ശെടാ നായ്ക്കളെ പാണ്ടയാക്കാന്‍ മൃഗശാല ചെയ്ത പണി; ദേഹത്ത് കറുപ്പും വെളുപ്പും പെയിന്റടിക്കുക !
- Published by:Sarika KP
- news18-malayalam
Last Updated:
പാണ്ടകളോട് സാമ്യമുള്ള രണ്ട് ചൗ-ചൗ നായ്ക്കളെ കറുപ്പും വെളുപ്പും നിറങ്ങള്‍ പൂശിയിരിക്കുന്നത് വീഡിയോയില്‍ കാണാം.
നമുക്ക് വളരെയധികം ആകര്‍ഷണം തോന്നുന്ന ജീവികളൊന്നാണ് പാണ്ട. മനുഷ്യരുമായി വേഗത്തില്‍ ഇണങ്ങുന്ന പാണ്ടകളുടെ വീഡിയോകള്‍ സമൂഹികമാധ്യമങ്ങളില്‍ തരംഗം തീര്‍ക്കാറുണ്ട്. എന്നാല്‍ ചൈനയിലെ ഒരു മൃഗശാലയില്‍നിന്നുള്ള വീഡിയോ ആണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയം. ചൗ-ചൗ ഇനത്തില്‍പ്പെട്ട നായകളെ പാണ്ഡകളെപ്പോലെയാക്കാൻ അവയുടെ ദേഹത്ത് കറുപ്പും വെളുപ്പും ചായങ്ങള്‍ പൂശിയതിന് കടുത്ത വിമര്‍ശനം നേരിടുകയാണ് മൃഗശാല. ജിയാങ്‌സു പ്രവിശ്യയിലെ നായ്‌ഷോ മൃഗശാലയില്‍ നിന്നുള്ളതാണ് ഈ വീഡിയോ എന്നാണ് റിപ്പോര്‍ട്ടുകള്‍. വീഡിയോ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്.
പാണ്ടകളോട് സാമ്യമുള്ള രണ്ട് ചൗ-ചൗ നായ്ക്കളെ കറുപ്പും വെളുപ്പും നിറങ്ങള്‍ പൂശിയിരിക്കുന്നത് വീഡിയോയില്‍ കാണാം. പാണ്ടകളോട് സാമ്യമുള്ള തരത്തില്‍ അവയുടെ രോമങ്ങള്‍ വെട്ടിയിരിക്കുന്നത് കാണാം. കൂടുകളില്‍ നിന്ന് 'വ്യാജ' പാണ്ടകള്‍ സന്ദര്‍ശകരെ കൗതുകത്തോടെ നോക്കുന്നതും വീഡിയോയിൽ കാണാം. 2024 മേയ് ഒന്നിനാണ് ചൗ-ചൗ നായകളെ പാണ്ടകളെ എന്ന പോലെ ചായം പൂശി മൃഗശാലയില്‍ എത്തിച്ചത്. എല്ലാ ദിവസവും രാവിലെ 8 മണി മുതല്‍ വൈകുന്നേരം അഞ്ചുമണി വരെയാണ് ഇവയെ പ്രദര്‍ശിച്ചിരുന്നത്.
advertisement
Taizhou Zoo in Jiangsu Province dyed two chow chow puppies black and white and promoted them as so-called “panda dogs.” pic.twitter.com/Jo7q1dBzZJ
— Shanghai Daily (@shanghaidaily) May 5, 2024
ഏതാനും ദിവസം മുമ്പാണ് വീഡിയോ സാമൂഹികമാധ്യമത്തില്‍ വൈറലായത്. വീഡിയോ പുറത്തുവന്നതോടെ മൃഗശാലാ അധികൃതര്‍ക്കെതിരേ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. അധികൃതരുടെ ക്രൂരതയ്ക്കു വഞ്ചനയ്ക്കുമെതിരേ സോഷ്യല്‍ മീഡിയ തുറന്നടിച്ചു. അതേസമയം, നായകളെ ചായം പൂശാനുള്ള തീരുമാനത്തെ മൃഗശാല അധികൃതര്‍ ന്യായീകരിച്ചു. മൃഗശാലയില്‍ പാണ്ടകളില്ല. അതിനാലാണ് നായകളെ ഇപ്രകാരം ചായം പൂശാന്‍ തീരുമാനിച്ചത്. ആളുകള്‍ മുടിയില്‍ ചായം പൂശാറില്ലേ. നായകള്‍ക്ക് നീളമുള്ള രോമമുണ്ടെങ്കില്‍ ദോഷകരമല്ലാത്ത ചായം ഉപയോഗിക്കാവുന്നതാണ്, മൃഗശാലാ വക്താവ് പറഞ്ഞു.
advertisement
ഇതിന് മുമ്പും ചൈനയിലെ മറ്റൊരു മൃഗശാലയ്‌ക്കെതിരേ സമാനമായ ആരോപണം ഉയര്‍ന്നിരുന്നു. മനുഷ്യര്‍ കരടിയുടെ വേഷം ധരിച്ച് മൃഗശാലയില്‍ നില്‍ക്കുന്നതായി അവിടെയെത്തിയ സന്ദര്‍ശകര്‍ ആരോപിച്ചിരുന്നു. 2023 ഓഗസ്റ്റില്‍ ഹാങ്ഷൂ മൃഗശാലയിലാണ് ഈ സംഭവം നടന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
May 12, 2024 1:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ശെടാ നായ്ക്കളെ പാണ്ടയാക്കാന്‍ മൃഗശാല ചെയ്ത പണി; ദേഹത്ത് കറുപ്പും വെളുപ്പും പെയിന്റടിക്കുക !


