അമ്പമ്പോ.. ഇത്ര ആഴമോ? 14 നില കെട്ടിടത്തിന്റെ ആഴത്തിൽ ഒരു സ്വിമ്മിംഗ് പൂൾ

Last Updated:

അടുത്താണ് എന്ന് തോന്നും എങ്കിലും പൂളിന്റെ അടിത്തട്ടിൽ എത്തുക എന്നത് ശ്രമകരമാണ്.

ബീച്ചുകളിലും, സ്വിമ്മിങ് പൂളുകളിലും പുഴകളിലും മറ്റും നീന്താൻ ഇഷ്ടപ്പെടുന്നവർ നിരവധിയാണ്. നീന്തൽ ഇഷ്ടപ്പെടുന്നവർക്കായി ഇതാ ഒരു വൈറൽ സ്വിമ്മിങ് പൂൾ. ഡീപ് ജോയ് Y-40 എന്ന ഈ പൂളിനെക്കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾ അറിയാം.
ഇറ്റാലിയൻ നഗരമായ മോണ്ടിഗ്രോട്ടോ ടെർമേയിലെ ഹോട്ടൽ മില്ലെപ്പിനി ടെർമേയിലാണ് ആർക്കിടെക്ചറൽ എഞ്ചിനീയറിംഗിന്റെ ഏറ്റവും പുതിയ സാധ്യതകൾ ഉൾകൊണ്ട് ഡീപ് ജോയ് Y-40 എന്ന ഈ പൂൾ നിർമ്മിച്ചിരിക്കുന്നത്. ഏകദേശം 14 നില കെട്ടിടത്തിന്റെ ആഴത്തിൽ 42 മീറ്ററോളം ആഴമുള്ള ഈ പൂൾ നിർമിച്ചത് ഇമ്മാനുവൽ ബോറേറ്റോ ആണ്. അടുത്താണ് എന്ന് തോന്നും എങ്കിലും പൂളിന്റെ അടിത്തട്ടിൽ എത്തുക എന്നത് ശ്രമകരമാണ്.
ഏകദേശം 4300 ക്യൂബിക് വെള്ളം ഇതിൽ കൊള്ളും. സന്ദർശകർക്ക് സ്വിമ്മിങ് കോട്ട് ധരിക്കാതെ തന്നെ പൂളിൽ ഇറങ്ങാനുള്ള സൗകര്യവും ഇവിടെയുണ്ട്. പൂൾ ഡൈവുകൾക്കുള്ള ട്രെയിനിങ്ങും ലെഷർ ഡൈവുകളും നടത്താൻ ഇവിടെ അവസരമുണ്ട്. ഫോട്ടോഗ്രാഫർമാർക്ക് ചിത്രങ്ങൾ എടുക്കാനും ഉള്ള സൗകര്യങ്ങളും ഡീപ് ജോയ് വൈ-40 നൽകുന്നു. ഗ്ലാസ്‌ വ്യൂ പാനലുകളും, ലെഡ്ജുകളും ലഭ്യമായതുകൊണ്ട് സ്വിമ്മിങ്ങിൽ താൽപ്പര്യം ഇല്ലാത്തവർക്കും പൂളിന്റെ മനോഹാരിത കരയ്ക്ക് നിന്ന് ആസ്വദിക്കാം. ടെക്‌നിക്കൽ അണ്ടർ വാട്ടർ ഡൈവിങ് ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി കേവ് സിസ്റ്റവും പല ഡെപ്തുകളിൽ ഉള്ള സ്ഥലങ്ങളും പൂളിലുണ്ട്.
advertisement
2014 ജൂൺ 5 നാണ് ഈ പൂൾ ഉദ്ഘാടനം ചെയ്തത്. ലോകത്തിലെ ഏറ്റവും ആഴമേറിയ പൂളുകളിൽ ഒന്നായ നെമൊ 33 യുടെ റെക്കോർഡ് ആണ് ഡീപ് ജോയ് വൈ – 40 തകർത്തത്. ബെൽജിയത്തിലെ ബ്രസൽസിൽ സ്ഥിതി ചെയ്യുന്ന നെമൊ 33 ന് 34.5 മീറ്റർ ആണ് ആഴം. ലോകത്തിലെ ഏറ്റവും ആഴമേറിയ പൂളുകളുടെ ലിസ്റ്റിൽ മൂന്നാം സ്ഥാനമാണ് ഡീപ് ജോയ് വൈ-40 ന് ഇപ്പോൾ ഉള്ളത്. പോളണ്ടിലെ ഡീപ്സ്പോട്ടും ദുബായിൽ സ്ഥിതി ചെയ്യുന്ന ഡീപ് ഡൈവുമാണ് മുൻ നിരയിലുള്ളത്
advertisement
ലോകത്തിലെ ഏറ്റവും ആഴം കൂടിയ പൂളായ ഡീപ് ഡൈവ് ദുബായിലാണ് സ്ഥിതി ചെയ്യുന്നത്. 2021 ജൂലൈ 28 ന് ആണ് ഈ പൂൾ ഉദ്ഘാടനം ചെയ്യപ്പെട്ടത്. അണ്ടർ വാട്ടർ സിറ്റി സ്കെപ്പും, സൺകെൻ മെട്രോപൊളിസിന്റെ മാതൃകയിലുള്ള നിർമ്മിതിയും സിനിമ പ്രവർത്തകരെയും ഇവിടേക്ക് ആകർഷിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
അമ്പമ്പോ.. ഇത്ര ആഴമോ? 14 നില കെട്ടിടത്തിന്റെ ആഴത്തിൽ ഒരു സ്വിമ്മിംഗ് പൂൾ
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement