'നിങ്ങള്‍ക്കായി ഞങ്ങളുടെ ജീവന്‍ നല്‍കാം' ബോസിന്റെ കാലില്‍ വീഴുന്ന ജീവനക്കാരുടെ വീഡിയോ വൈറല്‍

Last Updated:

ബോസിന് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് തങ്ങളുടെ വിശ്വസ്തതയും ബോസിനോടുള്ള ഭക്തിയും തെളിയിക്കാനാണ് ഈ ജീവനക്കാര്‍ ശ്രമിക്കുന്നത്

News18
News18
തൊഴിലിടങ്ങളില്‍ ജീവനക്കാര്‍ അനുഭവിക്കുന്ന സമ്മര്‍ദങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ധാരാളമായി പുറത്തുവരുന്ന സമയമാണിത്. ജോലിയിലെ സമ്മര്‍ദത്തിന് പുറമെ ഓഫീസിലെ ചില രീതികളും ജീവനക്കാരുടെ സ്വൈ‌ര്യം കെടുത്താറുണ്ട്. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ചൈനയിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാര്‍ കൂട്ടത്തോടെ ബോസിന്റെ കാലില്‍ വീഴുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
ബോസിന് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് തങ്ങളുടെ വിശ്വസ്തതയും ബോസിനോടുള്ള ഭക്തിയും തെളിയിക്കാനാണ് ഈ ജീവനക്കാര്‍ ശ്രമിക്കുന്നത്. ചൈനയിലെ തെക്കന്‍ നഗരമായ ഗ്വാങ്ഷുവില്‍ നിന്നും പകര്‍ത്തിയ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. രാജ്യത്തെ തൊഴില്‍സംസ്‌കാരത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്കാണ് ഈ വീഡിയോ വഴിവെച്ചത്.
advertisement
വീഡിയോയില്‍ സ്ത്രീ-പുരുഷ ഭേദമന്യേ എല്ലാ ജീവനക്കാരും ഓഫീസിന്റെ ഇടനാഴിയില്‍ നിലത്ത് കിടക്കുന്നത് കാണാം. 'ക്വിമിംഗ് ബ്രാഞ്ചിലെ ബോസ് ഹുവാങിനെ സ്വാഗതം ചെയ്യുന്നു.ജീവിച്ചാലും മരിച്ചാലും ഞങ്ങളുടെ ദൗത്യത്തില്‍ നിന്ന് പിന്നോട്ടില്ല,' എന്ന് ജീവനക്കാര്‍ ഉറക്കെ പറയുന്നതും വീഡിയോയിലുണ്ട്. ഇതോടെയാണ് ജീവനക്കാരുടെ പ്രവൃത്തിയില്‍ സംശയം പ്രകടിപ്പിച്ച് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ രംഗത്തെത്തിയത്. ചിലര്‍ വീഡിയോയുടെ ആധികാരികതയെ ചോദ്യം ചെയ്തു.
സംഭവം വിവാദമായതിന് പിന്നാലെ വിഷയത്തില്‍ പ്രതികരിച്ച് പ്രസ്തുത കമ്പനിയുടെ നിയമവിഭാഗം രംഗത്തെത്തി. ബോസിന്റെ നിര്‍ദേശപ്രകാരമല്ല ഇത്തരമൊരു പ്രവൃത്തി നടന്നതെന്നും കമ്പനിയില്‍ ഇത്തരത്തിലുള്ള സമ്പ്രദായം നിലനില്‍ക്കുന്നില്ലെന്നും നിയമവിഭാഗം വ്യക്തമാക്കി.
advertisement
വീഡിയോ വൈറലായതോടെ ചൈനയിലെ തൊഴിലിടങ്ങളില്‍ നിലനില്‍ക്കുന്ന ചൂഷണങ്ങളെക്കുറിച്ചും ചര്‍ച്ചകള്‍ വ്യാപകമായി. രാജ്യത്തെ പല ഓഫീസുകളിലും ജീവനക്കാര്‍ വളരെ സമ്മര്‍ദത്തിലാണെന്നും ചില സാഹചര്യങ്ങളില്‍ മനുഷ്യത്വരഹിതമായ നടപടികളാണ് ജീവനക്കാര്‍ക്കെതിരെ മേലുദ്യോഗസ്ഥര്‍ കൈകൊള്ളുന്നതെന്നും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
സമാനമായി കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ചൈനയിലെ ഒരു കമ്പനി ജീവനക്കാര്‍ക്ക് ഫിറ്റ്‌നെസ് ചാലഞ്ച് നല്‍കിയതും വാര്‍ത്തയായിരുന്നു. എല്ലാ ജീവനക്കാരും ദിവസവും 1,80,000 സ്റ്റെപ്‌സ് നടക്കണമെന്നായിരുന്നു കമ്പനിയുടെ നിര്‍ദേശം. ഇത് ലംഘിക്കുന്ന ജീവനക്കാര്‍ക്കെതിരെ പിഴയിടാക്കുമെന്നും കമ്പനി പറഞ്ഞിരുന്നു.
advertisement
ടാര്‍ഗറ്റ് പൂര്‍ത്തിയാകാത്ത ജീവനക്കാരെ കൊണ്ട് എരിവുള്ള ഹോട്ട് ചില്ലി പെപ്പേഴ്‌സ് കഴിപ്പിച്ച ചൈനയിലെ മറ്റൊരു കമ്പനിയും വാര്‍ത്തകളിലിടം നേടിയിരുന്നു. 2020ലായിരുന്നു ഈ സംഭവം നടന്നത്. ഹോട്ട് ചില്ലി പെപ്പേഴ്‌സ് കഴിച്ച രണ്ട് ജീവനക്കാര്‍ ആശുപത്രിയിലായതോടെ സംഭവം പുറത്തറിഞ്ഞത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'നിങ്ങള്‍ക്കായി ഞങ്ങളുടെ ജീവന്‍ നല്‍കാം' ബോസിന്റെ കാലില്‍ വീഴുന്ന ജീവനക്കാരുടെ വീഡിയോ വൈറല്‍
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement