മറ്റൊരു ലോകകപ്പ് ! വാംഖഡെ സ്റ്റേഡിയത്തിൽ കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ ഉടമയെ തിരികെ ഏൽപ്പിച്ച് യുവാവ്

Last Updated:

ലക്ഷക്കണക്കിന് ക്രിക്കറ്റ് ആരാധകർ തിങ്ങിനിറഞ്ഞ തിരക്കിനിടയിൽ നിന്നും തനിക്ക് ഒരു മൊബൈൽ കിട്ടിയെന്നും അതിന്റെ പിന്നിൽ ഒരു കുടുംബത്തിന്റെ ചിത്രമുണ്ടെന്നും യുവാവ് പോസ്റ്റിൽ പറഞ്ഞു.

ടി20 ലോകകപ്പ് മത്സരത്തിൽ ജേതാക്കളായ ഇന്ത്യൻ ടീമിന് ഇന്ത്യൻ ക്രിക്കറ്റ് അസോസിയേഷനും ക്രിക്കറ്റ് ആരാധകരും ചേർന്ന് വലിയ സ്വീകരണമാണ് കഴിഞ്ഞ ദിവസം നൽകിയത്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ലോകകപ്പ് വിജയാഘോഷത്തിനിടെ കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ ഉടമയ്ക്ക് തിരികെ നൽകി യുവാവ്. തന്റെ റെഡ്‌ഡിറ്റ് അക്കൗണ്ടിലാണ് യുവാവ് ഈ സംഭവം ആദ്യം വിശദീകരിച്ചത്. ലക്ഷക്കണക്കിന് ക്രിക്കറ്റ് ആരാധകർ തിങ്ങിനിറഞ്ഞ തിരക്കിനിടയിൽ നിന്നും തനിക്ക് ഒരു മൊബൈൽ കിട്ടിയെന്നും അതിന്റെ പിന്നിൽ ഒരു കുടുംബത്തിന്റെ ചിത്രമുണ്ടെന്നും യുവാവ് പോസ്റ്റിൽ പറഞ്ഞു. ഫോൺ ലോക്ക് ആയതുകൊണ്ട് തനിക്കിത് ഉപയോഗിക്കാനോ ആരെയെങ്കിലും വിളിക്കാനോ സാധിക്കുന്നില്ലെന്നും ഒരുപക്ഷെ ഫോൺ നഷ്ടമായ ഉടമ ഫോൺ ബ്ലോക്ക് ചെയ്തതിനാൽ തനിക്ക് നെറ്റ്‌വർക്ക് ലഭിക്കുന്നില്ലെന്നും യുവാവ് പറഞ്ഞു.
പോലീസിനെ ഏൽപ്പിച്ചാൽ ഉടമയെ കണ്ടെത്താൻ ഏറെ വൈകിയേക്കാം എന്നും, എത്രയും വേഗം മൊബൈൽ തിരികെ ഏൽപ്പിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും പോസ്റ്റിൽ യുവാവ് പറഞ്ഞു. കളഞ്ഞു കിട്ടിയ ഫോണിലേക്ക് ഫോണിന്റെ ഉടമ ഇന്നലെ വിളിച്ചിരുന്നുവെന്നും എന്നാൽ ആളുകളുടെ ബഹളത്തിനിടയിൽ തനിക്കത് എടുക്കാൻ കഴിഞ്ഞില്ലെന്നും യുവാവ് പറയുന്നു. റെഡ്‌ഡിറ്റിൽ വൈറലായ പോസ്റ്റിൽ യുവാവിന്റെ മനോഭാവത്തെ പ്രശംസിച്ചും ഉടമയെ കണ്ടെത്താനുള്ള വഴികൾ ഉപദേശിച്ചും പലരും അഭിപ്രായങ്ങൾ രേഖപ്പെടുത്തി. ഫോൺ ചാർജ് ചെയ്ത് നിങ്ങൾ തന്നെ കൊണ്ട് നടക്കൂ എന്നായിരുന്നു ഒരാളുടെ പ്രതികരണം. ട്രൂകോളർ ഉപയോഗിച്ച് ഉടമയെ കണ്ടെത്താൻ സാധിക്കുമെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. ഫോണിലെ സിം ഊരി നിങ്ങളുടെ ഫോണിൽ ഇട്ട ശേഷം അതിൽ ബന്ധുക്കളെന്ന് തോന്നുന്ന ആരെയെങ്കിലും ബന്ധപ്പെടാനായിരുന്നു മറ്റൊരാൾ പറഞ്ഞത്. നിങ്ങളെ പോലെ സ്വഭാവ ഗുണമുള്ള ഒരാളെ വളർത്തിയതിയതിലൂടെ നിങ്ങളുടെ അച്ഛനും അമ്മയും വലിയ ഒരു കാര്യം ചെയ്തിരിക്കുന്നതായി മറ്റൊരാൾ പറഞ്ഞു.
advertisement
പിന്നാലെ ഫോൺ തിരികെ നൽകിയതായി അറിയിച്ചു കൊണ്ട് യുവാവ് മറ്റൊരു പോസ്റ്റും പങ്കുവെച്ചു. സിം ഊരി തന്റെ ഫോണിൽ ഇടുകയും ട്രൂകോളർ ഉപയോഗിച്ച് അതിൽ നിന്നും ഉടമയുടെ മെയിൽ ഐഡി കണ്ടെത്തി ഫോൺ തന്റെ പക്കലുള്ള വിവരം ഉടമയെ താൻ അറിയിച്ചുവെന്നും ഫോൺ കൈമാറിയെന്നും യുവാവ് പോസ്റ്റിൽ വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
മറ്റൊരു ലോകകപ്പ് ! വാംഖഡെ സ്റ്റേഡിയത്തിൽ കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ ഉടമയെ തിരികെ ഏൽപ്പിച്ച് യുവാവ്
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement