ആ ചേക്കുട്ടിയല്ല ഈ ചെക്കുട്ടി; മാധ്യമ പ്രവർത്തകന് കരുതിയ തെറി മുഴുവൻ പാവകൾക്ക്; വൈറലാകുന്ന 'അമളി'

Last Updated:

രൂക്ഷമായ സൈബർ ആക്രമണം തുടർക്കഥയായതോടെ ഇതിന്‍റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ച് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചേക്കുട്ടി പാവയുടെ അണിയറപ്രവർത്തകർ

മാധ്യമപ്രവർത്തകൻ എൻ പി ചെക്കുട്ടിയെന്ന് കരുതി, പ്രളയകാലത്ത് ശ്രദ്ധേയമായ ചേക്കുട്ടി പാവകളുടെ ഫേസ്ബുക്ക് പേജിൽ തെറിയഭിഷേകം. ചെക്കുട്ടിയല്ല, ചെകുത്താൻ കുട്ടി..., ഇടതുപക്ഷ വിരുദ്ധത ബാധിച്ചാൽ ഭ്രാന്തല്ല, മുഴു ഭ്രാന്താകുമെന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് ചെക്കുട്ടി... ചെക്കുട്ടി എന്നു കേൾക്കുമ്പോൾ ചെവിക്കുറ്റിക്ക് അടിക്കാൻ തോന്നുന്നു, എന്നിങ്ങനെ പോകുന്ന കമന്‍റുകളാണ് ചേക്കുട്ടി പാവകളുടെ പേജിൽ വന്നിരിക്കുന്നത്. ചേക്കുട്ടിയുടെ കുടുംബത്തെ പോലും അധിക്ഷേപിക്കുന്ന കമന്‍റുകളും തെറിവിളികളുമാണ് ആ പേജിൽ വരുന്നത്.
2018-ലെ പ്രളയകാലത്താണ് ചേക്കുട്ടി പാവകൾ ശ്രദ്ധേയമാകുന്നത്. പ്രളയത്തിനിടെ ചേറിൽ മുങ്ങിയ ചേന്ദമംഗലം കൈത്തറിയുടെ അതിജീവനത്തിന്‍റെ പ്രതീകമായിരുന്നു ചേക്കുട്ടി പാവകൾ. പ്രളയകാലത്തെ നഷ്ടത്തെ അതിജീവിച്ച് തിരിച്ചുവരവിന്‍റെ പാതയിലാണ് ഇപ്പോൾ ചേന്ദമംഗലം കൈത്തറി. ചേക്കുട്ടി പാവയുടെ വരവാണ് അവർക്ക് കരുത്തായത്. ഇപ്പോഴിതാ, ചേക്കുട്ടി പാവകളുടെ ഫേസ്ബുക്ക് പേജിലാണ് ആളുമാറി സൈബർ ആക്രമണം നടക്കുന്നത്. ഇടതു അനുകൂല പ്രൊഫൈലുകളിൽ നിന്നാണ് എൻ പി ചേക്കുട്ടിയാണെന്ന് കരുതിയുള്ള തെറിവിളിയും സൈബർ ആക്രമണവും തുടരുന്നത്.
രൂക്ഷമായ സൈബർ ആക്രമണം തുടർക്കഥയായതോടെ ഇതിന്‍റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ച് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചേക്കുട്ടി പാവയുടെ അണിയറപ്രവർത്തകർ. 'ഇത് അതല്ല' തുടങ്ങി രസകരമായ കമന്‍റുകളുമായാണ് സൈബർ ആക്രമണം നടത്തുന്നവർക്ക് അവർ മറുപടി നൽകുന്നത്.
advertisement
ആളുമാറി തെറിവിളിയും സൈബർ ആക്രമണവും നേരിടേണ്ടി വന്നെങ്കിലും ചേക്കുട്ടി പാവകൾ വീണ്ടും ചർച്ചാ വിഷയമാതിന്‍റെ സന്തോഷത്തിലാണ് അണിയറപ്രവർത്തകർ. ചേന്ദമംഗലം കൈത്തറിയുടെ പ്രശസ്തി സൈബർ ലോകത്ത് കൂടുതൽ വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുമെന്നും അവർ പ്രതീക്ഷിക്കുന്നു.
ഇടതു സഹയാത്രികനായിരുന്ന എൻ പി ചേക്കുട്ടി സിപിഎം അധീനതയിലുള്ള കൈരളി ടിവിയിലെ ആദ്യകാല മാധ്യമപ്രവർത്തകരിൽ ഒരാളാണ്. പിന്നീട് കൈരളി വിട്ട അദ്ദേഹം, ചാനൽ ചർച്ചകളിലെ സ്ഥിരം സാന്നിദ്ധ്യമാണ്. ഇടതു രാഷ്ട്രീയം ചർച്ചയാകുന്ന ചാനൽ സംവാദങ്ങളിൽ അദ്ദേഹം സ്വീകരിക്കുന്ന നിലപാടിനെതിരെയാണ് ഇടതു പ്രൊഫൈലുകൾ സൈബർ ലോകത്ത് തെറിവിളികളുമായി രംഗത്തെത്തുന്നത്. എന്നാൽ അബദ്ധം പിണഞ്ഞതു മനസിലാക്കാതെ ആളുമാറിയുള്ള തെറിവിളി ഇപ്പോഴും തുടരുന്നു എന്നതാണ് രസകരമായ സംഗതി.
advertisement
പ്രളയകാലത്ത് ചേക്കുട്ടി പാവകളെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
'ചേക്കുട്ടി ' ചേറിനെ അതിജീവിച്ച കുട്ടി. പ്രളയാനന്തര കേരളത്തിന്റെ അതിജീവന പ്രതീകമായി ചേക്കുട്ടി മാറുകയാണ്.
കേരളത്തിലെ മികച്ച കൈത്തറി സംഘങ്ങളുള്ള നാടാണ് ചേന്നമംഗലം. ഓണത്തെ മുന്നിൽ കണ്ട് ചേന്നമംഗലത്തെ തറികളിൽ ലക്ഷക്കണക്കിന് രൂപയുടെ വസ്ത്രങ്ങളാണ് നെയ്തെടുത്തത്. എന്നാൽ പ്രളയം ഈ കൈത്തറി ഗ്രാമത്തെ തകർത്തെറിഞ്ഞു. വെള്ളം കയറി വസ്ത്രങ്ങളെല്ലാം നശിച്ചു. ജീവിതത്തിന്റെ ഊടും പാവും നെയ്യാൻ കഷ്ടപ്പെടുന്ന നെയ്ത്തുകാരുടെ വേദന എനിക്ക് മനസിലാകും. അവരുടെ മാനസിക സംഘർഷം എത്ര വലുതായിരിക്കുമെന്നും അറിയാം
advertisement
ഇവിടെയാണ് യുവതലമുറയിൽ പെട്ട ഒരു സംഘം അതിജീവന മാർഗവുമായി എത്തിയത്. നശിച്ചു പോയ വസ്ത്രങ്ങൾ ക്ലോറിനേറ്റ് ചെയ്ത് വൃത്തിയാക്കി നല്ല പാവക്കുട്ടികളെ ഉണ്ടാക്കി. ഈ പാവക്കുട്ടികൾ ഇപ്പോൾ വിപണനത്തിന് എത്തുകയാണ്. ഈ പാവക്കുട്ടികളെ വിറ്റു കിട്ടുന്ന പണം ആ നെയ്ത്തുമേഖലയുടെ പുനരുജ്ജീവനത്തിന് ഉപയോഗിക്കുമെന്നാണ് ഈ സംഘത്തിന്റെ ഉറപ്പ്.
വിവിധ മേഖലകളിൽ നഷ്ടം സംഭവിച്ചവരെ ഇത്തരം സാധ്യതകൾ പ്രയോജനപ്പെടുത്തി നമുക്ക് സംരക്ഷിക്കാനാകും. സ്റ്റാർട് അപ് മിഷനുകളുമായി ചേർന്ന് ഇത്തരം പദ്ധതികൾ കണ്ടെത്താൻ ഐടി വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ആ ചേക്കുട്ടിയല്ല ഈ ചെക്കുട്ടി; മാധ്യമ പ്രവർത്തകന് കരുതിയ തെറി മുഴുവൻ പാവകൾക്ക്; വൈറലാകുന്ന 'അമളി'
Next Article
advertisement
'ശിവലിംഗത്തിലേയ്ക്ക് ആര്‍ത്തവ രക്തം'; സുവര്‍ണ കേരളം ലോട്ടറിയിലെ ചിത്രത്തിനെതിരെ ഹിന്ദു ഐക്യവേദി പരാതി നൽകി
'ശിവലിംഗത്തിലേയ്ക്ക് ആര്‍ത്തവ രക്തം'; സുവര്‍ണ കേരളം ലോട്ടറിയിലെ ചിത്രത്തിനെതിരെ ഹിന്ദു ഐക്യവേദി പരാതി നൽകി
  • സുവര്‍ണ കേരളം ലോട്ടറി ടിക്കറ്റിലെ ചിത്രത്തിനെതിരെ ഹിന്ദു ഐക്യവേദിയും ബിജെപിയും പ്രതിഷേധം അറിയിച്ചു

  • ശിവലിംഗത്തിലേക്ക് ആര്‍ത്തവ രക്തം ഒഴുക്കുന്ന ചിത്രം ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ആരോപണം

  • ലോട്ടറി വകുപ്പ് ചിത്രം ലളിതകലാ അക്കാദമിയുടെ ശേഖരത്തിലുള്ളതാണെന്ന് വിശദീകരിച്ചെങ്കിലും അന്വേഷണം തുടരുന്നു

View All
advertisement