നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Business Idea | വീടിന്റെ പൂന്തോട്ടത്തിൽ മനോഹരമായ ഹോളിഡേ കോട്ടേജ്; ദമ്പതികൾ പ്രതിമാസം സമ്പാദിക്കുന്നത് രണ്ടര ലക്ഷം രൂപ

  Business Idea | വീടിന്റെ പൂന്തോട്ടത്തിൽ മനോഹരമായ ഹോളിഡേ കോട്ടേജ്; ദമ്പതികൾ പ്രതിമാസം സമ്പാദിക്കുന്നത് രണ്ടര ലക്ഷം രൂപ

  തങ്ങളുടെ ഗാർഡൻ ഏരിയയിൽ മരം കൊണ്ട് കോട്ടേജ് പണിത് ടൂറിസ്റ്റുകൾക്കും മറ്റും വാടകക്ക് നൽകി ഈ ദമ്പതികൾ പ്രതിവർഷം സമ്പാദിക്കുന്നത് 30 ലക്ഷത്തോളം രൂപയാണ്.

  News18

  News18

  • Share this:
   അൽപസ്വൽപം കലാബോധമുള്ള ഏതൊരു വ്യക്തിയും ആഗ്രഹിക്കുന്ന ഒന്നാണ് തന്റെ വീടിനോടു ചേർന്ന് മനോഹരമായ ഒരു പൂന്തോട്ടം വേണം എന്നത്. എന്നാൽ ആ പൂന്തോട്ടത്തിൽ അതി മനോഹരമായ ഒരു ഹോളിഡേ ഹോം കൂടി ഉണ്ടെങ്കിലോ?

   ഇത്തരം കോട്ടേജുകൾ തീർച്ചയായും സഞ്ചാരികളെ ആകർഷിക്കും. ഒരു ദിവസമെങ്കിൽ ഒരു ദിവസം അവരവിടെ താമസിക്കാൻ കൊതിക്കും. ഇതുപോലെ വീട്ടിലിരിന്നു കൊണ്ട് തന്നെ വരുമാനമുണ്ടാക്കാനുള്ള മികച്ച മാർഗം കണ്ടെത്തിയിരിക്കുകയാണ് ഒരു ദമ്പതികൾ. ഈ ബിസിനസ് ആശയത്തിലൂടെ അവരുടെ വാർഷിക വരുമാനം വർദ്ധിപ്പിക്കാനും സാധിച്ചുവത്രേ.

   തങ്ങളുടെ ഗാർഡൻ ഏരിയയിൽ മരം കൊണ്ട് കോട്ടേജ് പണിത് ടൂറിസ്റ്റുകൾക്കും മറ്റും വാടകക്ക് നൽകി ഈ ദമ്പതികൾ പ്രതിമാസം സമ്പാദിക്കുന്നത് രണ്ടര ലക്ഷം രൂപയാണ്.

   പ്രതിവർഷം 30 ലക്ഷത്തോളം രൂപയാണ് കോട്ടേജിൽ നിന്ന് അവർക്ക് വരുമാനമായി ലഭിക്കുന്നത്.

   @stephinvests എന്ന യൂസർ നെയിമുള്ള സ്റ്റെഫ് എന്ന ടിക്ടോക് ഉപയോക്താവാണ് തങ്ങളുടെ വീടിന് പിന്നിലെ പൂന്തോട്ടത്തിൽ ആരംഭിച്ച ചെറുകിട ബിസിനസ്സിനെക്കുറിച്ച് വിശദീകരിക്കുന്ന ഒരു വീഡിയോ പങ്കിട്ടത്. പൂന്തോട്ടം കൊണ്ട് അവർക്ക് സാമ്പത്തികമായി യാതൊരു പ്രയോജനവുമില്ലായിരുന്നു. എന്നാൽ പുതിയ ബിസിനസ്സ് ആശയം ഈ സാഹചര്യത്തെ മാറ്റിമറിച്ചു.

   റിപ്പോർട്ടുകൾ പ്രകാരം, ഈ TikTok ഉപയോക്താവ് പങ്കിട്ട ഒരു ഹ്രസ്വ വീഡിയോയിൽ ഗാർഡൻ ഏരിയയിലെ ഈ മനോഹരമായ മരം കൊണ്ട് പണിത കോട്ടേജ് കാണിക്കുന്നുണ്ട്. ഭാര്യയും ഭർത്താവും ചേർന്നാണ് ഈ കോട്ടേജ് ഒരുക്കിയിരിക്കുന്നത് എന്നതാണ് ഇതിൻ്റെ പ്രത്യേകത. ട്രാവൽ സൈറ്റുകളിലൂടെയും മറ്റും കോട്ടേജ് നിങ്ങൾക്ക് വാടകയ്ക്ക് ബുക്ക് ചെയ്യാം.

   "ഞങ്ങൾ വീട്ടുമുറ്റത്ത് ഒരു ചെറിയ വീട് നിർമ്മിച്ചു, ഇപ്പോൾ അതിൽ നിന്ന് ഞങ്ങൾക്ക് പ്രതിമാസം 2.5 രൂപ സമ്പാദിക്കാൻ സാധിക്കുന്നുണ്ട്."
   അടിക്കുറിപ്പിൽ, സ്റ്റെഫ് എഴുതി.

   അവർ എങ്ങനെ കോട്ടേജ് ഹൗസ് നിർമ്മിച്ചു എന്നതിന്റെ മുഴുവൻ പ്രക്രിയയും കാണിക്കുന്ന വീഡിയോ ക്ലിപ്പും സ്റ്റെഫ് ടിക് ടോക്കിൽ പങ്കിട്ടിട്ടുണ്ട്. ഈ ഹോളിഡേ ഹോമിൻ്റെ മുഴുവൻ പണിയും തീർത്തപ്പോഴേക്കും 30 ലക്ഷം രൂപ ചെലവായെന്നും ദമ്പതികൾ പറയുന്നു.

   ദമ്പതികൾ TikTokൽ തങ്ങളുടെ വിജയഗാഥ പങ്കുവെക്കുകയും വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് എല്ലാ മാസവും 2.5 ലക്ഷം രൂപ എങ്ങനെ സമ്പാദിക്കുന്നുവെന്നത് മറ്റുള്ളവരോട് പങ്കുവെക്കുകയും ചെയ്തു.

   റിപ്പോർട്ടുകൾ പ്രകാരം കാണികളുടെ പ്രശംസ നേടിക്കൊണ്ട് വീഡിയോ ഇതുവരെ 10 ലക്ഷത്തിലധികം വ്യൂസ് നേടി.

   “ഇത് വളരെ മനോഹരമായിട്ടുണ്ട്. ഈ സ്ഥലം സന്ദർശിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ രണ്ടുപേരും ചെയ്തത് ഒരു മികച്ച കാര്യമാണ്. ” ഉപയോക്താക്കളിൽ ഒരാൾ കുറിച്ചു.
   Published by:Sarath Mohanan
   First published:
   )}