'ഞായറാഴ്‌ച കണ്ണുകെട്ടിയിരിക്കണം'; 'ദയവുചെയ്ത് താങ്കൾ ഫൈനൽ കാണരുത്’;അമിതാഭ് ബച്ചനോട് അപേക്ഷിച്ച് ക്രിക്കറ്റ് ആരാധകര്‍
- Published by:Sarika KP
- news18-malayalam
Last Updated:
അച്ഛനെ ലോകകപ്പ് ഫൈനൽ കാണാൻ അനുവദിക്കരുതെന്ന് മകൻ അഭിഷേക് ബച്ചനോട് അപേക്ഷിച്ചവരുമുണ്ട്.
ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിൽ കിവികളെ പറത്തി രോഹിത് ശർമയുടെ നീലപ്പട ഏകദിന ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെ അഭിനന്ദവുമായി നിരവധി താരങ്ങളാണ് രംഗത്തെത്തിയത്. എല്ലാവരുടെയും പോസ്റ്റുകൾ വൈറലായിരുന്നു. എന്നാൽ, വലിയ ക്രിക്കറ്റ് പ്രേമിയായ ബിഗ് ബി അമിതാബ് ബച്ചന്റെ പോസ്റ്റാണ് സമൂഹ മാധ്യമത്തിൽ വൈറലായി കൊണ്ടിരിക്കുന്നത്. ‘ഞാൻ കണ്ടില്ലെങ്കിൽ നമ്മൾ വിജയിക്കും’ എന്നായിരുന്നു ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചൻ ഇന്ത്യയുടെ ഫൈനൽ പ്രവേശത്തെ കുറിച്ച് എക്‌സിൽ കുറിച്ചത്.
T 4831 – when i don’t watch we WIN !
— Amitabh Bachchan (@SrBachchan) November 15, 2023
പോസ്റ്റ് നിമിഷ നേരങ്ങള്‍ക്കുള്ളിൽ വൈറലായി എന്ന് മാത്രമല്ല താരത്തിനെ ട്രോളി നിരവധി പേരാണ് കമന്റുമായി എത്തുന്നത്. ‘താങ്കൾ ദയവ് ചെയ്ത് ഫൈനൽ കാണരുതെന്നാ’ണ് പോസ്റ്റിന് താഴെ ആളുകൾ കുറിച്ചുകൊണ്ടിരിക്കുന്നത്. പിതാവിനെ ലോകകപ്പ് ഫൈനൽ കാണാൻ അനുവദിക്കരുതെന്ന് മകൻ അഭിഷേക് ബച്ചനോട് അപേക്ഷിച്ചവരുമുണ്ട്. കളി നടന്നുകൊണ്ടിരിക്കുമ്പോൾ കണ്ണുകൾ കെട്ടിയിരിക്കാനാണ് ചിലർ ആവശ്യപ്പെടുന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
November 17, 2023 12:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഞായറാഴ്‌ച കണ്ണുകെട്ടിയിരിക്കണം'; 'ദയവുചെയ്ത് താങ്കൾ ഫൈനൽ കാണരുത്’;അമിതാഭ് ബച്ചനോട് അപേക്ഷിച്ച് ക്രിക്കറ്റ് ആരാധകര്‍