'ഒരുപാട് നാളുകൾക്ക് ശേഷം ഞാൻ അവളെ കണ്ടപ്പോൾ സമയം പോലും നിശ്ചലമായി'; മകളെ കുറിച്ച് വൈകാരിക കുറിപ്പുമായി ക്രിക്കറ്റർ ഷമി
- Published by:ASHLI
- news18-malayalam
Last Updated:
2018ലാണ് മുഹമ്മദ് ഷമിയും ഐറയുടെ മാതാവായ ഹസിൻ ജഹാനും തമ്മിൽ വേർപിരിഞ്ഞത്
2023 ഏകദിന ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് മുഹമ്മദ് ഷമി. എന്നാൽ പരിക്കും തുടർന്നുള്ള കണങ്കാലിന് ശസ്ത്രക്രിയയും കാരണം ഷമിക്ക് നിരവധി പരമ്പരകൾ നഷ്ടമായി. അദ്ദേഹം ഇപ്പോൾ ബംഗാളിൻ്റെ രഞ്ജി ട്രോഫി ടീമിൽ ഇടം നേടിയിട്ടുണ്ട്. നവംബർ മൂന്നാം വാരത്തിൽ ആരംഭിക്കുന്ന പരമ്പരയിൽ ഓസീസിനെതിരായ പരമ്പരയിൽ ഷമി കളിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിനായി താരം പരിശീലനം ആരംഭിച്ചു കഴിഞ്ഞു.
ഇപ്പോഴിതാ ഏറെ നാളുകൾക്ക് ശേഷം തന്റെ മകളെ കണ്ടിരിക്കുകയാണ് ഷമി. തൻ്റെ മകളെ കണ്ട വീഡിയോ പങ്കിട്ടതിനൊപ്പം താരം കുറിച്ച വികാരഭരിതമായ കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധയാവുകയാണ്. മകൾ ഐറയ്ക്കൊപ്പം ഷോപ്പിംഗ് മാളിൽ പോകുന്ന ഉൾപ്പെടെയുള്ള കാര്യങ്ങൾ അടങ്ങുന്ന ഒരു റീലാണ് താരം പങ്കുവെച്ചത്. അച്ഛനും മകളും ഒരുമിച്ച് ഷോപ്പിംഗ് നടത്തുന്നതും വീഡിയോയിൽ കാണാം.
advertisement
"വളരെ നാളുകൾക്ക് ശേഷം ഞാൻ അവളെ വീണ്ടും കണ്ടപ്പോൾ സമയം നിശ്ചലമായി. വാക്കുകൾക്ക് പറയാൻ കഴിയുന്നതിനേക്കാൾ നിന്നെ സ്നേഹിക്കുന്നു, ബെബോ," ഷമി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഒരു മണിക്കൂറിനുള്ളിൽ 1.60 ലക്ഷം ലൈക്കുകളാണ് പോസ്റ്റിന് ലഭിച്ചത്. 2018 ലാണ് മുഹമ്മദ് ഷമിയും ഐറയുടെ മാതാവായ ഹസിൻ ജഹാനും തമ്മിൽ വേർപിരിഞ്ഞത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 01, 2024 11:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഒരുപാട് നാളുകൾക്ക് ശേഷം ഞാൻ അവളെ കണ്ടപ്പോൾ സമയം പോലും നിശ്ചലമായി'; മകളെ കുറിച്ച് വൈകാരിക കുറിപ്പുമായി ക്രിക്കറ്റർ ഷമി