പെട്ടെന്ന് മൂർഖൻ ആക്രമിച്ചാൽ എന്തു ചെയ്യും? വീഡിയോ വൈറൽ
- Published by:Anuraj GR
- trending desk
Last Updated:
സ്വയം രക്ഷിക്കാനുള്ള വ്യഗ്രതയോടെ, പാമ്പാട്ടി ഒരു ബ്ലേഡ് ഉപയോഗിച്ച് കൈകൾ മുറിച്ച് രക്തസ്രാവം ഉണ്ടാക്കുന്നതും വീഡിയോയിൽ കാണാം
പാമ്പുകളെ കൊല്ലുന്നതിനെ സാധാരണയായി എതിർക്കുന്നവരാണ് പാമ്പാട്ടികൾ. കാരണമില്ലാതെ പാമ്പുകൾ ആരെയും കടിക്കില്ല എന്നാണ് ഇവർ പറയാറ്. എന്നാൽ ഇത്തരം വാദങ്ങളെയെല്ലാം ചോദ്യം ചെയ്യുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ഒരു മൂർഖൻ പാമ്പ് പാമ്പാട്ടിയെ തന്നെ കടിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്.
പാമ്പിൻ്റെ കടിയേറ്റ് വേദന സഹിക്കാൻ പാടുപെടുന്ന പാമ്പാട്ടിയെ ആണ് വീഡിയോയിൽ കാണാൻ സാധിക്കുക. പാമ്പിന്റെ പിടി വിടാൻ അദ്ദേഹം കിണഞ്ഞു ശ്രമിക്കുന്നുമുണ്ട്. ഇത് കണ്ടുനിൽക്കുന്നവരുടെ മുഖത്തെ ഭയവും വീഡിയോയിൽ നിന്നും വ്യക്തമാണ്. ഇതിനിടെ, വിഷം അകത്തേക്ക് വ്യാപിക്കാതിരിക്കാൻ സമീപത്തുള്ള ഒരാൾ തിടുക്കത്തിൽ പാമ്പാട്ടിയുടെ കൈയിൽ ഒരു കയർ കൊണ്ട് മുറുകെ കെട്ടുന്നുമുണ്ട്.
advertisement
സ്വയം രക്ഷിക്കാനുള്ള വ്യഗ്രതയോടെ, പാമ്പാട്ടി ഒരു ബ്ലേഡ് ഉപയോഗിച്ച് കൈകൾ മുറിച്ച് രക്തസ്രാവം ഉണ്ടാക്കുന്നതും വീഡിയോയിൽ കാണാം. തൻ്റെ രക്തത്തിൽ നിന്ന് വിഷം നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് ഇയാൾ എന്ന് ഇതിൽ നിന്നും വ്യക്തമാകും.
അബ്ദുള്ള അൽ ബലൂഷി എന്നയാളാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചത്. ഒരു മില്യനിലേറെ ആളുകളാണ് വീഡിയോ കണ്ടത്. വീഡിയോ ഇതിനകം 17,000 ലൈക്കുകളും നേടിയിട്ടുണ്ട്. നിരവധി പേർ വീഡിയോക്കു താഴെ കമന്റും രേഖപ്പെടുത്തുന്നുണ്ട്. ചിലർ പാമ്പാട്ടിയുടെ ആരോഗ്യ കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചപ്പോൾ, എന്തിനാണ് ഇത്ര റിസ്ക് നിറഞ്ഞ കാര്യങ്ങൾ ചെയ്യുന്നത് എന്നാണ് മറ്റു ചിലർ ചോദിക്കുന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
February 22, 2024 5:56 PM IST