കോവിഡ് -19 വൈറസ് അണുബാധയെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനുളള ശ്രമങ്ങളില്‍ മുഴുകുന്നു. സാമൂഹിക അകലം പാലിക്കുന്നതിനെക്കുറിച്ച് വിഭിന്നമായ രീതിയില്‍ തയ്യാറാക്കിയ ബാനറുകളും പോസ്റ്ററുകളും ഒരു നിത്യസംഭവമായി മാറിയിരിക്കുന്നു. ആദ്യകാലങ്ങളിൽ നിന്ന് വിഭിന്നമായി ആള്‍ക്കാര്‍ മാസ്ക് ധരിക്കുന്നത് രാജ്യത്തുടനീളം ഒരു സാധാരണ കാഴ്ചയായിരിക്കുന്നു.

Tamil Nadu | Goutham, a Chennai-based artist has designed a vaccination awareness autorickshaw to encourage people to get vaccinated.കഴിഞ്ഞ വർഷം, ചെക്ക്പോസ്റ്റുകളിൽ പൊലീസുകാർ കോവിഡ് ഹെൽമെറ്റ് ധരിച്ചത് വളരെയേറെ പ്രചാരം നേടിയിരുന്നു. കോവിഡ് -19 നിയമങ്ങള്‍ ലംഘിക്കുന്നവരെപ്പറ്റി പൊലീസുകാർക്ക് ഒരു സന്ദേശം അയയ്ക്കുക എന്നതായിരുന്നു ആ ആശയം. സോഷ്യൽ മീഡിയയിൽ പ്രചരിച്ച തെറ്റായ സന്ദേശങ്ങൾ കാരണം ഒരു വലിയ ജനവിഭാഗം പ്രതിരോധ കുത്തിവെപ്പ് നടത്താൻ തയ്യാറാകാത്തതിനാൽ, അവരുടെ ഭയം മാറ്റുന്നതിനുള്ള നിരവധി മുന്നേറ്റങ്ങളും ഇതിനായി നടന്നിട്ടുണ്ട്.

ഇപ്പോൾ ഇതാ, ചെന്നൈ ആസ്ഥാനമായുള്ള ഒരു കലാകാരന്‍, വ്യത്യസ്തമായ ഒരു രീതിയിലൂടെ വൈറസ് പ്രതിരോധ കുത്തിവെപ്പ് എടുക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനും കോവിഡ് - 19നെക്കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിനും വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്നു. ആർട്ടിസ്റ്റായ ഗൗതം സിറിഞ്ചുകൾ ഉപയോഗിച്ച് ഒരു ഓട്ടോറിക്ഷ 'ഉണ്ടാക്കി'യിരിക്കുകയാണ്‌ കക്ഷി. കണ്ടാല്‍ നമുക്ക് അങ്ങനെയേ തോന്നുകയുള്ളൂ. പക്ഷേ, സിറിഞ്ചുകൾ ഉപയോഗിച്ച് ഓട്ടോറിക്ഷയെ അലങ്കരിച്ചിരികുകയാണ്‌ ഗൗതം ചെയ്തിരിക്കുന്നത്. അവയുടെ ചിത്രങ്ങൾ എ എന്‍ ഐ ട്വിറ്റർ ഹാൻഡിലിൽ പങ്കിടുകയും ചെയ്തിട്ടുണ്ട്.

വിദേശ യാത്ര ആഗ്രഹിക്കുന്നുണ്ടോ? പാസ്‌പോർട്ടുമായി കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ബന്ധിപ്പിക്കേണ്ടത് ഇങ്ങനെ

വാക്സിനേഷൻ എടുക്കുന്നതിൽ നിരവധി പേർക്ക് ഭയമുണ്ടെന്ന് വാർത്താ ഏജൻസിയോട് സംസാരിക്കുന്നതിനിടെ ഗൗതം വെളിപ്പെടുത്തി. അതിനാൽ, വാക്സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതാണ് ഇതിലൂടെ താൻ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ധാരാളം ആൾക്കാർ തന്നെ പിന്‍തുടരുന്നതിനാൽ തന്റെ ശ്രമം ഒരു വൻ വിജയമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ഇളം നീലനിറത്തിൽ പെയിന്റ് ചെയ്തിട്ടുള്ള ഈ വാഹനത്തില്‍ സിറിഞ്ചുകളുടെ മാതൃകകളും വച്ചുപിടിപ്പിച്ചിട്ടുണ്ട്. ഓട്ടോറിക്ഷയിൽ ഇത്തരത്തില്‍ മാറ്റം വരുത്താൻ ഈ കലാകാരന്‍ മാലിന്യ പൈപ്പുകൾ, പഴയ പ്ലാസ്റ്റിക് കുപ്പികൾ, ഉപേക്ഷിച്ച മറ്റ് പാഴ് വസ്തുക്കൾ എന്നിവ ഉപയോഗിച്ചിട്ടുണ്ട്. കോവിഡ് -19 മഹാമാരി, വാക്സിനേഷൻ എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി മുമ്പ് ചെന്നൈ കോർപ്പറേഷനുമായി ചേർന്ന് 'കോവിഡ് ഹെൽമെറ്റ്', 'കോവിഡ് വെപ്പണ്‍സ്' എന്നിങ്ങനെയുള്ള പരസ്യസൃഷ്ടികളൂം അദ്ദേഹം ഉണ്ടാക്കിയിട്ടുണ്ടെന്ന് ഗൗതം അറിയിച്ചു.
Published by: Joys Joy
First published: June 28, 2021, 5:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories