പരസ്പരം പോരടിച്ച് രണ്ടു സ്ത്രീകൾ; പോർക്കളമായി ഡൽഹി മെട്രോ
- Published by:Anuraj GR
- news18-malayalam
Last Updated:
സ്ത്രീകളിൽ ഒരാൾ തന്റെ ഷൂ ഊരിമാറ്റി മറ്റൊരാളെ ഭീഷണിപ്പെടുത്തുന്നത് കാണാം, മറ്റൊരു സ്ത്രീ അടുത്തുവരുമ്പോൾ മറുപടിയായി കുപ്പി ചൂണ്ടി കാണിക്കുന്നുണ്ട്
ഡൽഹി മെട്രോ ട്രെയിനിൽ രണ്ടു സ്ത്രീകൾ പരസ്പരം വാക്കുതർക്കത്തിലേർപ്പെടുകയും കൈയാങ്കളിയിലേക്ക് നീങ്ങുകയും ചെയ്യുന്നതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. രണ്ട് സ്ത്രീകൾ ചൂടേറിയ തർക്കത്തിൽ ഏർപ്പെട്ടതിനെത്തുടർന്നാണ് ഡൽഹി മെട്രോ പോർക്കളമായി മാറുന്നത്. ഒപ്പമുണ്ടായിരുന്ന യാത്രക്കാരിൽ ഒരാൾ ഈ വീഡിയോ പകർത്തുകയും, ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്യുന്നണ്ട്. രൂക്ഷമായ വാക്കുതർക്കവും തെറിവിളിയുമാണ് വീഡിയോയിലുള്ളത്.
സ്ത്രീകളിൽ ഒരാൾ തന്റെ ഷൂ ഊരിമാറ്റി മറ്റൊരാളെ ഭീഷണിപ്പെടുത്തുന്നത് കാണാം, മറ്റൊരു സ്ത്രീ അടുത്തുവരുമ്പോൾ മറുപടിയായി കുപ്പി ചൂണ്ടി കാണിക്കുന്നു. തുടക്കത്തിൽ, മറ്റ് യാത്രക്കാർ പെട്ടെന്ന് ഇടപെട്ട് സ്ഥിതിഗതികൾ ശാന്തമാക്കുകയും ചെയ്തു.
Delhi Metro has become a battleground 😂 pic.twitter.com/uWVge6sl68
— Deepika Narayan Bhardwaj (@DeepikaBhardwaj) June 4, 2023
പക്ഷേ അത് അവിടെ അവസാനിച്ചില്ല! വീഡിയോയുടെ തുടർന്നുള്ള ഭാഗത്ത്, സ്ത്രീകളിലൊരാൾ മെട്രോ ട്രെയിനിന്റെ ഫോൺ സേവനം ഉപയോഗിച്ച് ഒരു മെട്രോ ഓഫീസറെ ബന്ധപ്പെടുന്നതും കൂടുതൽ ‘പരിണിതഫലങ്ങൾ’ തടയാൻ അവരുടെ ഇടപെടൽ തേടുന്നതും കാണാം.
advertisement
ഒരു സ്ത്രീ ട്രെയിനിലെ ഫോണിൽ വിളിച്ച് അധികൃതരോട് പരാതിപ്പെട്ടത് മറ്റേ സ്ത്രീയെ കൂടുതൽ പ്രകോപിപ്പിക്കുന്നു, അവർ അധിക്ഷേപകരമായി സംസാരിക്കുന്നത് വീഡിയോയിലുണ്ട്. ഇതേത്തുടർന്ന് പ്രകോപിതയായ സ്ത്രീ തന്റെ വെള്ളക്കുപ്പി എടുത്ത് മറ്റേ സ്ത്രീക്ക് നേരെ വെള്ളം കുടയുന്നതോടെ സ്ഥിതി കൂടുതൽ രൂക്ഷമാകുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
June 05, 2023 5:44 PM IST