ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജോര്‍ജിനയെ അണിയിച്ച മോതിരത്തിന്റെ വില എത്രയെന്ന് അറിയാമോ?

Last Updated:

എട്ടുവര്‍ഷത്തിലധികമായി ലിവ് ഇന്‍ റിലേഷനിലായിരുന്നു ഇരുവരും

News18
News18
ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മോഡലും അഭിനേത്രിയുമായ ജോര്‍ജിന റോഡ്രിഗസും വിവാഹിതരാകാന്‍ പോകുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുകയാണ്. എട്ടുവര്‍ഷത്തിലധികമായി ലിവ് ഇന്‍ റിലേഷനിലായിരുന്നു ഇരുവരും. റൊണാള്‍ഡോ അണിയിച്ച വജ്ര മോതിരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചാണ് വിവാഹനിശ്ചയം കഴിഞ്ഞ വിവരം ജോർജിന ആരാധകരെ അറിയിച്ചത്.
വളരെ വേഗമാണ് ഈ വജ്രമോതിരം സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവര്‍ന്നത്. പിന്നാലെ വജ്രമോതിരത്തിന്റെ വിലയെക്കുറിച്ചുള്ള ഊഹാപോഹങ്ങളുമായി നിരവധി പേര്‍ രംഗത്തെത്തി. മോതിരത്തിന് ഏകദേശം അഞ്ച് സെന്റീമീറ്റര്‍ നീളമുണ്ടെന്നാണ് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നതെന്ന് എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മോതിരത്തിന്റെ മധ്യഭാഗത്തായി ഓവല്‍ ആകൃതിയിലുള്ള വജ്രമാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ ചുറ്റിലുമായി രണ്ട് ചെറിയ കല്ലുകള്‍ കൂടി ചേര്‍ത്തിട്ടുണ്ട്. നിരവധി വജ്രാഭരണ വിദഗ്ധര്‍ മോതിരത്തിന്റെ വില എത്രയെന്ന് പങ്കുവെച്ചു.
പ്രമുഖ ആഭരണനിര്‍മാതാവായ ബ്രിയോണി റെയ്മണ്ടിന്റെ അഭിപ്രായത്തില്‍ മോതിരത്തിന്റെ മധ്യഭാഗത്തുള്ള ഓവല്‍ ആകൃതിയിലുള്ള വജ്രത്തിന് 25 മുതല്‍ 30 കാരറ്റ് വരെ മൂല്യമുണ്ട്. ഈ വജ്രത്തിന് കുറഞ്ഞത് 15 കാരറ്റ് മൂല്യമുണ്ടെന്ന് മറ്റ് ആഭരണവിദഗ്ധരും പറയുന്നു. ഫ്രാങ്ക് ഡാര്‍ലിംഗിന്റെ സ്ഥാപകയായ കീഗന്‍ ഫിഷറിന്റെ അഭിപ്രായത്തില്‍ രണ്ട് വശങ്ങളിലുമുള്ള വജ്ര കല്ലുകള്‍ക്ക് ഏകദേശം ഒരൊ കാരറ്റ് വീതവും മൂല്യമുണ്ട്.
advertisement
ഡയമണ്ടിന്റെ വലുപ്പവും ഗുണമേന്മയും കണ്ടിട്ട് അത് ഏറ്റവും മുന്തിയ ഇനത്തിലുള്ള വജ്രമാണെന്നും രണ്ട് മില്ല്യണ്‍ മുതല്‍ അഞ്ച് മില്ല്യണ്‍ യുഎസ് ഡോളര്‍ വരെ വിലയുണ്ടെന്നും(16.8 കോടി രൂപ മുതല്‍ 42 കോടി രൂപ വരെ) കണക്കുകൂട്ടുന്നു. മോതിരത്തിന്റെ മൂല്യം കുറഞ്ഞത് രണ്ട് മില്ല്യണ്‍ യുഎസ് ഡോളറാണെന്ന് കണക്കാക്കുന്നതായി ലോറല്‍ ഡയമണ്ട്‌സിലെ ലോറ ടെയ്‌ലര്‍ പറഞ്ഞു. എന്നാല്‍ മോതിരത്തിന് അഞ്ച് മില്ല്യണ്‍ ഡോളര്‍ വിലയുള്ളതായി റെയര്‍ കാരറ്റ് സിഇഒ അജയ് ആനന്ദ് പറഞ്ഞു.
advertisement
'ജീവിതകാലം മുഴുവന്‍ കൂടെയുണ്ടാകും' എന്ന കുറിപ്പോടെയാണ് ജോര്‍ജിന മോതിരത്തിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
2016 മുതല്‍ റൊണാള്‍ഡോയും ജോര്‍ജിനയും ലിവ് ഇന്‍ റിലേഷനിലാണ്. മാഡ്രിഡിലെ ഒരു ഗൂച്ചി സ്‌റ്റോറില്‍ ജോലി ചെയ്യുന്നതിനെയാണ് ജോര്‍ജിനയെ റൊണാൾഡോ കണ്ടുമുട്ടുന്നത്. 2017ല്‍ തങ്ങള്‍ റിലേഷന്‍ഷിപ്പിലാണ് ഇരുവരും സ്ഥിരീകരിച്ചു. ഇരുവര്‍ക്കും അലാന്റ മാര്‍ട്ടിന, ബ്ലെല്ല എന്നീ മക്കളുണ്ട്. ബെല്ലയുടെ ഇരട്ട സഹോദരന്‍ ജനനത്തിന് പിന്നാലെ മരിച്ചിരുന്നു. സറോഗസിയിലൂടെയും മറ്റൊരു ബന്ധത്തിലുമായി റൊണാള്‍ഡോയ്ക്ക് മൂന്ന് മക്കള്‍ കൂടിയുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജോര്‍ജിനയെ അണിയിച്ച മോതിരത്തിന്റെ വില എത്രയെന്ന് അറിയാമോ?
Next Article
advertisement
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
  • എല്ലാ രാശിക്കാർക്കും സ്‌നേഹബന്ധങ്ങൾ ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • ധനു രാശിക്കാർക്ക് സന്തോഷവും പ്രണയവും അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് വൈകാരിക വെല്ലുവിളികൾ നേരിടേണ്ടി വരാം

View All
advertisement