പുത്തൻ ലുക്കിൽ ബൂംറ; മടങ്ങി വരാൻ അഭ്യര്‍ഥിച്ച് ആരാധകർ

Last Updated:

ബംഗ്ലാദേശിനെതിരായ ടി20 യിൽ ഇന്ത്യക്ക് നേരിടേണ്ടി വന്ന തോൽവിയുടെ സങ്കടത്തിലാണ് ക്രിക്കറ്റ് ആരാധകർ ബൂംറയോട് എത്രയും വേഗം മടങ്ങി വരാൻ അഭ്യർഥിക്കുന്നത്.

പുറംവേദനയെ തുടർന്ന് ഇന്ത്യൻ ടീമിൽ നിന്ന് വിട്ടു നിൽക്കുന്ന ജസ്പ്രീത് ബൂംറയെ മിസ് ചെയ്ത് ആരാധകര്‍. ഒരിടവേളയ്ക്ക് ശേഷം സോഷ്യൽ മീഡിയ വഴി തന്റെ ചിത്രം താരം പങ്കു വച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരാധകർ എത്രയും വേഗം മടങ്ങി വരണമെന്ന അഭ്യര്‍ഥനയുമായെത്തിയിരിക്കുന്നത്.
കാഷ്വൽ-ഫോർമൽ വസ്ത്രങ്ങളാണ് പുത്തൻ ലുക്കിലുള്ള ഒരു ചിത്രമാണ് ലോകത്തിലെ തന്നെ മുന്‍നിര പേസ് ബൗളര്‍മാരിലൊരാളായ ബൂംറ പങ്കു വച്ചത്. "playing it cool" എന്ന ക്യാപ്ഷനോടു കൂടിയ ചിത്രത്തിന് താഴെ ആരാധകരുടെ ആയിരക്കണക്കിന് കമന്റുകളാണെത്തുന്നത്. ബംഗ്ലാദേശിനെതിരായ ടി20 യിൽ ഇന്ത്യക്ക് നേരിടേണ്ടി വന്ന തോൽവിയുടെ സങ്കടത്തിലാണ് ക്രിക്കറ്റ് ആരാധകർ ബൂംറയോട് എത്രയും വേഗം മടങ്ങി വരാൻ അഭ്യർഥിക്കുന്നത്.
advertisement
ലോകഒന്നാം നമ്പർ ഏകദിന ബൗളറായ ബൂംറയെ  കളിക്കളത്തിൽ മിസ് ചെയ്യുന്നുവെന്നും എത്രയും വേഗം തന്നെ ക്രിക്കറ്റ് ജഴ്സിയിൽ കാണാൻ ആഗ്രഹിക്കുന്നുവെന്നും ആരാധകർ കുറിക്കുന്നു. പുറംവേദനയെത്തുടർന്ന് രണ്ട് മാസമായി വിശ്രമത്തിലാണ് ബൂംറ. ജനുവരിയിൽ ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ തിരികെയെത്തുമെന്നാണ് റിപ്പോർട്ടുകൾ.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പുത്തൻ ലുക്കിൽ ബൂംറ; മടങ്ങി വരാൻ അഭ്യര്‍ഥിച്ച് ആരാധകർ
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement