ന്യൂഡൽഹി: രണ്ടായിരം രൂപയുടെ നോട്ട് പിൻവലിക്കാനുള്ള ആർബിഐയുടെ തീരുമാനം വന്നതിന് പിന്നാലെ നോട്ടുകൾ മാറ്റിയെടുക്കാൻ പരക്കംപായുന്നവർ ഏറെ. പെട്രോൾ പമ്പുകളാണ് അവരുടെ പ്രധാന ആശ്രയം. സെപ്‌റ്റംബർ വരെ നോട്ടുകൾക്ക് സാധുതയുണ്ടെന്ന് ആർബിഐ അറിയിച്ചുവെങ്കിലും പലരും 2000 രൂപ നോട്ടുകൾ വാങ്ങാൻ തയാറാകുന്നില്ല. സർക്കാർ സംവിധാനങ്ങളടക്കം പലരും നോട്ട് വാങ്ങാൻ തയാറാകുന്നില്ല. ഇതിനിടയിൽ ഒരു ഡൽഹി കടയുടമയുടെ പരസ്യമാണ് ഇന്റർനെറ്റിൽ ശ്രദ്ധ നേടുന്നത്.
വളരെ വ്യത്യസ്തമായ ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്. ഈ കടയിൽ നിങ്ങൾ രണ്ടായിരത്തിന്റെ നോട്ട് നൽകി സാധനം വാങ്ങുകയാണ് എങ്കിൽ 2100 രൂപയ്ക്കുള്ള സാധനങ്ങൾ കിട്ടും- ഇതായിരുന്നു കടയുടമയുടെ പരസ്യം. വിൽപന കൂട്ടാൻ വളരെ ബുദ്ധിപൂർവമുള്ള ആശയം എന്ന അടിക്കുറിപ്പോടെയാണ് ട്വിറ്ററിൽ ചിത്രം വന്നത്. ഒരു ഇറച്ചിക്കടയാണ് രണ്ടായിരം നോട്ട് തന്നാൽ 2100 രൂപയ്ക്കുള്ള സാധനങ്ങൾ കിട്ടും എന്ന് പരസ്യം ചെയ്തിരിക്കുന്നത്.
Also Read- അർധരാത്രിയിലെത്തി വാവ സുരേഷ് പിടികൂടിയത് 24 മൂർഖൻ പാമ്പുകളെ; ഓപ്പറേഷൻ അവസാനിച്ചത് പുലർച്ചെ മൂന്നോടെ
If you think RBI is smart, think again cos Delhites are much smarter.
What an innovative way to increase your sales! 😅#2000Note pic.twitter.com/ALb2FNDJi0
— Sumit Agarwal 🇮🇳 (@sumitagarwal_IN) May 22, 2023
ജിടിപി നഗറിലുള്ള സറദാർ എ പ്യുവർ മീറ്റ് ഷോപ്പിന്റേതാണ് പരസ്യം. പോസ്റ്ററിൽ ഒരു 2000 ത്തിന്റെ നോട്ട് പതിപ്പിച്ച് വച്ചിരിക്കുന്നതും കാണാം. ഏതായാലും പോസ്റ്റ് അധികം വൈകാതെ സോഷ്യൽ മീഡിയകളിൽ വൈറലായി. നിരവധിപ്പേരാണ് ഇതിന് രസകരമായ കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇതൊരു ഗംഭീരം ബിസിനസ് ഐഡിയ തന്നെ എന്നാണ് പലരുടേയും കമന്റ്.
അതുപോലെ കഴിഞ്ഞ ദിവസം പെട്രോൾ പമ്പിൽ നിന്നും രണ്ടായിരത്തിന്റെ നോട്ട് വാങ്ങാൻ വിസമ്മതിക്കുന്ന ഒരു ജീവനക്കാരന്റെ വീഡിയോ വൈറലായിരുന്നു. മാത്രമല്ല, ഇയാൾ സ്കൂട്ടറിലൊഴിച്ച പെട്രോൾ 2000 ത്തിന്റെ നോട്ട് നൽകിയതോടെ തിരികെ ഊറ്റിയെടുക്കുകയും ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Meat shop, Viral post