വാടക ഒറ്റയടിയ്ക്ക് കൂട്ടിയത് 18000 രൂപ; ബംഗളൂരുവിലെ ഫ്ലാറ്റ് ഒഴിയേണ്ടി വന്ന യുവതിയുടെ ദുരനുഭവം

Last Updated:

ഒന്നുകില്‍ വാടക തരിക, അല്ലെങ്കില്‍ വീട് വിട്ട് പോകുക എന്നതായിരുന്നു ഉടമയുടെ ആവശ്യം

ബംഗളൂരു: വീട്ടുവാടക അമിതമായി ഉയര്‍ത്തിയ ഉടമയുടെ നടപടിയെത്തുടര്‍ന്ന് വാടകവീട്ടില്‍ നിന്നും ഒഴിയേണ്ടി വന്ന് ബംഗളുരു സ്വദേശികളായ ദമ്പതികള്‍. ബെല്ലന്തൂരിലാണ് സംഭവം നടന്നത്. ബെല്ലന്തൂരിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന ദമ്പതികള്‍ക്ക് മേലെയാണ് ഫ്‌ളാറ്റ് ഉടമ അമിത വാടക ചുമത്തിയത്. വാടക 18,000 രൂപ വര്‍ധിപ്പിച്ചതോടെയാണ് വീട്ടില്‍ നിന്നും ഇവര്‍ക്ക് ഇറങ്ങേണ്ടിവന്നത്. ഒന്നുകില്‍ വാടക തരിക, അല്ലെങ്കില്‍ വീട് വിട്ട് പോകുക എന്നതായിരുന്നു ഉടമയുടെ ആവശ്യം.
ഇതേത്തുടര്‍ന്ന് പ്രദേശത്ത് തന്നെയുള്ള ഒരു ചെറിയ ഫ്‌ളാറ്റിലേക്ക് ഇവര്‍ താമസം മാറുകയായിരുന്നു. അന്‍വേശ ചക്രബര്‍ത്തി എന്ന യുവതിയുടെ കുടുംബത്തിനാണ് ഫ്‌ളാറ്റ് ഉടമയുടെ നിര്‍ബന്ധത്തിന് മുന്നില്‍ കീഴടങ്ങേണ്ടി വന്നത്.
2020 ആഗസ്റ്റിലെ ലോക്ഡൗണ്‍ കാലത്താണ് അന്‍വേശ ഈ ഫ്‌ളാറ്റിലേക്ക് താമസം മാറിയത്. അന്ന് ഇവർ ഗര്‍ഭിണിയായിരുന്നു. വാടകയായി നിശ്ചയിച്ചിരുന്നത് 25,000 ആയിരുന്നു. വര്‍ഷം തോറും 1000 രൂപവെച്ച് കൂടുമെന്ന് കരാറും എഴുതിയിരുന്നു.
2022 ആയതോടെ കോവിഡ് കേസുകള്‍ കുറഞ്ഞു. അതോടെ കമ്പനികള്‍ ജോലിക്കാരെ ഓഫീസിലേക്ക് തിരികെ വിളിയ്ക്കുകയും ചെയ്തിരുന്നു. ഈ സമയത്ത് അന്‍വേശയുടെ വീട്ടുടമ വാടക 35,000 ആക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
advertisement
എന്നാല്‍ പുതിയ വര്‍ഷത്തേക്കുള്ള വാടകക്കരാര്‍ പുതുക്കിയ ശേഷമാണ് വീട്ടുടമ ഈ ആവശ്യവുമായി രംഗത്തെത്തുന്നത്. പുതുക്കിയ കരാര്‍ പ്രകാരം 27,000 രൂപയാണ് വാടകയായി നിശ്ചയിച്ചിരുന്നത്. പ്രദേശത്തെ എല്ലാ ഫ്‌ളാറ്റുകള്‍ക്കും വാടക കൂടിയെന്നും ഈ ഫ്‌ളാറ്റിന് 45,000 രൂപ വരെ വാടക കിട്ടുമെന്നുമായിരുന്നു ഉടമയുടെ വാദം.
ഒന്നുകില്‍ പറഞ്ഞ തുക വാടക നല്‍കണം. അല്ലെങ്കില്‍ വീട് ഒഴിഞ്ഞ് പോകണം. എന്നായിരുന്നു ഉടമയുടെ നിര്‍ദ്ദേശം. അന്‍വേശയും ഭര്‍ത്താവും പ്രായമായ മാതാപിതാക്കളുമാണ് ആ ഫ്‌ളാറ്റില്‍ കഴിഞ്ഞിരുന്നത്.
advertisement
ഉടമയുടെ നിര്‍ബന്ധം രൂക്ഷമായതോടെ മറ്റൊരു വീട് കണ്ടുപിടിക്കാന്‍ ഇവര്‍ ശ്രമിച്ചു. അപ്പോഴാണ് തങ്ങളുടെ ഫ്‌ളാറ്റിനായി 45,000 രൂപ വാടക ഉറപ്പാക്കി ഉടമ മറ്റൊരു വാടകക്കാരെ ഏര്‍പ്പാടാക്കിയെന്ന് അറിയുന്നത്.
തുടര്‍ന്ന് കാര്‍മല്‍റാം പ്രദേശത്തെ ഒരു രണ്ട് മുറി വീട്ടിലേക്ക് അന്‍വേശ താമസം മാറുകയായിരുന്നു. പുതിയ വീടിന് 18,000 രൂപയാണ് വാടക. അതേസമയം ഇത് അന്‍വേശയുടെ മാത്രം കഥയല്ല. നിരവധിപേരാണ് ഇത്തരം പ്രതിസന്ധിയിലൂടെ കടന്ന് പോകുന്നത്.
അതേസമയം തങ്ങള്‍ ഭാഗ്യവാന്‍മാരാണെന്നാണ് അന്‍വേശ പറഞ്ഞത്. വാടക ഡെപ്പോസിറ്റിന്റെ 80 ശതമാനം തുകയും വീടൊഴിയുമ്പോള്‍ തങ്ങള്‍ക്ക് കിട്ടിയെന്നാണ് ഇവര്‍ പറഞ്ഞത്. ബംഗളുരുവിലുള്ള തങ്ങളുടെ മിക്ക സുഹൃത്തുക്കള്‍ക്കും വാടക വീടിനായി നൽകുന്ന ഡെപ്പോസിറ്റിന്റെ 20 ശതമാനം മാത്രമാണ് ലഭിക്കുന്നത്. അക്കാര്യത്തില്‍ തങ്ങള്‍ ഭാഗ്യവാന്‍മാരാണ് എന്നും ഇവര്‍ പറഞ്ഞു.
advertisement
” നിലവില്‍ ബംഗളൂരുവിലെ വാടകവീട് വിപണി വളരെ ചര്‍ച്ചയാകുകയാണ്. കോവിഡ് കാലത്ത് അപ്പാര്‍ട്ട്‌മെന്റുകള്‍ വളരെ കുറഞ്ഞ തുകയ്ക്കാണ് വാടകയ്ക്ക് നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ എല്ലാവരും ഓഫീസുകളിലേക്ക് മടങ്ങിയെത്തുകയാണ്. അതോടെ വീട്ടുടമകള്‍ വാടക വളരെയധികം ഉയര്‍ത്താന്‍ തുടങ്ങി,’ പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ അനറോക്കിന്റെ റിസര്‍ച്ച് മേധാവി പ്രശാന്ത് ടാക്കൂര്‍ ബ്ലൂംബര്‍ഗിനോട് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വാടക ഒറ്റയടിയ്ക്ക് കൂട്ടിയത് 18000 രൂപ; ബംഗളൂരുവിലെ ഫ്ലാറ്റ് ഒഴിയേണ്ടി വന്ന യുവതിയുടെ ദുരനുഭവം
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement