Dance video | ലുങ്കി മടക്കിക്കുത്തി പ്രഭു ദേവയുടെ സ്റ്റെപ് ഇറക്കി രമേശണ്ണൻ; വീഡിയോ ഏറ്റുപിടിച്ച് സോഷ്യൽ മീഡിയ
- Published by:user_57
- news18-malayalam
Last Updated:
ലുങ്കി മടക്കിക്കുത്തി പ്രഭുദേവയുടെ ഡാൻസ് സ്റ്റെപ്പ് ചെയ്യുന്നയാളുടെ വീഡിയോ വൈറൽ
ഒരു കാലത്ത് തെന്നിന്ത്യൻ യുവത്വത്തിന്റെ ഹരമായിരുന്നു നടൻ പ്രഭു ദേവയുടെ (Prabhu Deva) നൃത്തച്ചുവടുകൾ. പല പരിപാടികളിലും അക്കാലത്തെ പ്രഭു ദേവ ഡാൻസ് നമ്പറുകൾ നിറഞ്ഞിരുന്നു. നടൻ, സംവിധായകൻ, കൊറിയോഗ്രാഫർ റോളുകളിലേക്ക് മാറിയ പ്രഭു ദേവയുടെ സ്റ്റെപ്പുകൾക്ക് ആരാധകർ തെല്ലും കുറവല്ല.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ മറ്റൊരു പ്രഭുദേവ ആരാധകന്റെ വീഡിയോ വൈറലായായി (viral video) മാറിയിരിക്കുകയാണ്. രമേശണ്ണൻ എന്നാണ് ഇദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ലുങ്കി മടക്കിക്കുത്തി പ്രഭുദേവയുടെ സ്റ്റെപ്പ് അതുപോലെ അനുകരിക്കുകയാണ് ഇദ്ദേഹം. തനി നാടൻ പ്രഭുദേവയെ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. വീഡിയോ ചുവടെ കാണാം:
advertisement
പതിറ്റാണ്ടുകൾ നീണ്ട തന്റെ കരിയറിൽ നൃത്തസംവിധായകൻ, സംവിധായകൻ, നിർമ്മാതാവ് തുടങ്ങി ഇൻഡസ്ട്രിയിൽ വ്യത്യസ്ത വേഷങ്ങൾ അണിഞ്ഞ പ്രഭുദേവ, എൻ. രാഘവൻ സംവിധാനം ചെയ്യുന്ന 'മൈ ഡിയർ ഭൂതം' എന്ന ചിത്രത്തിലാണ് അടുത്തതായി അഭിനയിക്കുന്നത്. ഇപ്പോൾ, ആവേശം വർദ്ധിപ്പിക്കുന്നതിനായി നിർമ്മാതാക്കൾ സിനിമയിൽ നിന്നും ആദ്യത്തെ സിംഗിൾ 'മാസ്റ്റർ ഓ മൈ മാസ്റ്റർ' പുറത്തിറക്കി.
ഡി. ഇമ്മൻ ഈണമിട്ട ഗാനത്തിൽ പ്രഭുദേവ എപ്പോഴത്തെയും പോലെ, തന്റെ നൃത്തച്ചുവടുകൾ കൊണ്ട് ജന ഹൃദയങ്ങളെ കീഴടക്കിക്കഴിഞ്ഞു. ശ്രീധറാണ് നൃത്തസംവിധാനം നിർവഹിച്ചിരിക്കുന്നത്. അരവിന്ദ് അനസ്റ്റ് പാടിയ ഗാനത്തിന് ഡോ. ചള്ള ഭാഗ്യലക്ഷ്മിയാണ് വരികൾ നൽകിയിരിക്കുന്നത്. ചടുലമായ പശ്ചാത്തലത്തിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. പ്രഭുദേവയുടെ നൃത്ത വൈദഗ്ധ്യം കാണാൻ തന്നെ പലരും ആവേശഭരിതരായി എത്തിക്കഴിഞ്ഞു.
advertisement
കുട്ടികളുടെ ഫാന്റസി സിനിമയിൽ പ്രഭുദേവ ഒരു ജീനിയുടെ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഒരു സന്ദേശവുമായി വരുന്ന ചിത്രത്തിന്റെ ഇതിവൃത്തം ഒരു കുട്ടിയും ജീനിയും തമ്മിലുള്ള ശക്തമായ ബന്ധത്തെ ചുറ്റിപ്പറ്റിയാണ്.
ചിത്രത്തിൽ രമ്യാ നമ്പീശൻ കുട്ടിയുടെ അമ്മയായി അഭിനയിക്കുന്നു. മൊത്തം അഞ്ച് ബാലതാരങ്ങൾ- അശ്വന്ത്, പരം ഗുഹനേഷ്, സാത്വിക്, ശക്തി, കൈസിത എന്നിവർ സിനിമയുടെ ഭാഗമാണ്. കൂടാതെ, ബിഗ് ബോസ് തമിഴ് ഫെയിം സംയുക്ത, ഇമ്മൻ അണ്ണാച്ചി, സുരേഷ് മേനോൻ, ലൊല്ലു സഭ സ്വാമിനാഥൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
advertisement
Summary: Those nimble footed steps of Prabhu Deva need no introduction. His agile moves have been embraced across generations of dance lovers. A new video has now surfaced online where a man in lungi can be seen shake a leg to a popular Prabhu Deva number while a couple of his friends look on
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jul 11, 2022 5:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Dance video | ലുങ്കി മടക്കിക്കുത്തി പ്രഭു ദേവയുടെ സ്റ്റെപ് ഇറക്കി രമേശണ്ണൻ; വീഡിയോ ഏറ്റുപിടിച്ച് സോഷ്യൽ മീഡിയ







