'കണ്ടാല്‍ ഒറിജിനല്‍ ടോം ക്രൂയ്‌സ്': ടിക്ടോക്കിലെ അപരനെ കണ്ട് അന്തം വിട്ട് സോഷ്യല്‍ മീഡിയ
- Published by:Naseeba TC
- news18-malayalam
Last Updated:
ഡീപ് ടോം ക്രൂയ്‌സ് എന്ന് പേരുള്ള ഈ അക്കൗണ്ട് ഹോളിവുഡ് താരത്തിന്റെ നിരവധി ആരാധകരെയാണ് അത്ഭുതപ്പെടുത്തിയിരിക്കുന്നത്.
ഹോളിവുഡ് താരം ടോം ക്രൂയ്‌സിന്റെ 'മിഷൻ ഇംപോസിബിൾ' സ്‌റ്റൈലിൽ എത്തി കാഴ്ച്ചക്കാരെ ഞെട്ടിച്ചിരിക്കുകയാണ് ഒരു ടിക്ടോക്ക് താരം. സിനിമയിലെ പോലെ മാസ്‌ക്കൊന്നും ധരിച്ചല്ല ടൂം ക്രൂയ്സിന്റെ അപരൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്ന് മാത്രം. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഡീപ് ഫെയ്ക്ക് ക്രിയേറ്റിംഗ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് ടിക്ടോക് ഉപയോക്താവ് 58 വയസ്സുകാരനായ നായകന്റെ രൂപത്തില്‍ സമൂഹ മാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടത്.
ഡീപ് ടോം ക്രൂയ്‌സ് എന്ന് പേരുള്ള ഈ അക്കൗണ്ട് ഹോളിവുഡ് താരത്തിന്റെ നിരവധി ആരാധകരെയാണ് അത്ഭുതപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ കേവലം മൂന്ന് വീഡിയോകള്‍ മാത്രമേ അദ്ദേഹം ഷെയര്‍ ചെയ്തിട്ടുള്ളുവെങ്കിലും പതിനൊന്ന് മില്യൺ പേര്‍ ഈ ദൃശ്യങ്ങള്‍ കാണുകയും ഒരു മില്യണിലധികം പേര്‍ ഇത് ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.
Deep fakes are getting scary good and taking over TikTok. Every public figure should just be on there with a verified account - even if they don’t want to make content - to make it easier to identify their fakes. Here’s Tom Cruise: pic.twitter.com/xoSJt1bvVR
— lauren white (@laurenmwhite) February 25, 2021
advertisement
ക്രൂയ്‌സ് ഗോള്‍ഫ് കളിക്കുന്നതും, തറയില്‍ വീഴുന്നതും, മാജിക് കാണിക്കുന്നതുമൊക്കെയാണ് വീഡിയോയില്‍ കാണിക്കുന്നത്. ഫെബ്രുവരി 22 നു പങ്കുവെച്ച ആദ്യത്തെ വീഡിയോയില്‍ തന്റെ ഫോളോവേസിനോട് 'ആരൊക്കെ വീട്ടിലുണ്ട്, കളിക്കാൻ പോരുന്നോ' എന്ന് ചോദിക്കുന്നത് കാണാം.
See this video of Tom Cruise?
Well, it’s not Tom Cruise.
It’s AI generated synthetic media that portrays Tom Cruise onto a TikTok user using Deepfakes.
Seeing is no longer believing. pic.twitter.com/CRix0hD9OH
— Mckay Wrigley (@mckaywrigley) February 25, 2021
advertisement
പിന്നീട് ഒരു തൊപ്പി ധരിച്ച് ഗോള്‍ഫ് കളിക്കുന്ന ദൃശ്യങ്ങളാണ് കാണിക്കുന്നത്. ലോറൻ വൈറ്റ് എന്ന ഒരാള്‍ ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. എല്ലാ സെലബ്രിറ്റികളും ഒന്നും ഷെയര്‍ ചെയ്യുന്നില്ലെങ്കില്‍ പോലും അക്കൗണ്ട് വെരിഫൈ ചെയ്യണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മറ്റൊരു വീഡിയോയില്‍ ടോം ക്രൂയ്‌സിന്റെ അപരൻ തറയില്‍ വീഴുന്നതും എഴുന്നേറ്റ് വന്ന് സോവിയറ്റ് യൂണിയൻ പ്രസിഡണ്ടായിരുന്ന മിഖായേല്‍ ഗോര്‍ബച്ചേവിനെ കണ്ടുമുട്ടിയ ഒരു അനുഭവം വിശദീകരിക്കുന്നതും കാണം. ഒരു ടോം ക്രൂയ്‌സ് ആരാധകനാണെങ്കില്‍ അദ്ദേഹത്തിന്റെ സ്വരത്തിലെ വ്യത്യാസവും ചുണ്ടനക്കുന്നതിലെ താമസം വഴിയും മാത്രമേ ഈ അപരനെ തിരിച്ചറിയാൻ സാധിക്കു.
advertisement
ഈ വീഡിയോ ഷെയര്‍ ചെയ്ത മക്കെ വ്രിഗ്ലി എന്നയാല്‍ പറയുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് ടെക്‌നോളജി ഉപയോഗിച്ചാണ് ഈ വീഡിയോ തയ്യാറാക്കിയത് എന്നാണ്. കാണുന്നതെന്തും അന്ധമായി വിശ്വസിക്കരുതെന്നും ആദ്ദേഹം ഓര്‍മ്മിപ്പിച്ചു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 04, 2021 9:08 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'കണ്ടാല്‍ ഒറിജിനല്‍ ടോം ക്രൂയ്‌സ്': ടിക്ടോക്കിലെ അപരനെ കണ്ട് അന്തം വിട്ട് സോഷ്യല്‍ മീഡിയ


