Deepika Ranveer: ദീപിക പദുകോണിനും രൺവീർ സിംഗിനും പെൺകുഞ്ഞ് പിറന്നു

Last Updated:

Deepika Padukone Ranveer Singh Welcome Baby Girl: മുംബൈയിലെ പ്രമുഖ ആശുപത്രിയിലേക്ക് താരങ്ങൾ തങ്ങളുടെ ആഡംബര കാറിൽ എത്തുന്നതും പാപ്പരാസികൾ കണ്ടെത്തിയിരുന്നു.

ഒന്നിച്ചുള്ള ജീവിത യാത്രയിലേക്ക് ആദ്യ കുഞ്ഞിനെ വരവേറ്റ് ബോളിവുഡ് താരങ്ങളായ ദീപിക പദുകോണും(Deepika padukone) രൺവീർ സിംഗും (Ranveer Singh). താരദമ്പതികൾക്ക് പെൺകുഞ്ഞാണ് പിറന്നത്. ദീപികയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യത്തെ കുറച്ച് ചിത്രങ്ങളിൽ നടി ജീൻസ് ധരിച്ച് ലെസി ബ്രായും കാർഡിഗനും അണിഞ്ഞാണ് ദീപികയെ കാണുന്നത്, മറ്റ് ഫോട്ടോകളിൽ, കറുത്ത പാന്‍റ്സ്യൂട്ട് ധരിച്ചാണ് ദീപിക (Deepika padukone) പ്രത്യക്ഷപ്പെടുന്നത്.
ഇതിന് പിന്നാലെ മുംബൈയിലെ പ്രമുഖ ആശുപത്രിയിലേക്ക് താരങ്ങൾ തങ്ങളുടെ ആഡംബര കാറിൽ എത്തുന്നതും പാപ്പരാസികൾ കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ ദീപിക ഒരു പെൺകുഞ്ഞിന് ജന്മം നൽകി എന്ന വാർത്തയാണ് പുറത്തെത്തുന്നത്.
കുഞ്ഞിന് ജന്മം നൽകുന്നതിനു മുന്നോടിയായി ദീപികയും രൺവീറും മുംബൈയിലെ ശ്രീ സിദ്ധി വിനായക ക്ഷേത്രം സന്ദർശിച്ചതും ഏറെ ശ്രദ്ധ നേടിയിരുന്നു. ദീപിക (Deepika padukone) പെൺകുഞ്ഞിന് ജന്മം നൽകിയതറിഞ്ഞ് ആരാധകർ ആശംസകളുമായി എത്തുന്നുണ്ട്. എന്നാൽ മാതാപിതാക്കളായ കാര്യം താരങ്ങൾ ഇതുവരെയും ആരാധകരുമായി പങ്കു വെച്ചിട്ടില്ല.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Deepika Ranveer: ദീപിക പദുകോണിനും രൺവീർ സിംഗിനും പെൺകുഞ്ഞ് പിറന്നു
Next Article
advertisement
ജീവന് ഭീഷണിയായ ഗുരുതര പരിക്കുകളിൽ നിന്ന് രക്ഷപെട്ട 10 ക്രിക്കറ്റ് താരങ്ങൾ
ജീവന് ഭീഷണിയായ ഗുരുതര പരിക്കുകളിൽ നിന്ന് രക്ഷപെട്ട 10 ക്രിക്കറ്റ് താരങ്ങൾ
  • ശ്രേയസ് അയ്യർ സിഡ്‌നിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിൽ ഗുരുതരമായി പരിക്കേറ്റു.

  • നാരി കോൺട്രാക്ടർ 1962-ൽ വെസ്റ്റ് ഇൻഡീസിന്റെ ബൗൺസർ തലയോട്ടിക്ക് തട്ടി ഗുരുതരമായി പരിക്കേറ്റു.

  • ഇയാൻ ബോതം വടക്കൻ ഓസ്‌ട്രേലിയയിൽ മീൻപിടുത്ത യാത്രയ്ക്കിടെ മാരകമായ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.

View All
advertisement