'ഏപ്രിൽ ഫൂൾ പറ്റിച്ചേ' പോസ്റ്റ് പിൻവലിച്ച് വനിത ശിശുക്ഷേമ വകുപ്പ്
- Published by:Vishnupriya S
- news18-malayalam
Last Updated:
സ്ത്രീധനം തെറ്റല്ല, ഭാര്യയെ നിലക്ക് നിർത്താൻ ഭർത്താവിന് ബലപ്രയേഗം നടത്താം, തുല്യ ശമ്പളം നിർബന്ധമല്ല തുടങ്ങിയ ഏഴോളം വാചകങ്ങളാണ് ഏപ്രിൽ ഒന്നിന് പുറത്തുവന്നത്
തിരുവനന്തപുരം: ഏപ്രിൽ ഫൂളായി ഇട്ട പോസ്റ്റ് വിവാദമായതോടെ പിൻവലിച്ച് വനിതാ ശിശുക്ഷേമ വകുപ്പ്. ഏപ്രിൽ 1ന് നിലവിൽ വരുന്ന നിയമങ്ങളെന്ന തലക്കെട്ടിൽ നൽകിയ പോസ്റ്ററാണ് വിവാദമായത്. സ്ത്രീധനം തെറ്റല്ല, ഭാര്യയെ നിലക്ക് നിർത്താൻ ഭർത്താവിന് ബലപ്രയേഗം നടത്താം, തുല്യ ശമ്പളം നിർബന്ധമല്ല തുടങ്ങിയ ഏഴോളം വാചകങ്ങളാണ് ഏപ്രിൽ ഒന്നിന് പുറത്തുവന്നത്.
അതിന്‍റെ അവസാനം എട്ടാമതായി #APRILFOOL പറ്റിച്ചേ’ എന്നും ചേർത്തിരുന്നു. പോസ്റ്റുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പടർന്നതോടെ പിൻവലിക്കുകയായിരുന്നു. ആളുകളെ ഫൂളാക്കാനാണ് വനിത ശിശുക്ഷേമസമിതി ഇറങ്ങിപ്പുറപ്പെട്ടതെങ്കിലും, പോസ്റ്റ് വ്യാപകമായി പ്രചരിച്ചതോടെ സ്വയം ഫൂളാകുന്ന സ്ഥിതിയാണുണ്ടായത്. വ്യാപകമായ വിമര്‍ശനം ഉയര്‍ന്നതോടെ അധികൃതര്‍ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 02, 2023 10:32 PM IST