ഡ്രൈവർ ഉറങ്ങാതിരിക്കാൻ ഹൈവേകളിൽ കളർഫുൾ ലേസർ ലൈറ്റുമായി ചൈന; ഉറങ്ങാത്തവർക്കും ശ്രദ്ധ തെറ്റുമെന്ന് സോഷ്യൽ മീഡിയ
- Published by:Vishnupriya S
- news18-malayalam
Last Updated:
ഹൈവേയിൽ പല നിറത്തിലുള്ള മിന്നുന്ന ലേസർ ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായത്
റോഡ് സുരക്ഷ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നൂതന ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ് ചൈനീസ് അധികൃതർ. ഹൈവേകളിൽ അത്യാധുനിക ലേസർ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തികൊണ്ടാണ് പുതിയ നടപടി. ഇതിലൂടെ വാഹനം ഓടിക്കുമ്പോൾ ഡ്രൈവർമാർ ഉറങ്ങുന്നത് ഒരു പരിധിവരെ തടയാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ഇതിന്റെ ഭാഗമായി ഹൈവേയിൽ പല നിറത്തിലുള്ള മിന്നുന്ന ലേസർ ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്ന ഒരു വീഡിയോയും പുറത്തു വന്നിട്ടുണ്ട്. ഇപ്പോൾ ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.
ഈ ലൈറ്റുകൾ ഡ്രൈവർമാരെ ഉറങ്ങി പോകാതിരിക്കാൻ സഹായിക്കുമെന്നാണ് കണക്കാക്കുന്നത്. കൂടാതെ ഇത് റോഡ് അപകടങ്ങളുടെ സാധ്യത ഗണ്യമായി കുറയ്ക്കും എന്നും ചൈനയിലെ ഹൈവേയിലൂടെയുള്ള യാത്ര സുരക്ഷിതമാക്കുമെന്നുമാണ് പ്രതീക്ഷ. എക്സിലൂടെ ആണ് ഇതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ക്വിംഗ്‌ദാവോ-യിഞ്ചുവാൻ എക്‌സ്‌പ്രസ്‌വേയിൽ നിന്ന് പകർത്തിയ ദൃശ്യങ്ങളാണ് ഇതെന്നും വീഡിയോയ്ക്ക് താഴെ കുറിച്ചിട്ടുണ്ട്.
Lasers being used to prevent drivers from falling asleep on Chinese highwaypic.twitter.com/j9cxdFkXBA
— Science girl (@gunsnrosesgirl3) November 6, 2023
advertisement
ഡ്രൈവർമാർക്ക് ഉണ്ടാകുന്ന ക്ഷീണം അകറ്റാണ് മിന്നിമായുന്ന ഈ ലേസർ ലൈറ്റുകൾ പ്രദർശിപ്പിച്ചിരിക്കുന്നതെന്നും ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് രാത്രി യാത്രയിൽ ഇത് ഡ്രൈവർമാരുടെ ക്ഷീണം കുറക്കുമെന്ന് ഒരു എക്സ് ഉപഭോക്താവ് കൂട്ടിച്ചേർത്തു. ഇതിനോടകം ഏകദേശം 44 ദശലക്ഷത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടുകഴിഞ്ഞു. കൂടാതെ ഇത് സോഷ്യൽ മീഡിയ ഉപഭോക്താക്കൾക്കിടയിൽ വലിയ ചർച്ചയ്ക്കും വഴിവെച്ചിരിക്കുകയാണ്.
പലരും മികച്ച ആശയമായി ഇതിനെ കരുതുന്നുണ്ടെങ്കിലും മറ്റു ചിലർ ഇതിനെ എതിർത്തും രംഗത്തെത്തിയിട്ടുണ്ട്. ഇത് യഥാർത്ഥത്തിൽ ഡ്രൈവർമാരെ അന്ധരാക്കുമെന്നാണ് ചിലരുടെ അഭിപ്രായം. കൂടാതെ ഉറക്കം വരാത്ത ആളുകൾക്ക് പോലും ഇത് കണ്ട് ശ്രദ്ധതെറ്റുമെന്നും അഞ്ച് സെക്കൻഡിനുള്ളിൽ കാർ ഇടിക്കുമെന്നും മറ്റു ചിലർ ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ ഈ ആശയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് പ്രതികരണങ്ങളുമായി എത്തുന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
November 11, 2023 3:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഡ്രൈവർ ഉറങ്ങാതിരിക്കാൻ ഹൈവേകളിൽ കളർഫുൾ ലേസർ ലൈറ്റുമായി ചൈന; ഉറങ്ങാത്തവർക്കും ശ്രദ്ധ തെറ്റുമെന്ന് സോഷ്യൽ മീഡിയ