'ബയോഡാറ്റയിൽ ഒരു കോമ വിട്ടുപോയി; ആശിച്ച ജോലിയും കൈവിട്ടുപോയി'

Last Updated:

നിസാരമായ ഒരു വ്യാകരണപ്പിഴവിന്റെ പേരില്‍ താന്‍ ഏറെ മോഹിച്ച ജോലി നഷ്ടപ്പെട്ടുവെന്നാണ് യുവാവിന്റെ കുറിപ്പ്

News18
News18
നിസാരമെന്ന് നമ്മള്‍ കണക്കാക്കുന്ന പലതിനും ജീവിതത്തില്‍ വലിയ വിലകൊടുക്കേണ്ടിവരും. അത്തരത്തില്‍ ഒരു അനുഭവം പങ്കുവെച്ചെത്തിയിരിക്കുകയാണ് ഒരു ഡാറ്റ അനലിസ്റ്റ്. താന്‍ ആശിച്ച ജോലിയ്ക്കായുള്ള അഭിമുഖത്തില്‍ പങ്കെടുക്കുകയായിരുന്നു ഇദ്ദേഹം. എന്നാല്‍ നിസാരമായ ഒരു വ്യാകരണപ്പിഴവിന്റെ പേരില്‍ താന്‍ ഏറെ മോഹിച്ച ജോലി നഷ്ടപ്പെട്ടുവെന്നാണ് റെഡ്ഡിറ്റില്‍ എഴുതിയ കുറിപ്പില്‍ ഇദ്ദേഹം പറയുന്നത്.
ഒരു പ്രമുഖ കമ്പനിയിലെ ഡാറ്റ എന്‍ജീനിയര്‍ ഒഴിവിലേക്ക് നടത്തിയ അഭിമുഖത്തില്‍ പങ്കെടുക്കുകയായിരുന്നു ഇദ്ദേഹം. എന്നാല്‍ രണ്ടാം റൗണ്ടില്‍ നോട്ട്പാടില്‍ എസ്‌ക്യൂഎല്‍ ക്വയറി എഴുതിയപ്പോള്‍ ഒരു കോമ വിട്ടുപോയി എന്ന് പറഞ്ഞ് കമ്പനി അധികൃതര്‍ തന്നെ അയോഗ്യനാക്കിയെന്ന് ഇദ്ദേഹം പറഞ്ഞു.
തന്റെ അനുഭവം റെഡ്ഡിറ്റിലൂടെ പങ്കുവെച്ച ഇദ്ദേഹം ഡാറ്റ അനലിസ്റ്റില്‍ നിന്നും ഡാറ്റ എന്‍ജീനിയറാകുന്നതിലെ സാധ്യതകളെപ്പറ്റി അന്വേഷിക്കുകയും ചെയ്തു.
'' ഡാറ്റ എന്‍ജീനിയര്‍ ജോലിയ്ക്കുള്ള അഭിമുഖത്തിന്റെ രണ്ടാം റൗണ്ടിലേക്ക് കടന്നു. ആദ്യ റൗണ്ട് വിജയകരമായി ഞാന്‍ പൂര്‍ത്തിയാക്കി. എന്നാല്‍ രണ്ടാം റൗണ്ടില്‍ എല്ലാത്തിനും കൃത്യമായ ഉത്തരം നല്‍കിയെങ്കിലും എസ്‌ക്യുഎല്‍ ക്വയറി എഴുതുന്ന സമയത്ത് ഒരു കോമയിടാന്‍ വിട്ടുപോയി,'' ഇദ്ദേഹം റെഡ്ഡിറ്റില്‍ കുറിച്ചു.
advertisement
എന്നാല്‍ അഭിമുഖം നടത്തിയയാള്‍ ഈ തെറ്റിനെ പര്‍വതീകരിച്ച് കാണിക്കുകയും എഐ ഉപകരണങ്ങളെ അമിതമായി ആശ്രയിക്കുന്നതിനെക്കുറിച്ച് 20 മിനിറ്റ് നീണ്ട പ്രഭാഷണം നടത്തിയെന്നും ഈ പോസ്റ്റില്‍ പറയുന്നു. അതൊരു നിസാര പിഴവായിരുന്നു. അത് അവഗണിക്കുന്നതിന് പകരം തന്നെ അയോഗ്യനാക്കിയെന്നും പോസ്റ്റില്‍ പറയുന്നു.
നിരവധി പേരാണ് ഈ പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. അഭിമുഖത്തില്‍ നിന്ന് പുറത്തായതില്‍ വിഷമിക്കേണ്ടെന്നും ഇതൊരു അനുഗ്രഹമായി കാണുവെന്നും ചിലര്‍ കമന്റ് ചെയ്തു. സമാന അനുഭവങ്ങള്‍ തങ്ങള്‍ക്കും ഉണ്ടായിട്ടുണ്ടെന്നും ചിലര്‍ കമന്റ് ചെയ്തു. അഭിമുഖം നടത്തുന്നയാള്‍ പിറുപിറുക്കാന്‍ തുടങ്ങിയാല്‍ അപ്പോള്‍ തന്നെ ആ മുറിവിട്ട് പുറത്തുപോണമെന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു. ഒരു കോമയുടെ പേരില്‍ അഭിമുഖം നടത്തിയയാള്‍ പൊട്ടിത്തെറിച്ചത് എന്തിനാണെന്ന് മറ്റൊരാള്‍ ചോദിച്ചു.
advertisement
തന്റെ കാലത്ത് നൂതനമായ സാങ്കേതിക വിദ്യകളൊന്നും തന്നെ ഉപയോഗിച്ചിരുന്നില്ലെന്നും ഇന്നത്തെ എല്ലാ ഡെവലപ്മര്‍മാരും എഐയെ കണ്ണുംപൂട്ടി വിശ്വസിക്കുകയാണെന്നും അഭിമുഖം നടത്തിയയാള്‍ പറഞ്ഞുവെന്ന് ഡാറ്റ അനലിസ്റ്റ് തന്റെ പോസ്റ്റില്‍ വ്യക്തമാക്കി.
Summary: ‌A Data Analyst who applied for data engineer role at a company got rejected in the second round over a comma.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ബയോഡാറ്റയിൽ ഒരു കോമ വിട്ടുപോയി; ആശിച്ച ജോലിയും കൈവിട്ടുപോയി'
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement